Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ ഝാർഖണ്ഡിലും തിരിച്ചടി; എൽ.ജെ.പി ഒറ്റക്ക്​ മത്സരിക്കും

text_fields
bookmark_border
ljp--ram-vilas-paswan
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ശി​വ​സേ​ന സ​ഖ്യം വി​ട്ട​തി​ന്​ പി​ന്നാ​ലെ ബി.​ജെ.​പി​ക്ക്​ ഝാ​ർ​ഖ​ണ്ഡി ​ലും തി​രി​ച്ച​ടി. കേ​ന്ദ്ര​ത്തി​ലും ബി​ഹാ​റി​ലും ബി.​ജെ.​പി​യോ​ടൊ​പ്പം ഭ​ര​ണ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ ​ക​ക്ഷി​യാ​യ എ​ൽ.​ജെ.​പി സം​സ്​​ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ച്​ മ​ത്സ​രി​ക്കാ​ൻ​ തീ​രു​മാ​നി​ച്ചു. 81 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ അ​ഞ്ചു ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ന​വം​ബ​ർ 30ന്​ ​തു​ട​ങ്ങും. ഡി​സം​ബ​ർ 20ന്​ ​അ​വ​സാ​ന ഘ​ട്ടം. വോ​​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 23നാ​ണ്. 2014 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ജെ.​പി ഒ​രു സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ്​ പാ​സ്വാ​​െൻറ മ​ക​ൻ ചി​രാ​ഗാ​ണ്​ പാ​ർ​ട്ടി​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റ്. 50 സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി ത​നി​ച്ച്​ മ​ത്സ​രി​ക്കു​മെ​ന്ന്​ ചി​രാ​ഗ്​ പ​റ​ഞ്ഞു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​യ ജെ.​ഡി.​യു, ഝാ​ർ​ഖ​ണ്ഡി​ൽ സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ സ​ഖ്യ​ത്തി​ൽ​നി​ന്ന്​ എ​ൽ.​ജെ.​പി പു​റ​ത്തു​പോ​കു​ന്ന​ത്. ബി​ഹാ​റി​ൽ നി​തീ​ഷ്​ മ​ന്ത്രി​സ​ഭ​യി​ൽ ബി.​ജെ.​പി​യും എ​ൽ.​ജെ.​പി​യു​മു​ണ്ട്. ഝാ​ർ​ഖ​ണ്ഡ്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ൾ ഝാ​ർ​ഖ​ണ്ഡ്​​ സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​നു​മാ​യി (എ.​ജെ.​എ​സ്.​യു) ചേ​ർ​ന്നാ​ണ്​ ബി.​ജെ.​പി മ​ത്സ​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ, ബി.​ജെ.​പി നേ​താ​വ്​​ ബൈ​ദ്യ​നാ​ഥ്​ റാം ​ജെ.​എം.​എ​മ്മി​ൽ ചേ​ർ​ന്ന​തും പാ​ർ​ട്ടി​ക്ക്​ ക്ഷീ​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandram vilas paswanmalayalam newsPolitic's NewsLJP
News Summary - Jharkhand LJP Ram Vilas Paswan -Politic's News
Next Story