Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോക്​സഭയിലേക്ക്​...

ലോക്​സഭയിലേക്ക്​ മത്സരിക്കാൻ കനിമൊഴി തയാറെടുക്കുന്നു

text_fields
bookmark_border
ലോക്​സഭയിലേക്ക്​ മത്സരിക്കാൻ കനിമൊഴി തയാറെടുക്കുന്നു
cancel

ചെ​ന്നൈ: അ​ന്ത​രി​ച്ച ക​രു​ണാ​നി​ധി​യു​ടെ മ​ക​ളും ഡി.​എം.​കെ വ​നി​ത നേ​താ​വു​മാ​യ ക​നി​മൊ​ഴി ആ​ദ്യ​മാ​യി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. തൂ​ത്തു​ക്കു​ടി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി ​ലാ​ണ്​ ക​നി​മൊ​ഴി ജ​ന​വി​ധി തേ​ടു​ക​യെ​ന്നും ഏ​താ​ണ്ട്​ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ ര ​ണ്ടു​ ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​നി​മൊ​ഴി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കും.

2007 മു​ത ​ൽ ക​നി​മൊ​ഴി രാ​ജ്യ​സ​ഭാം​ഗ​മാ​ണ്. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ ഡി.​എം.​കെ​യു​ടെ ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​കൂ​ട്ടി ന​ട​ത്തു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളു​ടെ ചു​മ​ത​ല ക​നി​മൊ​ഴി​ക്കാ​ണ്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി തൂ​ത്തു​ക്കു​ടി കേ​ന്ദ്ര​മാ​യാ​ണ്​ ക​നി​മൊ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന വി​ഷ​യ​ത്തി​ൽ ഡി.​എം.​കെ പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​നാ​ണ്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും ഏ​തു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചാ​ലും അ​നു​സ​രി​ക്കു​മെ​ന്നും ക​നി​മൊ​ഴി വ്യ​ക്ത​മാ​ക്കി.​

ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ അ​ർ​ധ​സ​ഹോ​ദ​ര​ൻ സ്​​റ്റാ​ലി​നു​മാ​യി ന​ല്ല​ബ​ന്ധം പു​ല​ർ​ത്തു​ന്ന ക​നി​മൊ​ഴി​യാ​ണ്​ പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ലെ മു​ഖം. ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി സ്​​റ്റാ​ലി​ൻ ച​ർ​ച്ച ന​ട​ത്തു​േ​മ്പാ​ഴെ​ല്ലാം ക​നി​മൊ​ഴി​യാ​ണ്​ ഒ​പ്പ​മു​ണ്ടാ​വു​ക. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ഡി.​എം.​കെ കേ​ന്ദ്ര സ​ർ​ക്കാ​റി​​​​െൻറ ഭാ​ഗ​മാ​വു​ന്ന​പ​ക്ഷം ക​നി​മൊ​ഴി മ​ന്ത്രി​യാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണെ​ന്ന്​ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanimozhi karunanidhiLok Sabha Electon 2019
News Summary - kanimozhi to participate in lok sabha election-india news
Next Story