പ്രചാരണത്തിന് ഇന്ന് സമാപനം
text_fieldsബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫിനിഷിങ് പോയൻറിലേക്ക്. ഭരണം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ ബി.ജെ.പിയും ജെ.ഡി.എസും ശക്തമായി പ്രചാരണ രംഗത്തിറങ്ങിയ കർണാടകയിൽ പരസ്യപ്രചാരണം വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ശനിയാഴ്ചയാണ് വോെട്ടടുപ്പ്. ചൊവ്വാഴ്ച ഫലപ്രഖ്യാപനം നടക്കും. പ്രചാരണത്തിനായി സംസ്ഥാനത്തെ 30 ജില്ലകളിലും പര്യടനം നടത്തിയ ആദ്യ പാർട്ടി അധ്യക്ഷരായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും റെക്കോഡിെട്ടന്ന പ്രത്യേകതകൂടിയുണ്ട് ഇൗ തെരഞ്ഞെടുപ്പിന്.
വിവാദങ്ങളും അനിശ്ചിതത്വങ്ങളും വിടാതെ പിന്തുടരുന്ന കർണാടക രാഷ്ട്രീയത്തിൽ മൂന്നു ദശകത്തിന് ശേഷം ആദ്യമായാണ് ഒരു മന്ത്രിസഭ കാലാവധി പൂർത്തിയാക്കുന്നത്. കർണാടകയിലും പഞ്ചാബിലും പുതുച്ചേരിയിലും മാത്രം അധികാരത്തിലിരിക്കുന്ന കോൺഗ്രസ് ഭരണം നിലനിർത്തി ബി.ജെ.പിയുടെ ദേശീയതരംഗത്തിന് തടയിടാനൊരുങ്ങുേമ്പാൾ, കർണാടകകൂടി പിടിച്ചെടുത്ത് ദക്ഷിണേന്ത്യയിൽ പിടിമുറുക്കുകയാണ് ബി.ജെ.പി ലക്ഷ്യം. കർണാടകയിൽ ആർക്കും വൻ ഭൂരിപക്ഷത്തിന് സാധ്യതയില്ലെന്നും തൂക്കുമന്ത്രിസഭക്ക് അവസരമൊരുങ്ങുമെന്നും മിക്ക സർവേ ഫലങ്ങളും പ്രവചിക്കുന്നത് നടക്കാനിരിക്കുന്ന കടുത്ത തെരഞ്ഞെടുപ്പിെൻറ സൂചനയാണ്.
കാവേരിയും മഹാദായിയും കർഷക ആത്മഹത്യയും മുതൽ ദലിത് പീഡനവും വർഗീയതയും വികസനവും വരെ പ്രചാരണ വിഷയങ്ങളാണ്. ലിംഗായത്ത് മതപദവി വിഷയം വലിയ ചർച്ചയായെങ്കിലും കോൺഗ്രസ് അത് പ്രചാരണായുധമാക്കിയിട്ടില്ല.
എന്നാൽ, ജാതിയുടെയും മതത്തിെൻറയും പേരിൽ സിദ്ധരാമയ്യ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ലിംഗായത്ത് മതപദവിയും ടിപ്പു സുൽത്താൻ ജയന്തി ആഘോഷവും ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രചാരണം കൊഴുപ്പിച്ചു. കോൺഗ്രസും ബി.ജെ.പിയുമാണ് പ്രചാരണത്തിൽ മുന്നിൽ. അമിത് ഷാക്കും സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥ്, രമൺസിങ്, ശിവരാജ് സിങ് ചൗഹാൻ എന്നീ മുഖ്യമന്ത്രിമാരും ബി.ജെ.പിക്കായി രംഗത്തിറങ്ങിയപ്പോൾ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും നയിച്ച കോൺഗ്രസ് പ്രചാരണത്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പി. ചിദംബരം, സോണിയ ഗാന്ധി എന്നിവരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
