ബി.ജെ.പിയും ആർ.എസ്.എസും ഭിന്നിപ്പുണ്ടാക്കുന്നു; വോട്ട് കോൺഗ്രസിനെന്ന് ലിങ്കായത്ത് മഹാസഭ
text_fieldsമംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിൽ ലിങ്കായത്തുകൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും സമുദായങ്ങളോട് ആവശ്യപ്പെട്ടു. ആഹ്വാനം പരസ്യമായി മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്. സമുദായ താൽപര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയിൽ ബി.ജെ.പിയും ആർ.എസ്.എസും സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും പറയുന്നു.
ലിങ്കായത്തുകാരനായ ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി പ്രചാരണരംഗത്തുള്ള ബി.ജെ.പിക്ക് പതിനൊന്നാം മണിക്കൂറിൽ ഏറ്റ അടിയാണ് പുതിയ പ്രസ്താവന. കർണാടകയിലെ ആറരകോടി ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിങ്കായത്തുകൾ ഉത്തര കർണാടകയിലെ 90 മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
