സി.പി.െഎ ജന.സെക്രട്ടറി: സുധാകർ റെഡ്ഡി ഒഴിഞ്ഞേക്കും; കാനത്തിെൻറ പേരും പരിഗണനയിൽ
text_fieldsതിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് ദിവസങ്ങൾമാത്രം ശേഷിക്കെ എസ്. സുധാകർറെഡ്ഡി സി.പി.െഎ ജന.സെക്രട്ടറി സ്ഥാനം ഒഴിയാൻ സാധ്യത. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. പാർട്ടി നേതൃത്വം ഒൗദ്യോഗികമായി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. സുധാകർ റെഡ്ഡി ജന.സെക്രട്ടറി സ്ഥാനം ഒഴിയുകയാണെങ്കിൽ ആരാകും തുടർന്ന് നേതൃത്വം ഏറ്റെടുക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പേരും പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ, കാനം തയാറാകില്ലെന്നാണ് സൂചന. ഇൗമാസം 25 മുതൽ 29 വരെ കൊല്ലത്താണ് 23ാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
സുധാകർ റെഡ്ഡി ഒഴിയുകയാണെങ്കിൽ കിസാൻസഭ അഖിലേന്ത്യാ പ്രസിഡൻറും സി.പി.െഎ സെക്രട്ടറിയുമായ അതുൽകുമാർ അഞ്ചാൻ, എ.െഎ.ടി.യു.സി േനതാവ് കൂടിയായ അമർജിത്കൗർ എന്നിവരുടെ േപരുകളും ജന.സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ട്. സെക്രേട്ടറിയറ്റ്, എക്സിക്യൂട്ടിവ് എന്നിവയിലും ചിലർ ഒഴിവാക്കപ്പെടുകയും പുതുമുഖങ്ങൾ എത്തുമെന്നും സൂചനയുണ്ട്. യുവജന നേതാക്കളിൽ പ്രമുഖനായ കനയ്യകുമാറിനെപോലെയുള്ള ചെറുപ്പക്കാരും എക്സിക്യൂട്ടിവിലേക്ക് വരാനുള്ള സാധ്യതയുണ്ട്. കേരളത്തിൽനിന്ന് രണ്ടുപേരാണ് ദേശീയ സെക്രേട്ടറിയറ്റിലുള്ളത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പുറമെ പന്ന്യൻ രവീന്ദ്രനാണുള്ളത്. ദേശീയ എക്സിക്യൂട്ടിവ് അംഗമായ ബിനോയ് വിശ്വം സെക്രേട്ടറിയറ്റിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ എക്സിക്യൂട്ടിവിലെ മറ്റൊരംഗമായ കെ.ഇ. ഇസ്മായിലിനെതിരെ പാർട്ടിക്കുള്ളിൽ ചില നീക്കങ്ങൾ മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച് നടന്നെങ്കിലും അത് വിജയിക്കാനുള്ള സാധ്യത കുറവാണ്.
എക്സിക്യൂട്ടിവിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷം എന്ന നിലയിലെ പ്രത്യേക പരിഗണനയിലൂടെ ചിലപ്പോൾ അദ്ദേഹം സെക്രേട്ടറിയറ്റിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സി. ദിവാകരൻ എക്സിക്യൂട്ടിവിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
