Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിളർന്നിട്ടും കുരുക്കഴിയാതെ കേരള കോൺഗ്രസ്
text_fieldsbookmark_border
കോട്ടയം: പിളർപ്പ് പൂർത്തിയായെങ്കിലും പ്രതിസന്ധി ഒഴിയാതെ കേരള കോൺഗ്രസുകൾ. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക ്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം ഉയർത്തിക്കാട്ട ി ഇതിനെ മറികടക്കാൻ മാണി പക്ഷവും. യഥാർഥ കേരള കോൺഗ്രസ് ആരുടേതെന്ന് തെളിയിക്കാൻ ഏ റ്റുമുട്ടൽ ശക്തമായതോടെ എന്തു നിലപാട് എടുക്കണമെന്നറിയാതെ യു.ഡി.എഫും കടുത്ത പ്ര തിസന്ധിയിലായി.
ഇരുവരെയും അനുനയിപ്പിച്ച് മുന്നണിയിൽ നിലനിർത്താനുള്ള ചർച്ച അണിയറയിൽ സജീവമാണ്. വഴങ്ങാൻ ഇരുപക്ഷവും തയാറായിട്ടില്ല. മുതിർന്ന നേതാവ് സി.എഫ്. തോമസിനെ ഒപ്പം നിർത്തുന്ന ജോസഫ് അദ്ദേഹത്തെ മുന്നിൽ നിർത്തി കളംപിടിക്കാനുള്ള ശ്രമത്തിലാണ്.
മാണി പക്ഷത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ തീരുമാനിച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം സി.എഫും പങ്കെടുത്തത് മാണിപക്ഷത്തിനു കനത്ത തിരിച്ചടിയായി. ചെയർമാൻ തെരഞ്ഞടുപ്പ് ഔദ്യോഗികമാക്കാനുള്ള നീക്കങ്ങളുമായി ഏതറ്റംവരെയും പോകാനുള്ള തയാറെടുപ്പിലാണ് മാണി വിഭാഗം.
ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. ഭാവിനടപടി എന്തായാലും തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാടാകും നിര്‍ണായകം. നിയമസഭയിൽ ജോസഫിനെ നേതാവായി അംഗീകരിക്കാൻ മാണി വിഭാഗം തയാറായതും പുതിയ നീക്കമാണ്. ജോസ് കെ. മാണി ചെയർമാനായെങ്കിലും ജോസഫിനെ നിയമസഭ കക്ഷി നേതൃസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നാണു മാണിപക്ഷ തീരുമാനം. പാർട്ടി നിയമപരമായി രണ്ടാകുന്നതുവരെ ഈ രീതിയിൽ തുടരട്ടെയെന്ന നിലപാടിലാണ് അവർ. ഇരുപക്ഷവും ആരോപണ പ്രത്യാരോപണം തുടരുമെങ്കിലും കൂറുമാറ്റനിരോധന നിയമം ഉൾെപ്പടെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ സഭയിൽ ജോസഫിനെ തള്ളാൻ മാണി വിഭാഗം തയാറാവില്ല.
സംസ്ഥാന സമിതി വിളിച്ചതിെൻറ പേരിൽ താഴെത്തലത്തിലെ ചില നേതാക്കൾക്കെതിരെ നടപടിയെടുക്കാനും ജോസഫ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന കമ്മിറ്റിയിലെ ചില പ്രമുഖരെ കൂടെ കൂട്ടാനുള്ള നീക്കവും സജീവമാണ്. അതിനിടെ ഇടതുമുന്നണിയും മാണിപക്ഷത്തെ ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നുണ്ട്. അനുകൂല സമീപനം സ്വീകരിക്കുന്ന മുന്നണിക്കൊപ്പം നീങ്ങുമെന്നാണ് മാണി പക്ഷം നൽകുന്ന സൂചന.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story