ജോസഫിനെ ക്ഷണിച്ച് ജോസ് വിഭാഗം
text_fieldsകോട്ടയം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് പി.ജെ. ജോസഫിനെ ക്ഷണിച്ച് ജോസ് കെ.മാണി വിഭാഗം. ജോസ് പക്ഷത്തുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയാണ് വ്യാഴാഴ്ച പാലായിൽ നടക്കുന്ന കൺവെൻഷനിലേക്ക് ജോസഫിനെ വിളിച്ചത്. നേരത്തേ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ക്ഷണിച്ചിരുന്നു. മാണി വിഭാഗം ക്ഷണിച്ചില്ലെങ്കിലും യോഗത്തിൽ പെങ്കടുക്കുമെന്ന് ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് റോഷി അഗസ്റ്റിൻ ഔദ്യോഗികമായി ക്ഷണിച്ചത്.
ബുധനാഴ്ച റോഷി ക്ഷണിച്ചെന്ന് വ്യക്തമാക്കിയ ജോസഫ് കൺവെൻഷനിൽ പെങ്കടുക്കുമെന്നും അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയെ നേരില്‍ക്കാണാന്‍ തയാറാണ്. യു.ഡി.എഫിെൻറ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
