കേരള കോൺഗ്രസിന് ഒരു സീറ്റുകൂടി വേണം, ജോസഫിന് മത്സരിക്കാൻ
text_fieldsതൊടുപുഴ: ജോസഫ് വിഭാഗത്തിന് പാർലമെൻറ് സീറ്റ് വേണമെന്ന ആവശ്യം കേരള കോൺഗ് രസിൽ പുകയുന്നു. രാജ്യസഭ സീറ്റും ലോക്സഭ സ്ഥാനാർഥിത്വവും മാണി വിഭാഗം അവരുടെ അവക ാശമായി എടുക്കുന്നതും പാർട്ടിയിൽ ലയിച്ച ജോസഫ് വിഭാഗത്തെ ഏകപക്ഷീയമായി തഴയുന്ന തുമാണ് പ്രതിസന്ധി.
ഇതിനെ തുടർന്നാണ് കോട്ടയം വിട്ടുനൽകില്ലെന്ന് ഉറപ്പുണ്ടാ യിരിക്കെ മറ്റൊരു സീറ്റിനും കൂടി പി.ജെ. ജോസഫ് മുൻകൈയെടുത്ത് യു.ഡി.എഫിൽ സമ്മർദം ചെലുത്താൻ മാണിയുമായി ധാരണയായത്. ഇതോടെ കേരള കോൺഗ്രസിെൻറ രണ്ട് സീറ്റ് ആവശ്യം ഇക്കുറി പതിവ് വിട്ടുവീഴ്ചയിൽ തീരില്ലെന്നാണ് വിവരം.
കോട്ടയത്തിനു പുറമെ ചാലക്കുടിയോ ഇടുക്കിയോ ആണ് പാർട്ടി ലക്ഷ്യംവെക്കുന്നത്. ജോസഫുമായി അകൽച്ചയുണ്ടാകാതിരിക്കുന്നതിനു കൂടിയാണ് മാണിയുടെ നീക്കം. ഒരുസീറ്റുകൂടി ലഭിച്ചാൽ മകൻ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയത്ത് മത്സരിപ്പിക്കുന്നതിന് ജോസഫിെൻറ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും മാണിക്കുണ്ട്. ജോസഫ് അടക്കമുള്ളവരോട് നിഷയുടെ കാര്യം സംസാരിച്ചെങ്കിലും പ്രതികരണം അനുകൂലമല്ലായിരുന്നു.
അതിനു പുറമെ, പൊതുവെ എതിർപ്പുയർന്നതും കൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം നിഷയുടെ സ്ഥാനാർഥിത്വം തള്ളിയത്. യു.ഡി.എഫിലെ ജോസഫിെൻറ സ്വീകാര്യത മുതലാക്കി അങ്ങേയറ്റംവരെ പോകാനാണ് ജോസഫിെൻറയും കൂട്ടരുടെയും തീരുമാനം. നേരേത്ത ജോസഫ് വിഭാഗത്തിലെ കെ. മോഹൻദാസ് മത്സരിച്ച് വിജയിച്ച മുകുന്ദപുരം ഉൾപ്പെട്ട ചാലക്കുടിക്കാണ് മുഖ്യപരിഗണന. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ഇടുക്കിക്കായി സമ്മർദം ചെലുത്തും.
ഹൈകമാൻഡ് ഇടപെടുന്നതോടെ ഉമ്മൻ ചാണ്ടി മത്സരരംഗത്ത് എത്തുമെന്നാണ് കേരള കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇത് മിക്കവാറും ഇടുക്കിയാകും. ഇൗ സാഹചര്യത്തിലാണ് ചാലക്കുടിക്കായി നീക്കം. ചാലക്കുടി കിട്ടിയാൽ പി.ജെ. ജോസഫ് തന്നെ സ്ഥാനാർഥിയാകുെമന്നാണ് സൂചന. ഉമ്മൻ ചാണ്ടി കോട്ടയത്താണെങ്കിൽ ഇടുക്കി സ്വീകരിക്കേണ്ടി വന്നാലും ജോസഫിനാണ് സാധ്യതയേെറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
