െഎ.എൻ.എൽ തർക്കം; ഒത്തുതീർപ്പിന് കളമൊരുക്കിയത് ഗൾഫ് ഘടകം
text_fieldsകണ്ണൂർ: കണ്ണൂരിൽ ശനിയാഴ്ച നടന്ന ഐ.എൻ.എൽ സംസ്ഥാന കൗൺസിലിലെ തർക്കം ഒരുവേള പൊട്ടിത് തെറിയുടെ വക്കിലെത്തിയെങ്കിലും പിളർപ്പിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ, പാർട്ടി ഗൾഫ് ഘടകം ഐ.എം.സി.സി നേതാക്കളുടെ ഇടപെടലാണ് താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കിയത്. സം സ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് നയിക്കുന്ന പക്ഷവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നയിക്കുന്ന പക്ഷവും കൃത്യമായ അജണ്ടയുമായാണ് യോഗത്തിെനത്തിയത്. പ്രശ്നത്തിൽ അന്തിമ തീർപ്പുപറയേണ്ട അഖിലേന്ത്യ അധ്യക്ഷനിൽ കൂടുതൽ സ്വാധീനം കാസിം പക്ഷത്തിനാണ്. അതേസമയം, 14 ജില്ലകളിൽനിന്നായി 120ലേറെ പേരുള്ള സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം വഹാബ് പക്ഷത്തിനും.
മലപ്പുറത്ത് ഒരുവിഭാഗം സംഘടിപ്പിച്ച കൺെവൻഷനിൽ പങ്കെടുത്തത് ചർച്ചയാക്കി വഹാബിനെതിരെ നടപടിയെടുപ്പിക്കാനായിരുന്നു കാസിം പക്ഷത്തിെൻറ നീക്കം. കൗൺസിലിലെ ഭൂരിപക്ഷത്തിെൻറ ബലത്തിൽ കാസിം പക്ഷത്തെ പ്രമുഖരെ വെട്ടിനിരത്താൻ വഹാബ് വിഭാഗവും കരുക്കൾനീക്കി. ഏതെങ്കിലും ഒരുവിഭാഗത്തിന് അനുകൂല തീരുമാനം ഉണ്ടായാൽ മറുപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകളും നേതാക്കൾ നൽകി. ഈ ഘട്ടത്തിലാണ് മുന്നറിയിപ്പുമായി ഐ.എം.സി.സി നേതാക്കൾ ഇടപെട്ടത്. ഇതോടെ താൽക്കാലിക ഒത്തുതീർപ്പിന് കളമൊരുങ്ങുകയായിരുന്നു.
നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും മോശം പരാമർശം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യം അഖിലേന്ത്യാ അധ്യക്ഷൻ അംഗീകരിക്കുകയും ചെയ്തു. കാസിം പക്ഷത്തെ എൻ.വൈ.എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും ഐ.എൻ.എൽ സെക്രേട്ടറിയറ്റ് അംഗവുമായ അൻവർ സാദത്ത് (മലപ്പുറം), ദേശീയസമിതി അംഗം റഹ്മത്തുല്ല ബാവ (കൊണ്ടോട്ടി), മലപ്പുറം എ.ആർ നഗർ പഞ്ചായത്ത് സെക്രട്ടറി അലി ഹസൻ മാട്ടറ, വഹാബ് വിഭാഗത്തിൽപെട്ട സംസ്ഥാന കൗൺസിൽ അംഗം മുജീബ് ഹസൻ (മലപ്പുറം), മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങളായ ഖാലിദ് മഞ്ചേരി, സിദ്ദീഖുൽ അക്ബർ, എൻ.എൽ.യു സംസ്ഥാന ട്രഷറർ അബ്ദുസ്സലാം അൽഹന (കൊല്ലം) എന്നിവരാണ് വിഭാഗീയതയുടെ പേരിൽ സസ്പെൻഷനിലായത്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം വഹാബ് പക്ഷത്തെ എംകോം നജീബിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിമൻസ് ലീഗ് നേതാവിെൻറ പരാതിയിലാണ് ഇയാൾക്കെതിരായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
