You are here

കേരള കോൺഗ്രസ്​-എം പിളർന്നു; ജോസ്​ കെ. മാണി ചെയർമാൻ

15:48 PM
16/06/2019
Jose K Mani
കേ​ര​ള കോ​ൺ​ഗ്ര​സ്​ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ്​ കെ. ​മാ​ണി എം.​പി കോ​ട്ട​യം സി.​എ​സ്.​ഐ റി​ട്രീ​റ്റ്​ സെൻറ​റി​ന്​ മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു (ദി​ലീ​പ്​ പു​ര​യ്​​ക്ക​ൽ)

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​പി​ള​ർ​ന്നു. വ​ള​രു​ന്തോ​റും പി​ള​രു​ക​യും പി​ള​രു​ന്തോ​റും വ​ള​രു​ക​യും ചെ​യ്യു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളു​ടെ 11ാമ​ത്തെ പി​ള​ർ​പ്പി​നും കോ​ട്ട​യം ന​ഗ​രം സാ​ക്ഷി​യാ​യി. സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ സം​സ്​​ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത സ​മാ​ന്ത​ര​യോ​ഗം ജോ​സ്​ കെ. ​മാ​ണി​യെ പാ​ർ​ട്ടി ചെ​യ​ര്‍മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മൂ​ന്ന്​ മി​നി​റ്റു​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി. മു​തി​ര്‍ന്ന നേ​താ​വ്​ കെ.​എ. ആ​ൻ​റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സം​സ്​​ഥാ​ന സ​മി​തി അം​ഗം അ​ഡ്വ. കെ. ​ഇ​സ​ഡ്. കു​െ​ഞ്ച​റി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു. ഇതോടെ കേരള രാഷ്​ട്രീയത്തിലെ നിർണായക ചിഹ്​നമായ ‘രണ്ടില’ രണ്ടു വഴിക്കായി.

മൂ​ന്ന്​ മ​ണി​യോ​ടെ​യാ​ണ്​ ജോ​സ്​ കെ. ​മാ​ണി സ​മ്മേ​ള​ന സ്​​ഥ​ല​മാ​യ സി.​എ​സ്.​െ​എ റി​ട്രീ​റ്റ്​ സ​​െൻറ​റി​ലെ​ത്തി​യ​ത്. ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ റി​​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മു​തി​ര്‍ന്ന നേ​താ​വ് ഇ.​ജെ. അ​ഗ​സ്തി, ജോ​സ് കെ. ​മാ​ണി​യു​ടെ പേ​ര് നി​ര്‍ദേ​ശി​ച്ചു. ​അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം നീ​ണ്ട ക​ര​​ഘോ​ഷ​ത്തോ​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​യു​ട​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ​ത്തി ജോ​സ്​ കെ. ​മാ​ണി ചു​മ​ത​ല​യേ​റ്റു.

കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം പാ​ര്‍ട്ടി പി​ടി​ക്കാ​ന്‍ പി.​ജെ. ജോ​സ​ഫും ജോ​സ് കെ. ​മാ​ണി​യും ത​മ്മി​ൽ ര​ണ്ടു​മാ​സ​മാ​യി തു​ട​ർ​ന്ന പോ​രാ​ണ്​ പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. വ​ർ​ക്കി​ങ്​ ചെ​യ​ര്‍മാ​ൻ പി.​ജെ. ജോ​സ​ഫി​​​െൻറ അം​ഗീ​കാ​ര​മി​ല്ലാ​തെ വി​ളി​ച്ചു​ചേ​ര്‍ത്ത സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​െ​ക​യു​ള്ള 437 അം​ഗ​ങ്ങ​ളി​ൽ 325 പേ​ർ പ​ങ്കെ​ടു​ത്തു. സം​സ്​​ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന്​ ജോ​സ്​ കെ ​മാ​ണി വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ടു. 

ഒ​മ്പ​ത്​ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രും ര​ണ്ട്​ എം.​എ​ൽ.​എ​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ മു​തി​ര്‍ന്ന നേ​താ​വ് സി.​എ​ഫ്. തോ​മ​സും തോ​മ​സ്​ ഉ​ണ്ണി​യാ​ട​നും സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ് എ​ബ്ര​ഹാ​മും യൂ​ത്ത്​ ഫ്ര​ണ്ട്​-​കെ.​എ​സ്.​സി, വ​നി​ത വി​ഭാ​ഗം സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​രും വി​ട്ടു​നി​ന്നു. 

എം.​എ​ൽ.​എ​മാ​രി​ൽ റോ​ഷി അ​ഗ​സ്​​റ്റി​ന്‍, എ​ന്‍. ജ​യ​രാ​ജ് എ​ന്നി​വ​ർ മാ​ണി വി​ഭാ​ഗ​ത്തി​നൊ​പ്പ​വും പി.​ജെ. ജോ​സ​ഫ്, മോ​ന്‍സ് ജോ​സ​ഫ്, സി.​എ​ഫ്. തോ​മ​സ് എ​ന്നി​വ​ർ മ​റു​പ​ക്ഷ​ത്തു​മാ​ണ്. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ് എ​ബ്ര​ഹാം ജോ​സ​ഫി​നൊ​പ്പം ചേ​ര്‍ന്ന​തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തോ​ടെ പാ​ര്‍ട്ടി​യു​ടെ പു​തി​യ സാ​ര​ഥി​യെ ക​ണ്ടെ​ത്താ​ന്‍ ഇ​നി നീ​ണ്ട നി​യ​മ​പോ​രാ​ട്ട​വും ന​ട​ന്നേ​ക്കും. അ​തേ​സ​മ​യം, ജോ​സ് കെ. ​മാ​ണി വി​ളി​ച്ചു​ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ർ സ്വ​യം പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പു​റ​ത്ത് പോ​യെ​ന്നും യോ​ഗം അ​ന​ധി​കൃ​ത​മാ​െ​ണ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. 

‘ഭ​ര​ണ​ഘ​ട​ന​ക്ക്​ വി​രു​ദ്ധ​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​നു​ നി​യ​മ​പ​ര​മാ​യും ധാ​ര്‍മി​ക​മാ​യും സാ​ധു​ത ഇ​ല്ലെ​ന്ന്​ ജോ​യ് എ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി. ‘‘ചെ​യ​ര്‍മാ​ന്‍ പ​ദ​വി​യി​ലേ​ക്ക് ഉ​ന്ന​താ​ധി​കാ​ര സ​മി​തി സ​മ​വാ​യ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ഇ​ത് അ​ടു​ത്തു​ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ. അ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കും -​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​​​െൻറ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ല്‍ കെ.​എം. മാ​ണി ഒ​പ്പ​മു​ണ്ടെ​ന്ന് ചെ​യ​ര്‍മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി. 


 

  

Loading...
COMMENTS