Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസി​െൻറ...

കോൺഗ്രസി​െൻറ കൈപ്പിടിയിൽ; എൽ.ഡി.എഫി​െൻറ ‘സ്വതന്ത്ര’ മണ്ഡലം

text_fields
bookmark_border
കോൺഗ്രസി​െൻറ കൈപ്പിടിയിൽ; എൽ.ഡി.എഫി​െൻറ ‘സ്വതന്ത്ര’ മണ്ഡലം
cancel

അഞ്ചു​ വർഷത്തിനിപ്പുറം മറ്റൊരു ലോക്​സഭ തെരഞ്ഞെടുപ്പിന്​ വ്യവസായ നഗരം കച്ച മുറുക്കു​േമ്പാൾ കൊച്ചി പഴയ കെ ാച്ചിയല്ല എന്നു​പറയേണ്ടിവരും. നഗരത്തി​​​​​​​​െൻറ മുഖം മാറി. ആകാശപാതയിൽ ഇപ്പോൾ മെട്രോയുടെ കുതിപ്പുണ്ട്​. ആ പാളങ്ങൾക്ക്​ ഇൗ വർഷംതന്നെ വീണ്ടും നീളമേറും. ട്രെയിനിൽനിന്ന്​ ബോട്ടിലൂടെ ജലപാതയിലേക്കും മെട്രോ ഒഴുകിയെത്ത ാനൊരുങ്ങുന്നു. പക്ഷേ, ജനസംഖ്യക്കും പുതിയ കാലത്തി​​​​​​​​െൻറ വേഗത്തിനും അനുസൃതമായി അടിസ്​ഥാന സൗകര്യങ്ങൾ വളർ ന്നിട്ടില്ലെന്നത്​ സത്യംതന്നെ. നഗരത്തിന്​ മേലേക്ക്​ വീശുന്ന കായൽക്കാറ്റിനൊപ്പം തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയ ത്തി​​​​​​​​െൻറ ചൂടും പരന്നുതുടങ്ങി. ചർച്ചകളും വിലയിരുത്തുകളുമായി അണിയറകൾ ഉണരുകയാണ്​​. പക്ഷേ, ചിത്രം വ്യക്​ത മാകാൻ ഇനിയും സമയമുണ്ട്​.

അതിർത്തികടന്നും​ മണ്ഡലങ്ങൾ

ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങൾ നാല്​ ലോക്​സ ഭ മണ്ഡലങ്ങൾ ചേർന്ന്​ പങ്കി​െട്ടടുത്തിരിക്കുന്നു​. കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളാണ്​ എറണാകുളം ലോക്​സഭാ മണ്ഡലത്തിലുള്ളത്​. ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത ്തുനാട്​ നിയമസഭ മണ്ഡലങ്ങൾ ചാലക്കുടിയിലും മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഇടുക്കിയിലും പിറവം കോട്ടയം ലോക് ​സഭാ മണ്ഡലത്തിന്​ കീഴിലുമാണ്​.
എറണാകുളത്തി​​​​​​​​െൻറ കെ.വി. തോമസിന്​ മാത്രമല്ല ചാലക്കുടിയുടെ ഇന്നസ​​​​​ ​​െൻറിനും ഇടുക്കിയുടെ ജോയ്​സ്​ ജോർജിനും കോട്ടയത്തി​​​​​​​​െൻറ ജോസ്​ കെ. മാണിക്കും ജില്ലയിൽ കാര്യമുണ്ടെ ന്ന്​ അർഥം. കൊച്ചി കോർപറേഷനു​ പുറമെ ഏഴ്​ നഗരസഭകളും 22 പഞ്ചായത്തുകളും എറണാകുളം ലോക്​സഭ മണ്ഡല പരിധിയിലുണ്ട്​. 1951 മുതൽ 2014 വരെ രണ്ട്​ ഉപതെരഞ്ഞെടുപ്പുകളടക്കം ലോക്​സഭയിലേക്ക്​ 18 തെരഞ്ഞെടുപ്പുകൾ ഇവിടെ നടന്നു. 13 തവണയും വിജയം കോൺഗ്രസിനായിരുന്നു.

