കാനം രാജേന്ദ്രൻ സി.പി.െഎ സംസ്ഥാന സെക്രട്ടറിയായി തുടരും
text_fieldsമലപ്പുറം: കാനം രാജേന്ദ്രൻ സി.പി.െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിർ സ്ഥാനാർഥിയെ നിർത്താനുള്ള ഇസ്മായിൽ പക്ഷത്തിെൻറ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
കാനത്തിനെതിരെ മുതിർന്ന നേതാവ് സി. ദിവാകരനെ നിർത്താനുള്ള നീക്കമാണ് ഇസ്മായിൽ വിഭാഗം നടത്തിയത്. എന്നാൽ, മൽസരിക്കാനില്ലെന്ന് ദിവാകരൻ വ്യക്തമാക്കിയതോടെ ഇൗ നീക്കം പൊളിയുകയായിരുന്നു.
സി.പി.െഎ സംസ്ഥാന കൗൺസിലിൽ നിന്ന് കാനത്തിെൻറയും ഇസ്മായിലിെൻറയും ചില വിശ്വസ്തരെ ഒഴിവാക്കിയിരുന്നു. ഇസ്മായിലിനെതിരായ കൺട്രോൾ കമീഷൻ റിപ്പോർട്ട് തയറാക്കിയ അംഗങ്ങളെയും തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
