കോൺഗ്രസ് നേതാക്കളെത്തിയത് സൗഹൃദ സംഭാഷണത്തിനെന്ന് ഹൈദരലി തങ്ങൾ; സീറ്റ് വിഭജന ചർച്ച അനൗദ്യോഗികമായി നടക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsപാണക്കാട്: കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തിയത് സൗഹൃദ സംഭാഷണത്തിനെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ. കോൺഗ്രസ് നേതാക്കൾ പാണക്കാടെത്തി മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും തങ്ങളോടൊപ്പമുണ്ടായിരുന്നു.
ഹൈദരലി തങ്ങളുമായി സംസാരിക്കേണ്ട വിഷയങ്ങളെല്ലാം കോൺഗ്രസ് നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന്റെ സംസ്ഥാന ജാഥ തുടങ്ങുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒരു ഔദ്യേഗിക യോഗം തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വരുന്ന വഴി ഹൈദരലി തങ്ങളെ സന്ദർശിച്ചതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പാണക്കാടു നിന്ന് മടങ്ങുേമ്പാഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

