You are here

ആന്ധ്രയിൽ ജഗൻ കൊടുങ്കാറ്റ്​ 

  • 175ൽ 150 ​സീ​റ്റും ജ​യി​ച്ച്​ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​; ജ​ഗ​ൻ മോ​ഹ​ൻ മു​ഖ്യ​മ​ന്ത്രി​യാ​വും

JAGAN
ഫലപ്രഖ്യാപനത്തിന്​ ശേഷം ഹൈദരാബാദി​െല പാർട്ടി ആസ്ഥാനത്ത്​ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി​ പ്രവർത്തക​െര അഭിവാദ്യം ചെയ്യുന്നു

ഹൈ​ദ​രാ​ബാ​ദ്​: ആ​ന്ധ്ര​പ്ര​ദേ​ശ്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ടു​ങ്കാ​റ്റാ​യി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി​യു​ടെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്. നി​ല​വി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യെ വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞ ജ​ഗ​ൻ ആ​ന്ധ്ര​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. 175 അം​ഗ നി​യ​മ​സ​ഭ​യി​ലെ 150 മ​ണ്ഡ​ല​ങ്ങ​ളി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ചാ​ണ്​ ​ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി, ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ തെ​ലു​​ഗു​ദേ​ശം പാ​ർ​ട്ടി ഭ​ര​ണ​ത്തി​ന്​ തി​ര​ശ്ശീ​ല വീ​ഴ്​​ത്തി​യ​ത്. 

2014ലെ ​സം​സ്​​ഥാ​ന വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​​​ഞ്ഞെ​ടു​പ്പി​ൽ​ ​ൈവ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ മൂ​ന്നി​ൽ ര​ണ്ടു​ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ൽ 103 സീ​റ്റു​ണ്ടാ​യി​രു​ന്ന ടി.​ഡി.​​പി 24ലേ​ക്ക്​ ചു​രു​ങ്ങി. ഫ​ല​സൂ​ച​ന​ക​ൾ തി​രി​ച്ച​ടി​യാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി ച​​ന്ദ്ര​ബാ​ബു നാ​യി​ഡു ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി ഗ​വ​ർ​ണ​ർ ഇ.​എ​സ്.​എ​ൽ. ന​ര​സിം​ഹ​ക്ക്​ രാ​ജി​ക്ക​ത്ത്​ കൈ​മാ​റി. സം​സ്​​ഥാ​ന​ത്ത്​ സ​ഖ്യ​മി​ല്ലാ​തെ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യം നേ​ടാ​നാ​യി​ല്ല. തെ​ലു​ങ്ക്​ ന​ട​ൻ പ​വ​ൻ ക​ല്യാ​ണി​​െൻറ ജ​ന​സേ​ന പാ​ർ​ട്ടി ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ​വ​ൻ ക​ല്യാ​ൺ മത്സരിച്ച രണ്ടിടങ്ങളിലും തോറ്റു. 

ആ​ന്ധ്ര​യു​ടെ പു​തി​യ ത​ല​സ്​​ഥാ​ന​മാ​യ അ​മ​രാ​വ​തി​യി​ലെ വീ​ട്ടി​ൽ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കൊ​പ്പം വി​ജ​യം ആ​ഘോ​ഷി​ച്ച ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി ഇൗ ​മാ​സം 30ന്​ ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ​വെ​ള്ളി​യാ​ഴ്​​ച പാ​ർ​ട്ടി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​രും.    

വോ​െ​ട്ട​ടു​പ്പി​ന്​ പി​ന്നാ​ലെ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ ഒ​ന്നി​പ്പി​ക്കാ​ൻ ഒാ​ടി​ന​ട​ന്ന ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​നി​ന്നും ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. വോ​െ​ട്ട​ണ്ണ​ലി​​െൻറ ആ​ദ്യ ഘ​ട്ട​ത്തി​ൽ കു​പ്പം മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ലാ​യി​പോ​യ മു​ഖ്യ​മ​ന്ത്രി പി​ന്നീ​ടാ​ണ്​ ലീ​ഡ്​ നേ​ടി തി​രി​ച്ചെ​ത്തി​യ​ത്. അ​തേ​സ​മ​യം, ആ​ദ്യ​ഘ​ട്ടം മു​ത​ൽ മു​ന്നേ​റ്റം ​ആ​രം​ഭി​ച്ച വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ ഒ​രി​ക്ക​ൽ​േ​പാ​ലും പി​ന്ത​ള്ള​പ്പെ​ട്ടി​ല്ല. നി​യു​ക്​​ത മു​ഖ്യ​മ​ന്ത്രി​യാ​യ ​ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി പു​ലി​വെ​ൻ​ഡു​ല​യി​ൽ നി​ന്ന്​ അ​ര​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ ​​മ​ക​നും െഎ.​ടി മ​ന്ത്രി​യു​മാ​യ നാ​ര ലോ​കേ​ഷ്​ മം​ഗ​ള​ഗി​രി മ​ണ്ഡ​ല​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി. മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റു​ 17 പേ​രും തോ​റ്റ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന വൈ.​എ​സ്.​ രാ​ജ​ശേ​ഖ​ര റെ​ഡ്​​ഡി​യു​ടെ മ​ക​നാ​യ ജ​ഗ​ൻ മോ​ഹ​ൻ പി​താ​വി​​െൻറ മ​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ പാ​ർ​ട്ടി​യു​മാ​യി ​ രം​ഗ​ത്തെ​ത്തു​ന്ന​ത്. 2011ൽ ​രൂ​പ​വ​ത്​​ക​രി​ച്ച വൈ.​എ​സ്.​ആ​ർ. കോ​ൺ​ഗ്ര​സി​ന്​​ 2014 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 67 സീ​റ്റേ നേ​ടാ​നാ​യു​ള്ളൂ. ആ ​വ​ർ​ഷം ലോ​ക്​​സ​ഭ​യി​ൽ ഒ​മ്പ​തു​ സീ​റ്റും. 

അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ച​ന്ദ്ര ബാ​ബു നാ​യി​ഡു സ​ർ​ക്കാ​റി​െ​ന​തി​രാ​യ ക​ർ​ഷ​ക​രോ​ഷം ആ​ളി​ക്ക​ത്തി​ച്ചും, സം​സ്​​ഥാ​ന​ത്തി​ന്​ പ്ര​ത്യേ​ക പ​ദ​വി​യും വാ​ഗ്​​ദാ​നം ചെ​യ്​​തും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടാ​ണ്​​ പി​താ​വി​​െൻറ അ​പ​ക​ട​മ​ര​ണ​ത്തി​​െൻറ പ​ത്താം വ​ർ​ഷ​ത്തി​ൽ മ​ക​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ ദ​ശാ​ബ്​​ദ​ത്തി​നി​ടെ ടി.​ഡി.​പി ആ​ദ്യ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ ഒ​റ്റ​ക്ക്​ നേ​രി​ടു​ന്ന​ത്. എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന തെ​ലു​ഗു​ദേ​ശം 2018 മാ​ർ​ച്ചി​ലാ​ണ്​ പി​ന്തു​ണ പി​ൻ​വ​ലി​ച്ച​ത്. 

ലോ​ക്​​സ​ഭ​യും തൂ​ത്തു​വാ​രി ജ​ഗ​ൻ
പ്ര​ധാ​ന​മ​ന്ത്രി പ​ദം സ്വ​പ്​​നം ക​ണ്ട ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ തെ​ലു​ഗു​ദേ​ശ​ത്തെ മൂന്നു സീ​റ്റി​ലൊ​തു​ക്കി ആ​ന്ധ്ര ലോ​ക്​​സ​ഭ​യി​ലും ജ​ഗ​ൻ കൊ​ടു​ങ്കാ​റ്റ്. സം​സ്​​ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 25ൽ 22 ​സീ​റ്റി​ലും വൈ.​എ​സ്.​ആ​ർ. കോ​ൺ​ഗ്ര​സ്​ ജ​യി​ച്ചു. 2014ൽ ​എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യി മ​ത്സ​രി​ച്ച്​ 15 സീ​റ്റി​ൽ ജ​യി​ച്ച ടി.​ഡി.​പി​ ഇ​ക്കു​റി മൂന്നി​ലേ​ക്ക്​ ഒ​തു​ങ്ങി. 

ര​ണ്ടു​ സീ​റ്റു​ണ്ടാ​യി​രു​ന്ന ബി.​ജെ.​പി പൂ​ജ്യ​ത്തി​ലൊ​തു​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റി​ലൊ​തു​ങ്ങി​യ വൈ.​എ​സ്.​ആ​ർ.​സി.​പി​യാ​ണ്​ മൂ​ന്നി​ര​ട്ടി​യോ​ളം സീ​റ്റു​ക​ളി​ൽ ജ​യി​ച്ച​ത്. ബി.​ജെ.​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​​െൻറ​യും സ​ഖ്യ ക്ഷ​ണ​ങ്ങ​ളെ ത​ള്ളി​യാ​ണ്​ ജ​ഗ​ൻ മോ​ഹ​​െൻറ പാ​ർ​ട്ടി ത​നി​ച്ച്​ മ​ത്സ​രി​ച്ച​ത്.

പിതാവി​​െൻറ പാതയിൽ
വൈ‌.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ​യും വൈ‌.​എ​സ്.​വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​യി 1972 ഡി​സം​ബ​ർ 21ന് ​ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ഡ​പ്പ ജി​ല്ല​യി​ൽ ജ​നി​ച്ചു. പു​ലി​വെ​ണ്ടു​ല​യി​ലും ഹൈ​ദ​ര​ബാ​ദി​ലു​മാ​യി വി​ദ്യാ​ഭ്യാ​സം. രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ്​ വ്യ​വ​സാ​യി​യും സം​രം​ഭ​ക​നു​മാ​യി​രു​ന്നു ജ​ഗ​ൻ. വൈ.​എ​സ് ആ​ർ കു​ടും​ബ​ത്തി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ​ത​ന്നെ ഉ​ള്ള ഭാ​ര​തി സി​മ​ൻ​റി​​െൻറ കോ​ർ​പ​റേ​റ്റ് പ്രൊ​മോ​ട്ട​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചു. സാ​ക്ഷി ന്യൂ​സ് പേ​പ്പ​റും സാ​ക്ഷി ടി.​വി ചാ​ന​ലും ആ​രം​ഭി​ച്ച​ത് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ്.

2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​നു വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യാ​ണ്​ ജ​ഗ​ൻ രാ​ഷ്​​ട്രീ​യ ജീ​വി​തം തു​ട​ങ്ങി​യ​ത്.  2011ൽ  ​പി​താ​വി​​െൻറ പേ​രി​ൽ  സ്വ​ന്തം പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു.
ഭാ​ര്യ വൈ.​എ​സ് ഭാ​ര​തി. മ​ക്ക​ൾ : ഹ​ർ​സ റെ​ഡ്ഡി, വ​ർ​ഷ റെ​ഡ്ഡി.

 

Loading...
COMMENTS