You are here

ഇടം വലം ജയം

  • ഉപതെരഞ്ഞെടുപ്പ്​: യു.ഡി.എഫ്​ –3, എൽ.ഡി.എഫ്​ –2

ഇ. ​ബ​ഷീ​ർ
08:16 AM
25/10/2019
udf--ldf-winners

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​ക്ക്​​ പി​ന്നാ​െ​ല വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും ഇ​ട​തു​മു​ന്ന​ണി​ക്ക്​ അ​ട്ടി​മ​റി വി​ജ​യം.​​അ​തേ​സ​മ​യം, പ​ര​മ്പ​രാ​ഗ​ത ശ​ക്​​തി​ദു​ർ​ഗ​മാ​യ അ​രൂ​രി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്​ ക​ന​ത്ത തി​രി​ച്ച​ടി​യു​മാ​യി. അ​രൂ​രി​ന്​ പു​റ​മെ എ​റ​ണാ​കു​ള​വും മ​ഞ്ചേ​ശ്വ​ര​വും ജ​യി​ച്ചു ക​യ​റി യു.​ഡി.​എ​ഫും മു​ഖം ര​ക്ഷി​ച്ചു. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന അ​ഞ്ചി​ൽ മൂ​ന്നു​ യു.​ഡി.​എ​ഫും ര​ണ്ട്​ ഇ​ട​ത്​ മു​ന്ന​ണി​യും നേ​ടി. എ​റ​ണാ​കു​ള​ത്ത്​ ത​പ്പി​ത്ത​ട​ഞ്ഞും​ മ​ഞ്ചേ​ശ്വ​ര​ത്ത്​ ആ​ധി​കാ​രി​ക​വു​മാ​യ വി​ജ​യ​മാ​ണ്​ യു.​ഡി.​എ​ഫി​ന്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത്​  14,465, കോ​ന്നി​യി​ൽ കെ.​യു. ജ​നീ​ഷ്​​കു​മാ​ർ 9953, അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ  2079,​ എ​റ​ണാ​കു​ള​ത്ത്​ ടി.​ജെ. വി​നോ​ദ്​  3750,  മ​ഞ്ചേ​ശ്വ​ര​ത്ത്​ എം.​സി. ഖ​മ​റു​ദ്ദീ​ൻ 7923  വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യം നേ​ടി​യ​ത്. നി​ല​വി​ൽ അ​രൂ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​ക്ക്. ബാ​ക്കി നാ​ലും യു.​ഡി.​എ​ഫി​​​നും. ഇ​തി​ൽ അ​രൂ​ർ കൈ​വി​ട്ട ഇ​ട​തു​മു​ന്ന​ണി വ​ട്ടി​യൂ​ർ​ക്കാ​വും കോ​ന്നി​യും പി​ടി​ച്ചെ​ടു​ത്തു. പ​തി​വ്​ വീ​ര​വാ​ദം മു​ഴ​ക്കി​യ ബി.​ജെ.​പി എ​ല്ലാ​യി​ട​ത്തും ത​ക​ർ​ന്ന​ടി​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത്​ ര​ണ്ടാം​സ്​​ഥാ​നം നി​ല​നി​ർ​ത്താ​നാ​യ​തു മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം.

ക​ന​ത്ത​പോ​രാ​ട്ടം ന​ട​ന്ന അ​രൂ​രി​ൽ ലോ​ക്​​സ​ഭ സ്​​ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ്​ ഇ​ട​തു​ മു​ന്ന​ണി​യെ ഞെ​ട്ടി​ച്ച്​ ഷാ​നി​മോ​ൾ ഉ​സ്​​മാ​​െൻറ രാ​ഷ്​​ട്രീ​യ വി​ജ​യ​ത്തി​ന്​ വ​ഴി​വെ​ച്ച​ത്.  വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ത്തി​നും ത​മ്മി​ല​ടി​ക്കും ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​ന്ന യു.​ഡി.​എ​ഫി​ന്​ ഇ​ട​തു​ മു​ന്ന​ണി​യു​ടെ മി​ക​വാ​ർ​ന്ന യു​വ​പോ​രാ​ളി​ക​ൾ​ക്ക്​ മു​ന്നി​ൽ സ്വ​ന്തം കോ​ട്ട​ക​ളി​ൽ നി​ലം​തൊ​ടാ​നാ​യി​ല്ല.  പാ​ലാ അ​ട​ക്കം ആ​റ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ വ​ന്ന​തോ​ടെ ഇ​ട​തു​ മു​ന്ന​ണി​യു​ടെ നി​യ​മ​സ​ഭ ക​ക്ഷി നി​ല 93 ആ​യി ഉ​യ​ർ​ന്നു. യു.​ഡി.​എ​ഫ്​ 45ലേ​ക്ക്​ ചു​രു​ങ്ങി. ബി.​ജെ.​പി​ക്ക്​ ഒ​രു സീ​റ്റി​നു​ പു​റ​മെ സ്വ​ത​ന്ത്ര​നാ​യ പി.​സി. ജോ​ർ​ജു​മു​ണ്ട്. 

