വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുയർത്തി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി
text_fieldsതൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുയർത്തി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കാട്ടാന ശല്യത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമുയർത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. എൽ.ഡി.എഫ് സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നാട്ടിലിങ്ങിയ കാട്ടാനയായ പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡി.എഫ്.ഒയുടെ അളിയനാണോ അരിക്കൊമ്പനെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

