Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമ​തേ​ത​ര...

മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും -ഐ.​എ​ൻ.​എ​ൽ

text_fields
bookmark_border
മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന്  തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും -ഐ.​എ​ൻ.​എ​ൽ
cancel

ബം​ഗ​ളൂ​രു: വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ ളും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് ഐ.​എ​ൻ.​എ ​ൽ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫാ​ഷി​സ്​​റ്റ് വ​ർ​ഗീ ​യ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു ശി​വാ​ജി ന​ഗ​റി​ലെ ഹോ​ട്ട​ൽ എ.​ജെ. ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ ന​ട​ന്ന ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു​ത്വ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ലാ​ണ് ല​ക്ഷ്യം. അ​തി​നാ​യി സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള ഏ​തു പാ​ർ​ട്ടി​യു​മാ​യും കൈ​കോ​ർ​ക്കും. ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളെ​യും പി​ന്തു​ണ​ക്കും. കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം അ​ടി​യു​റ​ച്ച് പ്ര​വ​ർ​ത്തി​ക്കും. കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​െ​ച​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മ​​​​െൻറി​ൽ പാ​സാ​ക്കി​യ സാ​മ്പ​ത്തി​ക സം​വ​ര​ണ ബി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്നും നി​ല​വി​ലു​ള്ള സു​പ്രീം​കോ​ട​തി വി​ധി​ക​ൾ​ക്ക്​ എ​തി​രാ​ണെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​ക്ക് അ​ർ​ഹി​ച്ച അം​ഗീ​കാ​രം ന​ൽ​കി​യ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്കു​ള്ള ന​ന്ദി പ്ര​മേ‍യ​ത്തി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി.

ദേ​ശീ​യ പ്ര​സി​ഡ​ൻ​റാ​യി പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ ഫൂ​ൽ ച​ന്ദ്ര കു​റി​യി​ൽ ആ​ണ് ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ സ​ഫ​ർ (ബി​ഹാ​ർ), എ.​ആ​ർ. മി​ല്ലി (മ​ഹാ​രാ​ഷ്​​​ട്ര), മ​ഖ്ബൂ​ൽ ഹ​സ​ൻ (യു.​പി), കെ.​എ​സ്. ഫ​ക്രു​ദ്ദീ​ൻ (കാ​സ​ർ​കോ​ട്), നാ​ഗാ ഹു​സൈ​ൻ (ത​മി​ഴ്നാ​ട്), മു​ഹ​മ്മ​ദ് ഫ​ഹീം സി​ദ്ദീ​ഖ് (ത​മി​ഴ്നാ​ട്), അ​ബ്​​ദു​ൽ ഖാ​ദ​ർ ധ​ർ​മ​പു​രി (ത​മി​ഴ്നാ​ട്) എ​ന്നി​വ​രെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി െത​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ (കോ​ഴി​ക്കോ​ട്), എം.​ജി.​കെ. നി​സാ​മു​ദ്ദീ​ൻ (ത​മി​ഴ്നാ​ട്), മു​സ​മ്മി​ൽ ഹു​സൈ​ൻ (ഡ​ൽ​ഹി), ഗോ​പാ​ൽ​ജി (യു.​പി), മു​ഹ​മ്മ​ദ് അ​ലി ഹു​സൈ​ൻ (യു.​പി) എ​ന്നി​വ​രാ​ണ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ. കൊ​ല്ലം സ്വ​ദേ​ശി ഡോ. ​എ.​എ. അ​മീ​നെ ദേ​ശീ​യ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​മാ​ർ: സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ് (ബി​ഹാ​ർ), സു​​സെ​പാ​ക്യം (ത​മി​ഴ്നാ​ട്).

മ​ഖ്ബൂ​ൽ ഹ​സ​ൻ, കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, ട്ര​ഷ​റ​ർ വി. ​ഹം​സ ഹാ​ജി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLmalayalam news2019 ElectionsPolitics
News Summary - INL in 2019 elections-Politics
Next Story