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ക​ഴി​ഞ്ഞ ഏ​താ​നും നി​യ​മ​സ​ഭ-​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മൂ​ന്നാം​സ്​​ഥാ​ന​ത്താ​യി​രു​ന്ന ഇ​ട​തു​പ​ക്ഷം തി​ക​ഞ്ഞ രാ​ഷ്​​ട്രീ​യ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ്​​ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 14,389ഉം ​ലോ​ക്​​സ​ഭ​യി​ലേ​ക്കാ​ൾ 25,416 വോ​ട്ടും അ​ധി​കം​നേ​ടി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​സ്​​ഥാ​ന​ത്തെ​ത്തി​യി​രു​ന്ന ബി.​ജെ.​പി​ക്ക്​ ലോ​ക്​​സ​ഭ​യേ​ക്കാ​ൾ കാ​ൽ​ല​ക്ഷം വോ​ട്ട്​ കു​റ​ഞ്ഞു. സാ​മു​ദാ​യി​ക പി​ന്തു​ണ തി​രി​ച്ച​ടി​ച്ച​തോ​ടെ യു.​ഡി.​എ​ഫി​െ​ല കെ. ​മോ​ഹ​ൻ​കു​മാ​ർ ദ​യ​നീ​യ​മാ​യി തോ​റ്റു. അ​ടൂ​ർ പ്ര​കാ​ശ്​ കോ​ൺ​ഗ്ര​സ്​ പാ​ള​യ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ കോ​ന്നി യു.​ഡി.​എ​ഫി​ലെ ത​മ്മി​ല​ടി​ക്കും സ്​​ഥാ​നാ​ർ​ഥി ത​ർ​ക്ക​ത്തി​നും പി​ന്നാ​ലേ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഡി.​വൈ.​എ​ഫ്.​െ​എ നേ​താ​വ്​ ജ​നീ​ഷ്​​കു​മാ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20,748 ഉം ​ലോ​ക്​​സ​ഭ​യി​ൽ 2721 ഉം ​വോ​ട്ടി​​െൻറ മേ​ൽ​ക്കൈ യു.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്നു. അ​​തേ​സ​മ​യം, ബി.​ജെ.​പി​യു​ടെ കെ. ​സു​രേ​ന്ദ്ര​ൻ​ ലോ​ക്​​സ​ഭ​യി​ലെ അ​ത്ര എ​ത്തി​ല്ലെ​ങ്കി​ലും 39,786 വോ​ട്ട്​ നേ​ടി. 

അ​രൂ​രി​ൽ വ​ൻ അ​ട്ടി​മ​റി​യാ​ണ്​ ന​ട​ന്ന​ത്. 2016ൽ 38,519 ​വോ​ട്ടി​ൽ വി​ജ​യി​ച്ച ഇ​ട​തു​മു​ന്ന​ണി 2079 വോ​ട്ടി​ന്​ തോ​റ്റു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 648 വോ​ട്ടി​​െൻറ മേ​ൽ​ക്കൈ നേ​ടി​യ ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ വീ​ണ്ടു​മി​റ​ങ്ങി​യ​പ്പോ​ൾ ജ​നം ഒ​പ്പം നി​ന്നു. 60 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ്​ അ​രൂ​രി​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യം. വോ​െ​ട്ട​ടു​പ്പ്​ ദി​ന​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്​ കൂ​ടി തി​രി​ച്ച​ടി​യാ​യ യു.​ഡി.​എ​ഫി​ന്​ എ​റ​ണാ​കു​ള​ത്ത്​ തി​ള​ക്കം ഒ​ട്ടു​മി​ല്ലാ​ത്ത വി​ജ​യ​മാ​ണ്​. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21,949 വോ​​ട്ടി​​െൻറ​യും ലോ​ക്​​സ​ഭ​യി​ൽ 31,178 വോ​​ട്ടി​​െൻറ​യും ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​ലെ ഹൈ​ബി ഇൗ​ഡ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, വെ​റും 3750 വോ​ട്ട്​ മാ​ത്ര​മാ​ണ്​ ഇ​ക്കു​റി ഭൂ​രി​പ​ക്ഷം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ 89 വോ​ട്ട്​ ഭൂ​രി​പ​ക്ഷം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത്​ യു.​ഡി.​എ​ഫി​ലെ എം.​സി. ഖ​മ​റു​ദ്ദീ​ൻ ആ​ധി​കാ​രി​ക വി​ജ​യ​മാ​ണ്​ നേ​ടി​യ​ത്. 

Loading...
COMMENTS