You are here

പിണറായിക്ക്​ വിനയാകുന്നത്​ വൈകി വരുന്ന വിവേകം!

Pinarayi-Vijayan

തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദർശിച്ച്​ ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന്​ തയ്യാറാകാതിരുന്നതാണ്​ മുഖ്യമന്ത്രി പിണറായി വിജയന്​ വലിയ വിമർശമേറ്റുവാങ്ങാൻ കാരണമായത്​.  ‘വൈകി വരുന്ന വി​േവക’മാണ്​ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത്​ ഉണ്ടായതടക്കം പലപ്പോഴും അ​ദ്ദേഹത്തിന്​ തന്നെ വിനയാകുന്നത് എന്ന്​ വ്യക്​തം. . പ്രകടനത്തിലല്ല, പ്രവർത്തിയിലാണ്​ കാര്യമെന്ന്​ ഭരണാധികാരികൾക്ക്​ അവകാശപ്പെടാ​െമങ്കിലും ജനങ്ങൾ ആവശ്യപ്പെടുന്ന അവസരങ്ങളിൽ അതതരം ‘മസിൽ പിടുത്തങ്ങൾ’ ​ വിലപ്പോകില്ലെന്നാണ്​ വിഴിഞ്ഞത്തെ പ്രതിഷേധം വ്യക്​തമാക്കുന്നത്​. ജിഷ്​ണു പ്രണോയിയുടെ മാതാവ്​ മഹിജയുടെ വിഷയത്തിലും തോമസ്​ചാണ്ടിയുടെ രാജിക്കാര്യത്തിലുമടക്കം ജനവികാരം പിണറായിക്ക്​ എതിരായത്​ വൈകിയെടുത്ത നിലപാടുകളാണ്​. നിരവധി ഉപദേഷ്​ടാക്കളുണ്ടായിട്ടും ഇക്കാര്യത്തിൽ മാത്രം പിണറായി വിജയന്​ ശരിയായ ഉപദേശം ലഭിക്കുന്നില്ലെന്ന്​ വേണം കരുതാൻ.  

ഒാഖി കൊടുങ്കാറ്റിൽ ഉറ്റവരേയും ഉടയവരേയും നഷ്​ടപ്പെട്ടവരെ കാണാൻ  വിളിപ്പാടകലെയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എത്താനുണ്ടായ കാലതാമസമാണ്​ ജനരോഷത്തിന്​ കാരണമായത്​. എന്നാൽ സെക്ര​േട്ടറിയറ്റിലിരുന്ന്​ രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗനിർദ്ദേശങ്ങളും നഷ്​ടപരിഹാരവുമെല്ലാം പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും മുഖ്യനെതിരായ ജനരോഷത്തെ തടയാനാനായില്ല. ഇത്തരമൊരു ദുരന്തമുണ്ടാകു​േമ്പാൾ ഒരു സർക്കാറിന്​ ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ പിണറായി സർക്കാർ ചെയ്​തുവെന്നത്​ സത്യം. എന്നാൽ​ വൈകാര്യമായി വിഷയങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ജനവിഭാഗത്തെ സമീപിക്കു​േമ്പാൾ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളൊന്നും തന്നെ മുഖ്യമന്ത്രിയിൽ നിന്നോ അദ്ദേഹത്തി​​​െൻറ ഒാഫീസിൽ നിന്നോ ഉണ്ടായില്ലെന്നാണ്​ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ സംഭവം ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ അഞ്ച്​ ദിവസത്തിന്​ ശേഷം സ്​ഥലത്തെത്തിയ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ കേരളത്തിലെ ഭരണകർത്താക്കൾക്ക്​ കാണിച്ചുകൊടുത്തുവെന്നത്​ മറ്റൊരു വസ്​തുത. 

