You are here

പേപ്പട്ടിപ്പടയോ വാനരപ്പടയോ?

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​ക്ഷ​വും ​പ്ര​തി​പ​ക്ഷ​വും പ​ര​സ്​​പ​രം മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ന​ടു​ത്ത​ള​ത്തി​ൽ. പ്ര​തി​പ​ക്ഷ രോ​ഷം സ്​​പീ​ക്ക​റു​െ​ട വേ​ദി​യി​ൽ ചെ​ന്നെ​ത്തി​യ ദി​വ​സം. സ​ഭ നി​ർ​ത്തി​െ​വ​ക്കു​ന്ന​ത​റി​യി​ക്കാ​തെ സ്​​പീ​ക്ക​ർ​ക്ക്​ വേ​ദി വി​ട്ടു​​പോ​കേ​ണ്ടി​വ​ന്ന അ​വ​സ്ഥ. ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​ക്ക്​ മ​ർ​ദ​ന​മേ​റ്റ​തി​ൽ മ​നം​നൊ​ന്ത്​ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​െ​പ്പ​ട്ട ​പ്ര​തി​പ​ക്ഷ​ത്തി​ന്​ ഇ​ന്ന​ലെ നി​യ​ന്ത്ര​ണം വി​ട്ടു​പോ​യി.


ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ര​യാ​ൽ ചു​വ​ക്കു​ന്ന​തി​ൽ മ​നം​നൊ​ന്ത മ​ന്ത്രി ​േതാ​മ​സ്​ ​െഎ​സ​ക്കി​​െൻറ േഫ​സ്​​ബു​ക്ക്​ പോ​സ്​​റ്റു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ മു​ഷ്​​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ടി​പ​ത​റി​ല്ല എ​ന്ന പൂ​ർ​ണ ബോ​ധ്യ​മാ​ണ്​ ആ ​പോ​സ്​​റ്റി​ലു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും ത​ല​ത​ല്ലി പി​ള​ർ​ക്കു​ന്ന േക​ര​ള​ത്തി​ൽ ​െഎ​സ​ക്ക​ല്ലേ ഭ​രി​ക്കു​ന്ന​ത്​? ചോ​ദ്യം, അ​ടി​യ​ന്ത​ര​ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട വി.​ടി. ബ​ൽ​റാ​മി​​​െൻറ​താ​ണ്. മോ​ദി ഭ​ര​ണ​വും പി​ണ​റാ​യി ഭ​ര​ണ​വും ത​മ്മി​ൽ സ​മാ​ന​ത കാ​ണു​ക​യാ​യി​രു​ന്നു, ബ​ൽ​റാം. കേ​ര​ള​ത്തി​ലെ ഡി.​ജി.​പി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ ക​ണ്ടാ​ൽ ആ​ര്​ ആ​രെ സ​ല്യൂ​ട്ട്​ ചെ​യ്യും? ന​രേ​​ന്ദ്ര മോ​ദി​യു​ടെ ഭി​ത്തി​യി​ൽ തൂ​ങ്ങു​ന്ന ചി​ത്ര​ത്തി​നാ​യി​രി​ക്കും സ​ല്യൂ​ട്ട്​ എ​ന്ന​തി​ൽ ബ​ൽ​റാ​മി​ന്​ സം​ശ​യ​മി​ല്ല.

