പിടികൊടുക്കില്ല കണ്ണൂർ, ഒടുക്കം വരെ
text_fieldsകണ്ണൂർ: ഒരു മുന്നണിക്കും മുഴുവനായി പിടികൊടുക്കില്ല കണ്ണൂർ ലോക്സഭ മണ്ഡലം. കൂടെനിൽക് കുമെന്ന് കരുതുേമ്പാൾ പ്രഹരിച്ചും മറ്റുചിലപ്പോൾ അപ്രതീക്ഷിത വിജയം തന്നും ഇരുമുന്നണികളുടെയും കൈയിൽനി ന്ന് വഴുതിമാറി നടക്കും കണ്ണൂർ. അതുെകാണ്ടുതന്നെ തെരഞ്ഞെടുപ്പിനൊരുങ്ങുേമ്പാൾ മണ്ഡലത്തിെൻറ മന സ്സ് അളക്കുന്നതിന് പുതിയ ഉപായങ്ങൾ തേടുകയാണ് മുന്നണികൾ.
സി.പി.എമ്മിെൻറ തി ലകക്കുറിയാണ് കണ്ണൂർ. പക്ഷേ, ആ തിലകം കൂടുതൽകാലം അണിഞ്ഞതിെൻറ ആനന്ദം യു.ഡി.എഫിനാെണന ്നത് കൗതുകകരം. 1977ൽ കണ്ണൂർ ലോക്സഭ മണ്ഡലം നിലവിൽ വന്നശേഷം ഏഴു തവണ യു.ഡി.എഫ് വിജയം കൊ യ്തു. എൽ.ഡി.എഫിന് നേട്ടമുണ്ടായത് നാലു വട്ടം മാത്രം. പേരാവൂർ, ഇരിക്കൂർ, തളിപ്പറമ് പ്, മട്ടന്നൂർ, അഴീക്കോട്, കണ്ണൂർ, ധർമടം നിയമസഭ മണ്ഡലങ്ങളുൾപ്പെടുന്നതാണ് കണ്ണൂർ ലോക്സഭ മണ്ഡലം. കൃത്യമായ രാഷ്ട്രീയം വിധി നിശ്ചയിക്കുന്ന മണ്ഡലമാണെങ്കിലും ജാതി^സാമുദ ായിക ഘടകങ്ങൾ തള്ളാനാവില്ല.
എ.കെ.ജി മുതൽ ശ്രീമതി വരെ
1951ലെ ആദ്യ പൊതുതെരഞ്ഞെ ടുപ്പിൽ മദ്രാസ് സ്റ്റേറ്റിെൻറ ഭാഗമായിരുന്ന കണ്ണൂരിൽ, കോൺഗ്രസിെൻറ സി.കെ. ഗോവിന്ദൻ നായരെ 8,70,02 വോട്ടിന് തോൽപിച്ച് എ.കെ.ജി പാർലമെൻറിലെത്തി പ്രതിപക്ഷ നേതാവായി.
അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം തലശ്ശേരിയായി പേരുമാറി. ശേഷം 1977ൽ പുതിയ മണ്ഡലമായി കണ്ണൂർ തിരിച്ചു വന്ന ആദ്യ പോരിൽ യു.ഡി.എഫിനായി സി.പി.െഎയുടെ സി.കെ. ചന്ദ്രപ്പനും സി.പി.എമ്മിെൻറ ഒ. ഭരതനും തമ്മിലായിരുന്നു മത്സരം. മികച്ച മത്സരം നടന്ന അന്ന് സി.കെ. ചന്ദ്രപ്പൻ ജയിച്ചു. ഇൗ പരാജയം സി.പി.എമ്മിന് വേദനാജനകമായിരുന്നു. 1980ൽ ആൻറണി കോൺഗ്രസിെൻറ കെ. കുഞ്ഞമ്പുവിനെ നിർത്തി സി.പി.എം മണ്ഡലം പിടിച്ചെടുത്തു. 84ൽ യൂത്ത് കോൺഗ്രസ് കരുത്തുമായ വന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സി.പി.എമ്മിെൻറ പാട്യം രാജനെ കീഴടക്കി. അവിടന്നങ്ങോട്ട് മുല്ലപ്പള്ളി പടർന്നുകയറി. കാലാവധിക്കുമുന്നേ തെരഞ്ഞെടുപ്പ് വേണ്ടി വന്ന രണ്ട് ഘട്ടങ്ങളുൾെപ്പടെ അഞ്ചു തവണ മുല്ലപ്പള്ളി കണ്ണൂരിനെ കൈയിൽകരുതി. ഇൗ കുതിപ്പിന് 99ൽ അബ്ദുള്ളക്കുട്ടിയിലൂടെയാണ് സി.പി.എം തടയിട്ടത്. 99ലും 2004ലും അബ്ദുള്ളക്കുട്ടി ജയം ആവർത്തിച്ചു. അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടശേഷം, 2009ലെ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ കോൺഗ്രസിനുവേണ്ടി സീറ്റ് തിരിച്ചുപിടിച്ചു. എന്നാൽ, 2014ൽ സുധാകരനെ വീഴ്ത്തി പി.കെ. ശ്രീമതി കണ്ണൂരിനെ വീണ്ടും ഇടത്താക്കി.