കഴിഞ്ഞ വ്യാഴാഴ്​ച ദുരന്തമുണ്ടായപ്പോൾ മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തി​​​െൻറ ഒാഫീസും രക്ഷാകപ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നതിന്​ നേതൃത്വം നൽകിയെന്നത്​ വസ്​തുതയാണ്​. വിവിധ മേഖലകളെ ഏ​േൃകാപിപ്പിച്ചുള്ള രക്ഷാപ്രവർത്തനം നടത്തുജകയും ചെയ്​തു. വെള്ളിയാഴ്​ച രാവിലെ വാർത്താസമ്മേളനം വിളിച്ച്​ മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്​തിരുന്നു. എന്നാൽ അന്ന്​ തന്നെ മുഖ്യമന്ത്രി ഇൗ പ്രശ്​നബാധിത സ്​ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ തീരാവുന്നതേയുണ്ടായിരുന്നുള്ളൂ പ്രശ്​നങ്ങൾ. അവിടെയാണ്​ മഴയേയു​ം പ്രതികൂല കാലാവസ്​ഥയും അവഗണിച്ച്​ ഇൗ പ്രദേശങ്ങൾ സന്ദർശിച്ച്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൈയ്യടി വാങ്ങിയതും. എന്നാൽ കനത്തമഴയായിരുന്നെങ്കിലും ശംഖുമുഖത്തെ ടെക്​നിക്കൽ ഏര്യയിലെ രക്ഷാകകേന്ദ്രത്തിലെത്തിയിരുന്നെങ്കിലും  പിണറായിക്ക്​ ഇപ്പോഴുണ്ടായ പ്രതിഛായ നഷ്​ടം നികത്താമായിരുന്നു. ശനിയാഴ്​ച വൈകുന്നേരം മെഡിക്കൽ​േകാളജിൽ ചികിൽസയിൽ കഴിയുന്നവവര സന്ദർശിച്ച്​ ത​​​െൻറ കർത്തവ്യം നിർവഹിച്ചുവെന്ന്​ പിണറായി വരുത്തി. 

എന്നാൽ ഉറ്റവരുടെ മടങ്ങിവരവും കാത്ത്​ തീരങ്ങളിൽ അലമുറയിടുന്നവർക്ക്​ അത്​ ആശ്വാസമായില്ല. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ എത്തുന്നുവെന്ന വിവരം ലഭിച്ചതിന്​ ശേഷമാണ്​ മുഖ്യമന്ത്രി വിഴിഞ്ഞം സന്ദർശിക്കാൻ തീരുമാനിച്ചത്​. ഇത്​ രാഷ്​ട്രീയ ലക്ഷ്യം വച്ചാണെന്ന്​ പ്രചരിപ്പിക്കാൻ എതിരാളികൾക്ക്​ സാധിക്കുകയും ചെയ്​തു. പൊലീസി​​​െൻറ വൻസുരക്ഷ ഒരുക്കിയുള്ള സന്ദർശനം. അവിടെ ത​െന്ന എല്ലാം പാളി. അതിനാലാണ്​ മുഖ്യമന്ത്രിക്ക്​ ഇത്രയും കനത്ത ജനരോഷം നേരിടേണ്ടിവന്നതും സ്വന്തം കാർ ഉപേക്ഷിച്ച്​ അദ്ദേഹത്തിന്​ അവിടെ നിന്നും മടങ്ങേണ്ടിവന്നത്​. അവിടെയാണ്​ മുൻമുഖ്യമന്ത്രിമാരായ വി.എസ്​. അച്യുതാനന്ദനും ഉമ്മൻചാണ്ടിയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുമെല്ലാം വിജയിച്ചതും. ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ അവർ പിണറായി വിജയന് കാട്ടിക്കൊടുത്തുവെന്ന്​ പറഞ്ഞാൽ തെറ്റില്ല. പല സന്ദർഭങ്ങളിലും പിണറായി വിജയൻ കൈക്കൊള്ളുന്ന നിലപാടുകൾ അദ്ദേഹത്തിന്​ തന്നെ ദോഷം ചെയ്യുന്നുവെന്നാണ്​ വിഴിഞ്ഞം സംഭവവും ചൂണ്ടിക്കാട്ടുന്നത്​. അല്ലെങ്കിൽ മൽസ്യത്തൊഴിലാളികൾ അദ്ദേഹത്തോട്​ ‘കടക്കുപുറത്ത്​’ എന്ന്​ പറയില്ലായിരുന്നു.

COMMENTS