ജനമഹായാത്ര സമാപനം ഇന്ന്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹ ായാത്ര വ്യാഴാഴ്ച തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. ഫെബ്രുവരി മൂന്നിന് കാ സര്കോട് ജില്ലയില് നിന്നാരംഭിച്ച ജാഥ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂര്ത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.
അവസാനദിനമായ വ്യാഴാഴ്ച രാവിലെ കാഞ്ഞിരംകുളത്തുനിന്ന് യാത്ര ആരംഭിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നില് സുരേഷ് അറിയിച്ചു. നെയ്യാറ്റിന്കര മണ്ഡലത്തിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറോടെ നഗരത്തില് പ്രവേശിക്കും. തമ്പാനൂര് ആര്.എം.എസിന് മുന്നില് ജാഥയെ സ്വീകരിക്കും. സമാപനസമ്മേളനം മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
