Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേ​ര​ള കോ​ൺ​ഗ്ര​സ്...

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം നേതാവ്​ ​ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം നേതാവ്​ ​  കോൺഗ്രസിൽ ചേർന്നു
cancel

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം നേ​താ​വ് ആ​നി സ​ജി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഡി.​സി.​സി ഓ​ഫി​സി​ൽ ന​ന്നു​വ​ക്കാ​ട് പ്ര​ദേ​ശ​ത്തു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം എ​ത്തി​യ ആ​നി സ​ജി​ക്ക് പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ർ​ജ് അം​ഗ​ത്വം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എ. ​സു​രേ​ഷ്കു​മാ​ർ, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ന്‍ എ. ​ഷം​സു​ദീ​ൻ, ഡി.​സി.​സി സെ​ക്ര​ട്ട​റി ജാ​സിം​കു​ട്ടി, അം​ഗം എ. ​ഫ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്​​സ​നാ​യി​രു​ന്ന ആ​നി സ​ജി കേ​ര​ള കോ​ൺ​ഗ്ര​സ് പി​ള​ർ​ന്ന​പ്പോ​ൾ ജോ​സ് കെ.​മാ​ണി​യോ​ടൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ജോ​സ് വി​ഭാ​ഗം എ​ൽ.​ഡി.​എ​ഫി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തെ​ന്ന് ആ​നി സ​ജി പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡ് അം​ഗം, ന​ന്നു​വ​ക്കാ​ട് വൈ.​എം.​സി.​എ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. വ​നി​ത കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, വൈ.​എം.​സി. എ ​സം​സ്ഥാ​ന വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി, ന​ന്നു​വ​ക്കാ​ട് സെൻറ്​ ഗി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്​​സ്​ ച​ർ​ച്ച് സെ​ക്ര​ട്ട​റി എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala congress (jose)
Next Story