രാഷ്ട്രീയ തീച്ചൂളയിലെ ജാതി
ഇരു മുന്നണികളുടെയും കോട്ടകളും രണ്ടുകൂട്ടർക്കും സാധ്യതയുള്ളവയും കണ്ണൂരിലുണ്ട്. തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളാണ് എൽ.ഡി.എഫിെൻറ ശക്തിദുർഗങ്ങൾ. ഇരിക്കൂറും പേരാവൂരും കണ്ണൂരും യു.ഡി.എഫിനൊപ്പവും. അഴീക്കോട്ട് ഇരുവരും ശക്തർ. എന്നാൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ 2016ൽ വിജയം കൊയ്തത് എൽ.ഡി.എഫിന് പ്രതീക്ഷയാണ്. അഴീക്കോട്ട് വർഗീയ പ്രചാരണത്തിനൊടുവിലാണ് കെ.എം. ഷാജി വിജയിച്ചതെന്ന ആരോപണം കൂടുതൽ ജ്വലിപ്പിച്ച് മണ്ഡലം അനുകൂലമാക്കാൻ ഇടതുപക്ഷം ശ്രമിക്കും. പാർലെമൻറ് മണ്ഡലത്തിലാകെ, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 1,02,176 വോട്ടിെൻറ ലീഡുണ്ട്.
അതേസമയം, ജാതി-സമുദായ വോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളും ഇത്തവണ കാര്യമായി നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിക്ക് അനുകൂലമായത് നമ്പ്യാർ സമുദായ വോട്ടുകളുടെ കേന്ദ്രീകരണമായിരുന്നുവെന്ന് നിരീക്ഷണമുണ്ട്. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ പ്രബല വോട്ട് വിഭാഗമായി നമ്പ്യാർ സമുദായത്തെ മുന്നണികൾ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. ഇൗഴവ സമുദായ സ്ഥാനാർഥികളോട് മമത കാണിക്കാറുള്ള കണ്ണൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീമതിയെ പരിഗണിക്കുന്നതിന് ഇതും കാരണമായിരുന്നു.
ഇൗ മാറ്റങ്ങളൊക്കെ മുന്നണികളെ സ്വാധീനിക്കുമെങ്കിലും കൃത്യമായ രാഷ്ട്രീയം തന്നെയായിരിക്കും കണ്ണൂരിൽ ഇത്തവണയും പ്രചാരണം നിയന്ത്രിക്കുന്നത്. അക്രമ രാഷ്ട്രീയവും സംസ്ഥാന സർക്കാറിെൻറ നയങ്ങളുമായിരിക്കും പ്രചാരണത്തിൽ മുൻപന്തിയിൽ.
എം.പിയുടെ പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞ് ഇരു വിഭാഗവും പ്രചാരണം കൊഴുപ്പിക്കും. ബി.ജെ.പിക്ക് കൃത്യമായ വോട്ടുണ്ടെങ്കിലും ഫലം മാറ്റുന്ന തരത്തിൽ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രചാരണമാക്കുന്നതിന് ബി.ജെ.പിയും കോൺഗ്രസും തയാറാകും. എന്നാൽ ഇൗ പ്രചാരണങ്ങൾ കണ്ണൂരിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞേക്കില്ല.
