കാൽ നൂറ്റാണ്ടിനൊടുവിൽ െഎ.എൻ.എല്ലിന് സ്വപ്നസാഫല്യം
text_fieldsകോഴിക്കോട്: ഇടതുമുന്നണി പ്രവേശനമെന്ന സ്വപ്നം സഫലമാകാൻ െഎ.എൻ.എൽ കാത്തിരുന ്നത് കാൽ നൂറ്റാണ്ട്. 1994 തൊട്ട് തെരഞ്ഞെടുപ്പുകൾ മാറിമാറി വരുേമ്പാഴൊക്കെയും എൽ.ഡി. എഫ് നേതൃത്വം മുന്നണി പ്രവേശനം സംബന്ധിച്ച് പ്രതീക്ഷ നൽകുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മരിക്കപ്പെടുകയായിരുന്നു. സാമുദായിക കക്ഷികളുമായുള്ള കൂട്ടു കെട്ട് വിലക്കിക്കൊണ്ടുള്ള സി.പി.എം െകാൽക്കത്ത പാർട്ടി കോൺഗ്രസിെൻറ തീരുമാനമാ ണ് ഇതിന് മുഖ്യതടസ്സമായി നിന്നത്. എന്നാൽ, രണ്ടര പതിറ്റാണ്ടുകൊണ്ട് മതേതരത്വ പ്രത ിബദ്ധത തെളിയിച്ചതിനും ഇടത് മാനവിക നിലപാടിൽ ഉറച്ചു നിന്നതിനുമുള്ള അംഗീകാരമായാണ് മുന്നണിയിലെടുക്കാനുള്ള ഇപ്പോഴത്തെ തീരുമാനത്തെ െഎ.എൻ.എൽ നേതൃത്വം വിലയിരുത്തുന്നത്.
ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് 1994 ഏപ്രിൽ 23നാണ് െഎ.എൻ.എൽ പിറവിയെടുക്കുന്നത്. മസ്ജിദ് തകർക്കുന്നത് തടയാതിരുന്ന അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ പി.വി. നരസിംഹറാവുവിെൻറ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കണമെന്ന് ലീഗ് ദേശീയ അധ്യക്ഷനും പാർലമെൻറിലെ പാർട്ടിയുടെ ശബ്ദവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് നിലപാടെടുത്തു. എന്നാൽ, മുസ്ലിം ലീഗ് കേരള ഘടകം ഇതംഗീകരിക്കാനോ സംസ്ഥാനത്ത് കോൺഗ്രസുമൊന്നിച്ചുള്ള ഭരണം ഉപേക്ഷിക്കാനോ തയാറായില്ല. അതിനിടെ ബാബരി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ട് പാർലമെൻറിൽ സോമനാഥ് ചാറ്റർജിയുടെ നേതൃത്വത്തിൽ നരസിംഹറാവു സർക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് സേട്ട് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സഹപ്രവർത്തകനായ ഇ. അഹമ്മദ് േവാെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഇത് സേട്ടും കേരളത്തിലെ മുസ്ലിംലീഗുമായുള്ള അഭിപ്രായഭിന്നത വർധിപ്പിച്ചു. ഒടുവിൽ സേട്ടിനെ കരുനീക്കത്തിലൂടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി ബനാത്ത്വാലയെ പ്രസിഡൻറായി പ്രതിഷ്ഠിക്കുന്നതിൽ കേരള നേതൃത്വം വിജയിച്ചു. ഇതിനെതുടർന്ന് സുലൈമാൻ സേട്ട് തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം ഡൽഹിയിലെ െഎവാനെ ഗലീബ് ഹാളിൽ വിളിച്ചുചേർത്ത് ഇന്ത്യൻ നാഷനൽ ലീഗിന് രൂപംനൽകുകയായിരുന്നു. സേട്ടിെൻറ തീരുമാനത്തെ സി.പി.എം അഖിലേന്ത്യ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് സ്വാഗതം ചെയ്തു. കേരള നിയമസഭയിലെ മുസ്ലിം ലീഗിെൻറ പ്രതിനിധികളും മുൻ മന്ത്രിമാരുമായ പി.എം. അബൂബക്കറും യു.എ. ബീരാനും നിയമസഭാംഗത്വം രാജിവെച്ച് സേട്ടിനൊപ്പം ചേർന്നു.
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഒേട്ടറെ പ്രയാസങ്ങളും കടമ്പകളും സംഘടനക്ക് നേരിടേണ്ടിവന്നു. നേതാക്കളിൽ പലരും ലീഗിലേക്ക് ചേക്കേറി. െഎ.എൻ.എല്ലിെൻറ അഞ്ചു സംസ്ഥാന പ്രസിഡൻറുമാർ മുന്നണിപ്രവേശനം എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ കടന്നുപോയി. സി.കെ.പി. ചെറിയ മമ്മുക്കേയി, പി.എം. അബൂബക്കർ, യു.എ. ബീരാൻ, എം.ജെ. സക്കരിയ സേട്ട്, എസ്.എ. പുതിയവളപ്പിൽ എന്നിവരാണവർ.
ഘടകകക്ഷിയല്ലെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന പാർട്ടി എന്ന നിലയിൽ നിയമസഭ െതരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും സീറ്റ് വിഭജിക്കുേമ്പാൾ മാന്യമായ പരിഗണന െഎ.എൻ.എല്ലിന് എൽ.ഡി.എഫ് നൽകി. െഎ.എൻ.എല്ലിെൻറ ഇടതുമുന്നണി പ്രവേശനത്തിന് മുന്നോടിയായി പി.ടി.എ. റഹീം എം.എൽ.എയുടെ നേതൃത്വത്തിലുള്ള നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) െഎ.എൻ.എല്ലുമായി ലയിക്കാനും ധാരണയായിട്ടുണ്ട്.
നിലപാടിനുള്ള അംഗീകാരം -െഎ.എൻ.എൽ
കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് കഴിഞ്ഞ 25 വർഷമായി തുടരുന്ന തത്ത്വാധിഷ്ഠിതമായ നിലപാടിെൻറ അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തബോധമുള്ള ഘടകകക്ഷിയായി പ്രവർത്തിക്കും. ഇടത് മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മേലിലും ശക്തമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കും. ജനുവരി ഒന്നിന് വനിതാമതിൽ ചരിത്ര സംഭവമാക്കുന്നതിന് വനിതകളെ രംഗത്തിറക്കും. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, ഡോ. എ.എ. അമീൻ, എം.എം. മാഹിൻ എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
