Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎങ്ങനെ വോട്ട്​...

എങ്ങനെ വോട്ട്​ ചെയ്യാം

text_fields
bookmark_border
Vote
cancel
  • ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ​പേ​ര്​ വേ​ണം
  • തെ​ര​​ഞ ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പോ​ളി​ങ്​ ബൂ​ത്തി​ലെ ഉ​ദ്യേ ാ​ഗ​സ്​​ഥ​രെ കാ​ണി​ക്ക​ണം.

പ​ല​തു​ണ്ട്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ: വോ​ട്ട​ർ തി​രി​ച്ച​റി​യ ​ൽ കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, സ​ർ​വി​സ്​ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​​ട്ടോ പ​തി​ച്ച പ ാ​സ്​​ബു​ക്, പാ​ൻ​കാ​ർ​ഡ്, കേ​​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്, തൊ​ഴി​ലു​റ​പ ്പ്​ പ​ദ്ധ​തി ജോ​ബ്​ കാ​ർ​ഡ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്, ഫോ​​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്​ തു​ട​ങ്ങി​യ​വ. ഫോ​​ട്ടോ പ​തി​ച്ച വോ​ട്ട​ർ സ്ലി​പ്​ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ ​ൽ രേ​ഖ അ​ല്ല. സഹകരണ ബാങ്കുകളിലെ പാസ്​ ബുക്കും പരിഗണിക്കില്ല.

  1. പോ​ളി​ങ്​ ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്യാ​ നാ​യി ഒ​രു​ക്കി​യ സ്​​ഥ​ല​ത്ത്​ വോ​ട്ട​ർ എ​ത്തു​േ​മ്പാ​ഴേ​ക്കും പോ​ളി​ങ്​ ഓ​ഫി​സ​ർ ബാ​ല​റ്റ്​ യൂ​നി​റ്റ ്​ വോ​ട്ട്​ ചെ​യ്യാ​ൻ സ​ജ്ജ​മാ​ക്കി​യി​രി​ക്കും.
  2. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്ത​ൽ: വോ​ട്ടു യ​ന്ത്ര​ത്തി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന്​​/​ചി​ഹ്ന​ത്തി​ന്​ നേ​രെ​യു​ള്ള നീ​ല ബ​ട്ട​ൺ അ​മ​ർ​ത്തു​ക
  3. വെ​ളി​ച്ചം ശ്ര​ദ്ധി​ക്കു​ക വോ​ട്ടു​ചെ​യ്​​ത സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന്​​/​ചി​ഹ്ന​ത്തി​ന്​ നേ​രെ​യു​ള്ള ചു​വ​ന്ന ലൈ​റ്റ്​ ക​ത്തും.
  4. ചെ​യ്​​ത വോ​ട്ട്​ കാ​ണാം: ബാ​ല​റ്റ്​ യൂ​നി​റ്റി​ന്​ സ​മീ​പ​ത്തു​ള്ള വി​വി​പാ​റ്റ്​ മെ​ഷീ​നി​ലെ പ്രി​ൻ​റ​റി​ൽ വോ​ട്ട്​ ചെ​യ്​​ത സ്​​ഥാ​നാ​ർ​ഥി​യു​ടെ ക്ര​മ​ന​മ്പ​ർ, ​േപ​ര്, ചി​ഹ്നം എ​ന്നി​വ അ​ച്ച​ടി​ച്ച സ്ലി​പ്​ ഏ​ഴു സെ​ക്ക​ൻ​ഡ്​ കാ​ണാം. തു​ട​ർ​ന്ന്​ വോ​ട്ടു​ചെ​യ്​​ത സ്ലി​പ്, മെ​ഷീ​നി​ലെ ബോ​ക്​​സി​ൽ നി​േ​ക്ഷ​പി​ക്കു​ക​യും ബീ​പ്​ ശ​ബ്​​ദം കേ​ൾ​ക്കു​ക​യും ചെ​യ്യും.

വിവിപാററ്​ യൂണിറ്റ്​

VVPAT

കൺട്രോൾ യൂനിറ്റ്​

Control-Unit


വോട്ടുയന്ത്രത്തി​​െൻറ പ്രവർത്തനവും വോ​ട്ടെടുപ്പും നിയന്ത്രിക്കുന്ന ഭാഗം. പോളിങ്​ ഉദ്യോഗസ്​ഥർ മാത്രമാണ്​ ഇത്​ കൈകാര്യം ചെയ്യുന്നത്

പോളിങ്​ ബൂത്തിൽ ചെല്ലു​േമ്പാൾ

  • വോട്ടറെക്കുറിച്ച് സംശയം തോന്നിയാൽ പ്രിസൈഡിങ്​ ഓഫിസര്‍ക്ക്​ തിരിച്ചറിയൽ കാര്‍ഡ് പരിശോധിക്കാം. കള്ളവോട്ട് ചെയ്യാനാണ് എത്തിയതെന്ന് തെളിഞ്ഞാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ അറിയിക്കും. ആര്‍. പി ആക്ട് പ്രകാരം എഫ്. ഐ .ആര്‍ രജിസ്റ്റര്‍ ചെയ്യും.
  • വോട്ട് ചെയ്യാനെത്തിയ ആള്‍ യഥാര്‍ഥ വോട്ടറല്ലെന്ന് സംശയമുണ്ടെങ്കില്‍ ബൂത്ത് ഏജൻറുമാര്‍ക്ക് ചലഞ്ച് ചെയ്യാം. പ്രിസൈഡിങ്​ ഓഫിസര്‍ നടത്തുന്ന അന്വേഷണത്തില്‍ ചലഞ്ച് തെറ്റാണെന്ന് കണ്ടെത്തിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. അല്ലാത്ത പക്ഷം പോലീസിന് കൈമാറും.
  • വോട്ട് മറ്റാരോ ചെയ്​തതായി വോട്ടർ പരാതിപ്പെട്ടാല്‍ ടെണ്ടേര്‍ഡ് ബാലറ്റ് വഴി വോട്ട് ചെയ്യാം. ഈ വോട്ട് വോട്ടുയന്ത്രത്തിൽ റെക്കോര്‍ഡ് ചെയ്യപ്പെടില്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ ടെണ്ടേര്‍ഡ് ബാലറ്റുകള്‍ പരിശോധനക്കായി കോടതിയില്‍ ഹാജരാക്കും.
  • ഭിന്നശേഷിക്കാര്‍ക്ക് വോ​ട്ടെടുപ്പിന്​ എത്താൻ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫിസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫിസര്‍മാരും വഴിയാണ്. നേരത്തെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനിയും ആവശ്യമുള്ളവരുണ്ടെങ്കില്‍ അതത് ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsHow to VotePoolingLok Sabha Electon 2019
News Summary - How to Vote - Political News
Next Story