പറഞ്ഞു കേൾക്കുന്നത് കിടിലൻ പേരുകൾ
കണ്ണൂരിൽ ആരാകും സ്ഥാനാർഥിയെന്ന നിലയിൽ ചർച്ചകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. സിറ്റിങ് എം.പി പി.കെ. ശ്രീമതിയുടെയും പി. ജയരാജെൻറയും പി.കെ. ശിവദാസെൻറയും പേരുകളാണ് സി.പി.എമ്മിൽ ഉയർന്നു കേൾക്കുന്നത്. മണ്ഡലത്തിൽ സജീവമായ ശ്രീമതിക്കെതിരെ കാര്യമായ ആരോപണങ്ങൾ ഉയർത്താൻ എതിരാളികൾക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, ശ്രീമതിയെ വടകരയിലേക്ക് മാറ്റിയുള്ള മത്സരത്തിനും ആലോചനയുണ്ട്. യു.ഡി.എഫിൽ, കഴിഞ്ഞ തവണത്തെ ‘ഫൈനലിസ്റ്റ്’ കെ. സുധാകരനും മുൻകാല അട്ടിമറി നായകൻ എ.പി. അബ്ദുള്ളക്കുട്ടിയും. സുധാകരൻ തന്നെ വരണമെന്ന് പ്രവർത്തകർ ആവശ്യമുന്നയിച്ച് തുടങ്ങിയിട്ടുണ്ട്. മുസ്ലിംവോട്ടുകൾ സമാഹരിക്കാനാവുമെന്ന ആത്മവിശ്വാസമാണ് അബ്ദുല്ലക്കുട്ടിക്ക് തുണയാകുന്നത്.
കണ്ണൂർ ലോക്സഭ മണ്ഡലം (2014):
പി.കെ. ശ്രീമതി ടീച്ചർ (എൽ.ഡി.എഫ്)-4,27,622
കെ. സുധാകരൻ (യു.ഡി.എഫ്)-4,21,056
പി.സി. മോഹനൻ മാസ്റ്റർ (ബി.ജെ.പി)-51,636
ഭൂരിപക്ഷം-6566
കക്ഷിനില: നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ (2016)
തളിപ്പറമ്പ്
ജയിംസ് മാത്യു (എൽ.ഡി.എഫ്)-91,106
രാജേഷ് നമ്പ്യാർ (യു.ഡി.എഫ്)-50,489
പി. ബാലകൃഷ്ണൻ മാസ്റ്റർ (എൻ.ഡി.എ)-14,742
ഭൂരിപക്ഷം-40,617
അഴീക്കോട്
കെ.എം. ഷാജി (യു.ഡി.എഫ്)-63,082
എം.വി. നികേഷ് കുമാർ (എൽ.ഡി.എഫ്)-60,795
എ.വി. കേശവൻ (എൻ.ഡി.എ)-12,580
ഭൂരിപക്ഷം-2287
കണ്ണൂർ
രാമചന്ദ്രൻ കടന്നപ്പള്ളി(എൽ.ഡി.എഫ്)-54,347
സതീശൻ പാച്ചേനി(യു.ഡി.എഫ്)-53,151
കെ.ജി. ബാബു (എൻ.ഡി.എ) -13,215
ഭൂരിപക്ഷം-1196
ഇരിക്കൂർ
കെ.സി. ജോസഫ്(യു.ഡി.എഫ്)-72,548
കെ.ടി. ജോസ്(എൽ.ഡി.എഫ്)-62,901
എ.പി. ഗംഗാധരൻ (എൻ.ഡി.എ)-8294
ഭൂരിപക്ഷം-9647
ധർമ്മടം
പിണറായി വിജയൻ (എൽ.ഡി.എഫ്)-87,327
മമ്പറം ദിവാകരൻ(യു.ഡി.എഫ്)-50,424
മോഹനൻ മാനന്തേരി(എൻ.ഡി.എ)-12,763
ഭൂരിപക്ഷം-36,905
മട്ടന്നൂർ
ഇ.പി. ജയരാജൻ (എൽ.ഡി.എഫ്)-84,030
കെ.പി. പ്രശാന്ത്(യു.ഡി.എഫ്)-40,649
ബിജു എളക്കുഴി (എൻ.ഡി.എ)-18,620
ഭൂരിപക്ഷം-43,381
പേരാവൂർ
അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ്)-65,659
ബിനോയ് കുര്യൻ (എൽ.ഡി.എഫ്)-57,670
പൈലി വാത്തിയാട്ട് (എൻ.ഡി.എ)-9129
ഭൂരിപക്ഷം-7989
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
