Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രവർത്തകർ...

പ്രവർത്തകർ അംഗീകരിക്കുന്ന ചെയർമാൻ ജോസ് കെ. മാണി -പ്രഫ. കെ.ഐ. ആൻറണി

text_fields
bookmark_border
പ്രവർത്തകർ അംഗീകരിക്കുന്ന ചെയർമാൻ ജോസ് കെ. മാണി -പ്രഫ. കെ.ഐ. ആൻറണി
cancel

കോട്ടയം: സംസ്​ഥാന കമ്മിറ്റി അംഗങ്ങളിൽ 85 ശതമാനം പേരുടെയും പിന്തുണയുള്ള ജോസ് കെ. മാണിയാണ്​ കേരള കോൺഗ്രസ് പ്രവർ ത്തകർ അംഗീകരിക്കുന്ന പാർട്ടി ചെയർമാ​െനന്ന്​ പ്രഫ. കെ.ഐ. ആൻറണി അറിയിച്ചു. കെ.എം. മാണി അന്തരിച്ച്​ 68 ദിവസം കഴിഞ്ഞിട്ടും പകരം ചെയർമാനെ കണ്ടെത്താൻ ശ്രമിക്കാതിരുന്ന വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശ്രമിച്ചതുകൊണ്ടാണ് 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട്​ കമ്മിറ്റി വിളിക്കാൻ ആവശ്യപ്പെട്ടത്.

യോഗത്തിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുകയിരുന്നു. ഈ തീരുമാനം ജനാധിപത്യ മര്യാദയുള്ള എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് കഴിഞ്ഞദിവസം കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് നേതൃത്വം നൽകിയ മുതിർന്ന നേതാവായ അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manimalayalam newspolitics news
News Summary - Kerala Congress M Jose K Mani -Politics News
Next Story