Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightചെയർമാൻ സ്ഥാനം...

ചെയർമാൻ സ്ഥാനം വിട്ടുനൽകിയുള്ള ഒത്തുതീർപ്പ്​ വേണ്ടെന്ന്​ ജോസ്​ കെ.മാണി വിഭാഗം

text_fields
bookmark_border
ചെയർമാൻ സ്ഥാനം വിട്ടുനൽകിയുള്ള ഒത്തുതീർപ്പ്​ വേണ്ടെന്ന്​ ജോസ്​ കെ.മാണി വിഭാഗം
cancel

കോട്ടയം: ചെയർമാൻ സ്ഥാനം പി.ജെ.ജോസഫിന്​ വിട്ടുനൽകിയുള്ള ഒത്തുതീർപ്പ്​ വേണ്ടെന്ന്​ ജോസ്​ കെ.മാണി വിഭാഗം. കഴ ിഞ്ഞ ദിവസം രാത്രി കോട്ടയത്ത്​ ചേർന്ന യോഗത്തിലാണ്​ ചെയർമാൻ സ്ഥാനം ജോസഫ്​ വിഭാഗത്തിന്​ വിട്ടുനൽകിയുള്ള ഒത് തുതീർപ്പ്​ വേ​െണ്ടന്ന്​ ജോസ്​ കെ. മാണി വിഭാഗം തീരുമാനിച്ചത്​. സ്​പീക്കർക്ക് വീണ്ടും​ കത്തുനൽകാനും​ തീരുമാനമ െടുത്തതായാണ്​ റിപ്പോർട്ടുകൾ.

അതേസമയം, കേരള കോൺ​ഗ്രസിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ സഭാനേതൃത്വം ഇടപ്പെട്ട നടത്തിയ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടു. സഭാനേതൃത്വം ഇടപ്പെട്ട വിളിച്ച യോഗത്തിൽ ജോസ്​ കെ മാണി വിഭാഗം പ​ങ്കെടുക്കാതിരുന്നതോടെയാണ്​ ചർച്ച ഫലപ്രാപ്​തിയിലെത്താതിരുന്നത്​.

ചെയർമാൻ മരിച്ചാൽ മകനാണ്​ ചെയർമാനെന്ന്​ പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന പ്രസ്​താവനയുമായി പി.ജെ ജോസഫ്​ രംഗത്തെത്തിയിരുന്നു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും അദ്ദേഹം ചോദിച്ചു. പാർലമ​​​െൻററി പാർട്ടിയിൽ തീരുമാനങ്ങളെടുക്കുകയും സംസ്ഥാന കമ്മിറ്റിയിൽ അംഗീകാരം വാങ്ങുകയും ​െചയ്യുന്ന രീതിയാണ്​ കെ.എം. മാണി പിന്തുടർന്നത്​. ഇൗ കീഴ്​വഴക്കമാണ്​ ​ജോസ്​ കെ.മാണി തള്ളിപ്പറയുന്നത്​. പാർട്ടിയിലിപ്പോൾ രണ്ടു പക്ഷമേ ഉള്ളു. സമവായത്തി​​​​െൻറ ആളുകളും പിളര്‍പ്പി​​​​െൻറ ആളുകളും. ജോസ് കെ.മാണി പാർട്ടി പിളർത്താൻ ശ്രമിക്കുകയാണ്. അഭിപ്രായ സമന്വയത്തിന് എതിരുനിൽക്കുന്നത് ജോസ് കെ.മാണിയാണെന്നും ജോസഫ്​ ആരോപിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsmalayalam newsP.J josph
News Summary - Kerala congress issue-Kerala news
Next Story