ഷാ​ഫി പ​റ​മ്പി​ൽ എ​ം.​എ​ൽ.​എ​യും കെ.​എ​സ്.​​യു പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സ്​ അ​ക്ര​മ​ത്തി​നു ​വി​ധേ​യ​മാ​യ​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്​ രോ​ഷം അ​ട​ക്കാ​നാ​യി​ല്ല. രോ​ഷ​ത്തി​​െൻറ ആ​നു​കൂ​ല്യം ത​നി​ക്കും കി​ട്ടി​യ​തി​ൽ സി.​പി.​െ​എ എം.​എ​ൽ.​എ എ​ൽ​ദോ​സ്​ എ​ബ്ര​ഹാം സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ടാ​ക​ണം. എ​ൽ​ദോ​സി​ന്​ പൊ​ലീ​സി​​െൻറ ക​ടി​യും അ​ടി​യ​ുേ​മ​റ്റ്​ ​ൈക​യൊ​ടി​ഞ്ഞ സം​ഭ​വം അ​ങ്ങ​നെ സ​ഭ​യി​ൽ ആ​ദ്യ​മാ​യി വ​ന്നു. എ​ൽ​ദോ​സ്​ അ​താ​സ്വ​ദി​ച്ച്​ മൗ​ന​വ്ര​തം പൂ​ണ്ടു. ‘നി​​െൻറ​യൊ​ക്കെ എം.​എ​ൽ.​എ​ക്ക്​ ര​ണ്ടെ​ണ്ണം കി​ട്ടി​യ​പ്പോ​ൾ മ​തി​യാ​യി​ല്ലേ’ എ​ന്നു ചോ​ദി​ക്കു​ന്ന പൊ​ലീ​സ്, വാ​ന​ര​പ്പ​ട​യോ? അ​തോ എ​ൽ​ദോ​സ്​ എ​ബ്ര​ഹാ​മി​​െൻറ ​ൈക​യി​ൽ ക​ടി​ക്കു​ന്ന പേ​പ്പ​ട്ടി​യോ എ​ന്ന്​ ബ​ൽ​റാം സം​ശ​യി​ച്ച​പ്പോ​ൾ ന​രേ​​ന്ദ്ര മോ​ദി​യെ​യും പി​ണ​റാ​യി​യെ​യും ഒ​രേ​തൂ​വ​ൽ പ​ക്ഷി​ക​ളാ​യേ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ കാ​ണാ​നാ​യു​ള്ളൂ.

മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​റു​പ​ടി പ​റ​ഞ്ഞ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ക​െ​ട്ട, മ​നു​ഷ്യ​ന​ന്മ​ക്കാ​യി ടെ​ക്​​​നോ​ള​ജി വി​ക​സി​പ്പി​ക്കു​ന്ന പൊ​ലീ​സി​െ​ന പ​റ്റി​യാ​ണ്​ പ​റ​യാ​നു​ണ്ടാ​യ​ത്. ഇൗ ​ടെ​ക്​​നോ​ള​ജി​പ്ര​കാ​രം എം.​എ​ൽ.​എ​മാ​രെ തി​രി​ച്ച​റി​യാ​ൻ പൊ​ലീ​സി​നാ​കി​ല്ലേ എ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വ്​​ സം​ശ​യി​ക്കു​ന്ന​ത്.

ഷാ​ഫി​യെ കാ​ണാ​ൻ പൊ​ലീ​സ്​ ക്യാ​മ്പി​ൽ ചെ​ന്ന മു​ൻ​മ​ന്ത്രി എം.​കെ. മു​നീ​റി​നെ ​ത​ട​ഞ്ഞ​ത്​ പൊ​ലീ​സ്​ തി​രി​ച്ച​റി​യാ​ഞ്ഞി​ട്ട​ല്ല, അ​പ​മാ​നി​ക്കാ​നാ​ണെ​ന്ന്​ ര​മേ​ശ്​ പ​റ​ഞ്ഞ​പ്പോ​ൾ. ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ത​രം​താ​ഴ്​​ത്തി സം​സാ​രി​ക്കു​ന്ന​തി​ൽ മ​​ന്ത്രി പ​രി​ഭ​വി​ച്ചു. സ​ഭ വീ​ണ്ടും ചേ​ർ​െ​ന്ന​ങ്കി​ലും പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ ശ​ക്ത​മാ​യ​തേ​യു​ള്ളൂ.

െഎ.​സി. ബാ​ല​കൃ​ഷ്​​ണ​ൻ, റോ​ജി എം. ​ജോ​ൺ, എ​ൽ​ദോ​സ്​ പി. ​കു​ന്ന​പ്പി​ള്ളി, അ​ൻ​വ​ർ സാ​ദ​ത്ത്​ എ​ന്നി​വ​ർ വേ​ദി​യി​ൽ ക​യ​റി​യ ദൗ​ർ​ഭാ​ഗ്യ സാ​ഹ​ച​ര്യ​ത്തെ​പ്പ​റ്റി കൂ​ടി​യാ​ലോ​ച​ന​യും തീ​രു​മാ​ന​വും ഉ​ണ്ടാ​കു​െ​മ​ന്ന മു​ന്ന​റി​യി​പ്പ്​ സ​ഭ പി​രി​യും മു​മ്പ്​ സ്​​പീ​ക്ക​റി​ൽ നി​ന്നു​ണ്ടാ​യി. 

Loading...
COMMENTS