You are here

കർണാടക ബി.ജെ.പി പട്ടിക: ലിംഗായത്ത്, വൊക്കലിഗ സമുദായത്തിന് മുൻഗണന

  • പാ​ർ​ട്ടി​യു​ടെ 40 സി​റ്റി​ങ് എം.​എ​ൽ.​എ​മാ​രും പ​ട്ടി​ക​യി​ൽ

23:27 PM
09/04/2018

ബം​ഗ​ളൂ​രു: മേ​യ് 12ന് ​ന​ട​ക്കു​ന്ന കർണാടക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ സ​മു​ദാ​യ​ത്തി​ന് മു​ൻ​ഗ​ണ​ന. 72 പേ​രു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ട്ടി​ക​യി​ൽ മു​സ്​​ലിം, ക്രി​സ്ത്യ​ൻ, ജെ​യി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​രും ഇ​ടം​പി​ടി​ച്ചി​ല്ല. പാ​ർ​ട്ടി​യു​ടെ 43 എം.​എ​ൽ.​എ​മാ​രി​ൽ 40 പേ​രും ആ​ദ്യ പ​ട്ടി​ക​യി​ലു​ണ്ട്. 

അ​ടു​ത്തി​ടെ, കൂ​ടു​മാ​റി​യെ​ത്തി​യ അ​ഞ്ചു​പേ​ർ​ക്കും സീ​റ്റ് ന​ൽ​കി. 21 ലിം​ഗാ​യ​ത്തു​ക​ൾ, 10 പ​ട്ടി​ക​ജാ​തി​ക്കാ​ർ, 10 വൊ​ക്ക​ലി​ഗ​ക്കാ​ർ, 19 പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ർ, ആ​റ് പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ, അ​ഞ്ച് ബ്രാ​ഹ്മ​ണ​ർ, ഒ​രു കൊ​ട​വ സ​മു​ദാ​യം​ഗം എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പ​ട്ടി​ക. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കൊ​ന്നും ആ​ദ്യ​പ​ട്ടി​ക​യി​ൽ ഇ​ടം​ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സി​ങ്, സു​ഷ​മ സ്വ​രാ​ജ്, അ​ന​ന്ത് കു​മാ​ർ, പ്ര​കാ​ശ് ജാ​വ്​​ദേ​ക​ർ, പി​യൂ​ഷ് ഗോ​യ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ർ റാ​വു, ബി.​എ​സ്. യെ​ദി​യൂ​ര​പ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യും എം.​പി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ ശി​കാ​രി​പു​രം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. 

പാ​ർ​ട്ടി​യി​ൽ യെ​ദി​യൂ​ര​പ്പ​യു​ടെ എ​തി​രാ​ളി​യും മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ ശി​വ​മൊ​ഗ്ഗ അ​ർ​ബ​ൻ മ​ണ്ഡ​ല​ത്തി​ലും എം.​പി ശ്രീ​രാ​മു​ലു ചി​ത്ര​ദു​ർ​ഗ​യി​ലെ മു​ള​കാ​ൽ​മു​രു​വി​ലും മ​ത്സ​രി​ക്കും. ഖ​നി രാ​ജാ​വ് ജ​നാ​ർ​ദ​ൻ റെ​ഡ്ഡി​യു​ടെ വ​ലം​കൈ​യാ​ണ് ശ്രീ​രാ​മു​ലു. കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ലെ​ത്തി​യ മ​ല്ലി​ക​യ്യ ഗു​ട്ടേ​ദാ​റാ​ണ് അ​ഫ്സ​ൽ​പു​രി​ലെ സ്ഥാ​നാ​ർ​ഥി. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്കാ​ണ് സീ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലിം​ഗാ​യ​ത്തി​ന് ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​ണ് ബി.​ജെ.​പി. 

പാ​ർ​ട്ടി​യു​ടെ വോ​ട്ടു​ബാ​ങ്കാ​യ ലിം​ഗാ​യ​ത്ത്-​വീ​ര​ശൈ​വ വി​ഭാ​ഗ​ത്തെ നീ​ക്കം ഭി​ന്നി​പ്പി​ക്കു​മെ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ എ​തി​ർ​പ്പി​നു കാ​ര​ണം. സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ലിം​ഗാ​യ​ത്തു​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി പ്ര​തി​ഷേ​ധം മ​റി​ക​ട​ക്കാ​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലി​ലാ​ണ് ബി.​ജെ.​പി. ബാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​ം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക 15ന​കം ഒ​റ്റ​ഘ​ട്ട​മാ​യി പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. 


കൂടുമാറിയെത്തിയ അഞ്ചുപേർക്ക്​ സീറ്റ്​
ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രും ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ട്. ക​ല​ബു​റ​ഗി അ​ഫ്സ​ൽ​പു​രി​ൽ​നി​ന്നു​ള്ള മു​ൻ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ മ​ല്ലി​ക​യ്യ ഗു​ട്ടേ​ദാ​ർ ഞാ​യ​റാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്.

പി​ന്നാ​ലെ പു​റ​ത്തി​റ​ങ്ങി​യ പാ​ർ​ട്ടി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ പേ​രും ഇ​ടം​ക​ണ്ടെ​ത്തി. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി വി​ട്ടെ​ത്തി​യ സി.​പി. യോ​ഗേ​ശ്വ​റാ​ണു ച​ന്ന​ച​ട്ട​ണ​യി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യാ​ണ് ഇ​വി​ടെ ജെ.​ഡി.​എ​സ് സ്ഥാ​നാ​ർ​ഥി. 

ജെ.​ഡി.​എ​സി​ൽ​നി​ന്ന് പാ​ർ​ട്ടി​യി​ലെ​ത്തി​യ ബ​സ​വ​ന​ഗൗ​ഡ പാ​ട്ടീ​ൽ (വി​ജ​യ​പു​ര സി​റ്റി), മ​ല്ലി​കാ​ർ​ജു​ൻ ഖൂ​ബ (ബ​സ​വ​ക​ല്യാ​ൺ), മാ​ന​പ്പ വ​ജ്ജ​ൽ (ലിം​ഗ​സ​ഗൂ​ർ) എ​ന്നി​വ​രും തെരഞ്ഞെടുപ്പിൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.  

Loading...
COMMENTS