Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജെ.ഡി(യു) ദേശീയ കൗൺസിൽ...

ജെ.ഡി(യു) ദേശീയ കൗൺസിൽ ഇന്ന്​

text_fields
bookmark_border
SharadYadav
cancel

ന്യൂഡൽഹി: ദേശീയരാഷ്​ട്രീയത്തിൽ സ്ഥാനം അരക്കിട്ടുറപ്പിക്കാനും മാതൃപാർട്ടിയായ ജനതാദൾ (യുനൈറ്റഡ്​) നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും ശരദ്​​ യാദവ്​ നീക്കം ശക്​തിപ്പെടുത്തി. ജെ.ഡി(യു) ദേശീയ കൗൺസിൽ ഞായറാഴ്​ച ചേരാനിരിക്കെ, ബി.ജെ.പി നേതൃത്വത്തിലുള്ള കേ​ന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ദേശീയപ്രതിഷേധം ഉൾപ്പെടെ പ്രഖ്യാപിച്ച്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ കടന്നാക്രമണം നടത്തി. ത​​െൻറ മുഖ്യശത്രുവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാറിനെയും വെറുതെ വിട്ടില്ല. അതേസമയം, കോൺഗ്രസ്​ പ്രസിഡൻറ്​സ്ഥാനം ഏറ്റെടുക്കാൻ സമ്മതമെന്ന സൂചന രാഹുൽ ഗാന്ധി നൽകിയതോടെ അതിനുള്ള നീക്കം ഉൗർജിതമാക്കിയ കോൺഗ്രസി​​​െൻറ സംഘടന തെരഞ്ഞെടുപ്പ്​ കൂടി കഴിയുന്നതോടെ മാത്രമേ പ്രതിപക്ഷനിരയിൽ ശരദ്​​ യാദവി​​െൻറ  ഭാവിസംബന്ധിച്ച്​ വ്യക്​തത വരൂ. അതിനുമുമ്പ്​ രാഷ്​ട്രീയ ഗൃഹപാഠം ചെയ്യുന്നതി​​െൻറ തിരക്കിലാണ്​ യാദവെന്നാണ്​ സൂചന.  

കോൺസ്​റ്റിറ്റ്യൂഷൻ ക്ലബിൽ ഞായറാഴ്​ച രാവിലെ 11നാണ്​ ദേശീയ കൗൺസിൽ. നോട്ട്​ നിരോധനം, ജി.എസ്​.ടി നടപ്പാക്കൽ എന്നിവ രാജ്യത്തി​​െൻറ സമ്പദ്​വ്യവസ്ഥയെ തകർ​െത്തന്ന്​ ശരദ്​​ യാദവ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം ദേശവ്യാപക പ്രക്ഷോഭം നടത്തും. 2019ലെ ​പൊതുതെരഞ്ഞെടുപ്പ്​ സാമ്പത്തികപ്രശ്​നങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലായിരിക്കും. ചെറുകിട, ഇടത്തരം വ്യവസായികൾക്ക്​ ആശ്വാസം നൽകുമെന്ന്​ അവകാശപ്പെടുന്ന ജി.എസ്​.ടി കൗൺസിലി​​െൻറ കഴിഞ്ഞദിവസത്തെ തീരുമാനങ്ങൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. സർക്കാറിനെതിരെ ജനരോഷം ശക്​തിപ്പെടുന്ന സമയത്ത്​ ശ്രദ്ധതിരിക്കാനാണിത്​. ഇന്ന്​ കാണുന്നതരത്തിലുള്ള ഇൻസ്​പെക്​ടർരാജ്​ മു​െമ്പാരിക്കലും കണ്ടിട്ടില്ല. അക്കൗണ്ടിങ്ങിൽ പിഴവുണ്ടായാൽ തെറ്റായ വിവരം സമർപ്പിച്ചെന്ന്​ പറഞ്ഞ്​ വ്യാപാരികളെ ജയിലിൽ അടക്കും. ഇതിനെ​തിരെ പ്രതിപക്ഷം ഉടൻ ദേശീയ പ്രസ്ഥാനം ആരംഭിക്കും. പാർലമ​െൻറും സർക്കാറും നിശ്ശബ്​ദത പാലിക്കു​േമ്പാൾ തെരുവിൽ രാഷ്​ട്രീയ ചൂട്​ വർധിപ്പിക്കേണ്ട സമയമാണെന്ന്​ സോഷ്യലിസ്​റ്റ്​ നേതാവ്​ റാം മനോഹർ ലോഹ്യയെ ഉദ്ധരിച്ച്​ അദ്ദേഹം പറഞ്ഞു. ദസറ, മുഹർറം ആഘോഷങ്ങൾക്കിടെ ബിഹാറിൽ ധാരാളം ചെറിയ സാമുദായികസംഘർഷങ്ങൾ ഉണ്ടായെന്നും ശരദ്​ യാദവ്​ കുറ്റപ്പെടുത്തി.

ദേശീയ കൗൺസിലിൽ ഭൂരിഭാഗം നേതാക്കളും പ​െങ്കടുക്കുമെന്ന് ജെ.ഡി(യു) നേതാവ്​​ അരുൺ ശ്രീവാസ്​തവ പറഞ്ഞു. 1045 അംഗങ്ങളിൽ 500നും 600നും ഇടക്ക്​ അംഗങ്ങൾ പ​െങ്കടുക്കുമെന്ന്​ അവകാശപ്പെട്ട അദ്ദേഹം കേരളത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻറ്​​ എം.പി. വീ​േരന്ദ്രകുമാർ എം.പിയും എത്തുമെന്ന്​ പറഞ്ഞു. ബംഗളൂരു മുൻ പൊലീസ്​ കമീഷണർ പി.​െക. രാമയ്യ പാർട്ടിയിൽ ചേർന്നതായും അറിയിച്ചു.  അതേസമയം, കേരളത്തിൽ നിന്നുള്ള 34 ദേശീയ കൗൺസിൽ അംഗങ്ങളിൽ 19 പേർ പ​െങ്കടുക്കുമെന്ന്​ ഷേക്ക്​ പി. ഹാരിസ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ, എം.വി. ശ്രേയാംസ്​ കുമാർ അടക്കമുള്ള നേതാക്കൾ സംബന്ധിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jduveerendra kumarmalayalam newspolitical newsSaharad Yadav
News Summary - JDU Natinal Council Today - Political News
Next Story