തദ്ദേശ തെരഞ്ഞെടുപ്പ്: ജെ.എസ്.എസ് എൽ.ഡി.എഫിനൊപ്പം
text_fieldsആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്) എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ അറിയിച്ചു.
ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടും അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് സംസ്ഥാന സെൻറർ യോഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിൽ ഉചിത തീരുമാനമെടുക്കാൻ ഗൗരിയമ്മയെ ചുമതലപ്പെടുത്തിയിരുന്നു. വാർത്തക്കുറിപ്പിലാണ് തീരുമാനം അറിയിച്ചത്.
അച്ചടക്കനടപടിക്ക് വിധേയരായ സംസ്ഥാന സെക്രട്ടറി ടി.കെ. സുരേഷിനെയും ആലപ്പുഴ ജില്ല സെക്രട്ടറി സി.എം. അനിൽകുമാറിനെയും തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ, വിഭാഗീയപ്രവർത്തനം നടത്തിയതിന് സംസ്ഥാന സംഘടന സെക്രട്ടറി സഞ്ജീവ് സോമരാജനെയും സെൻറർ അംഗം പ്രസാദിനെയും (കൊല്ലം) പുറത്താക്കി.
സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് സി.എം. അനിൽകുമാർ (ആലപ്പുഴ), എം.വി. ജോഷി (എറണാകുളം), വി.കെ. ഗൗരീശൻ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

