Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലക്ഷ്യം ശക്തമായ...

ലക്ഷ്യം ശക്തമായ മൂന്നാം മുന്നണി –കെ. സുരേന്ദ്രൻ

text_fields
bookmark_border
k-surendran.jpg
cancel

ഷൊ​ർ​ണൂ​ർ: വ​ല​തു​പ​ക്ഷ​ത്തി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും ബ​ദ​ലാ​യു​ള്ള ശ​ക്ത​മാ​യ മൂ​ന്നാം മു​ന്ന​ണി കെ​ട് ടി​പ്പ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ബി.​ ജെ.​പി ജി​ല്ല ക​മ്മി​റ്റി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര ​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന നി​ല​യി​ലേ​ക്ക് പാ​ർ​ട്ടി​യെ എ​ത്തി​ക്കു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്.

കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​ക്കു​ള്ള പ്ര​സ​ക്തി കൂ​ടി വ​രി​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നേ​മു​ക്കാ​ലോ​ടെ​യെ​ത്തി​യ കെ. ​സു​രേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഇ. ​കൃ​ഷ്ണ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ജ​യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​പ​ര​മേ​ശ്വ​ര​ൻ, സി. ​രു​ഗ്മി​ണി, വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പൂ​ക്കാ​ട്ടി​രി ബാ​ബു, നേ​താ​ക്ക​ളാ​യ ഓ​മ​ന​ക്കു​ട്ട​ൻ, വി.​ബി. മു​ര​ളീ​ധ​ര​ൻ, കെ. ​ശി​വ​ദാ​സ്, കെ.​എം. ഹ​രി​ദാ​സ്, കെ. ​ദി​വാ​ക​ര​ൻ, കെ.​പി. അ​നൂ​പ്, ജ​യ​രാ​ജ്, മ​ധ്യ​മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsBJPBJP
News Summary - k surendran statement -kerala news
Next Story