തുടർച്ചയായി രണ്ടു​തവണ എം.പിയായ ​കോൺഗ്രസി​​​​​​​​െൻറ എം.എം. തോമസിനെ തോൽപ്പിച്ച്​​ 1967ൽ വി. വിശ്വനാഥമേനോൻ​ എന്ന അമ്പാടി വിശ്വമാണ്​ ആദ്യമായി ഇടതുമുന്നണിയിൽനിന്ന്​ ലോക്​സഭയിൽ എത്തി​യത്​. പാർട്ടി ചിഹ്​നത്തിൽ സി.പി.എമ്മി​​​​​​​​െൻറ ആദ്യത്തെയും അവസാനത്തെയും വിജയം​. പിന്നീട്​ നാല്​ വിജയങ്ങൾ കൂടി എൽ.ഡി.എഫ്​ നേടി. അതെല്ലാം സമ്മാനിച്ചതാക​െട്ട, ​​ സ്വതന്ത്രന്മാരും. 42 വർഷങ്ങൾക്കുശേഷം 2009ൽ സി.പി.എം ഒരിക്കൽകൂടി പാർട്ടി ചിഹ്​നത്തിൽ പയറ്റാനിറങ്ങി. പക്ഷേ, കെ.വി. തോമസിനോട്​ തോൽക്കാനായിരുന്നു സിന്ധു ജോയിയുടെ വിധി. തുടർച്ചയായി മൂന്ന്​ വിജയങ്ങൾക്കു​ശേഷം 1967ൽ നഷ്​ടപ്പെട്ട മണ്ഡലം 1971ൽ ഹ​​​​​​​െൻറി ഒാസ്​റ്റിനിലൂടെയാണ്​ കോൺഗ്രസ്​ തിരിച്ചുപിടിച്ചത്​.

കോൺഗ്രസിൽനിന്ന്​ വന്ന സേവ്യർ അറക്കലാണ്​ ഇവിടെ ജയിച്ച ആദ്യ ഇടതു സ്വതന്ത്രൻ; 1996ൽ. പാർട്ടിയിലെ പഴയ സഹപ്രവർത്തകനായ കെ.വി. തോമസിനെയാണ്​ സേവ്യർ അറക്കൽ 30,385 വോട്ടി​​​​​​​​​െൻറ ഭൂരിപക്ഷത്തിന്​ തോൽപ്പിച്ചത്​. തുടർന്ന്​ 1984, ‘89, ‘91, 2009, 2014 വർഷങ്ങളിൽ വിജയം എറണാകുളത്തുകാരുടെ സ്വന്തം തോമസ്​ മാഷിനൊപ്പമായിരുന്നു. 1997ൽ സേവ്യർ അറക്കലി​​​​​​​​െൻറയും 2003ൽ അഡ്വ. ജോർജ്​ ഇൗഡ​​​​​​​​െൻറയും നിര്യാണത്തെത്തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ് നടന്നത്​​. രണ്ടിലും വിജയിച്ചത്​ ഇടതു സ്വതന്ത്രൻ ഡോ. സെബാസ്​റ്റ്യൻ പോൾ. 2004ലും സെബാസ്​റ്റ്യൻ പോൾ വിജയം ആവർത്തിച്ചു.

ആരൊക്കെ; പേരുകൾ പലത്​
ഒരിക്കൽ കൂടി കളത്തിലിറങ്ങി ഹാട്രിക്​ വിജയം കൊയ്യാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ്​ 73കാരനായ കെ.വി. തോമസ്​. പക്ഷേ, അഞ്ചു​തവണ ലോക്​സഭയിലെത്തുകയും സംസ്​ഥാനത്തും കേന്ദ്രത്തിലും മന്ത്രിയാകുകയും ചെയ്​ത തോമസ്​ മാഷ്​ ഇത്തവണ മാറിനിൽക്കണമെന്ന്​ അഭിപ്രായമുള്ളവർ പാർട്ടിയിൽ കുറവല്ല. മുൻമന്ത്രി ഡൊമിനിക്​ പ്രസ​േൻറഷൻ, ഡി.സി.സി അധ്യക്ഷൻ ടി.ജെ. വിനോദ്​, മുൻ മേയർ ടോണി ചമ്മിണി, സിറ്റിങ്​ എം.എൽ.എ ഹൈബി ഇൗഡൻ എന്നിവരും പരിഗണനയിലുണ്ട്​. ഡൽഹിയിൽനിന്നാകും അന്തിമ തീരുമാനം. പൊതുസമ്മതനായ മികച്ചൊരു സ്​ഥാനാർഥിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചാണ്​ എൽ.ഡി.എഫ്​ നീക്കം.

പി. രാജീവ്​, ചാലക്കുടിയിലെ സിറ്റിങ്​ എം.പി ഇന്നസ​​​​​​​െൻറ്​ എന്നിവരുടെയൊക്കെ പേരുകൾ പറഞ്ഞുകേൾക്കുന്നു​. കഴിഞ്ഞതവണ ലക്ഷത്തിനടുത്ത്​ വോട്ട്​ പിടിച്ച ബി.ജെ.പിക്ക്​ ഇക്കുറി മാറിയ രാഷ്​ട്രീയ സാഹചര്യങ്ങളിലാണ്​ പ്രതീക്ഷ. പി.എസ്​.സി മുൻ ചെയർമാൻ കെ.എസ്​. രാധാകൃഷ്​ണൻ അടക്കമുള്ളവരുടെ പേര്​ ഉയർന്നുവരുന്നുണ്ട്​. ലത്തീൻ സമുദായത്തിന്​ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സഭ ആർക്കൊപ്പം എന്നത്​ വിധി നിർണയത്തിൽ പ്രധാനമാണ്​.

എറണാകുളം ലോക്​സഭ (2014)

കെ.​വി.​തോ​മ​സ്​ യു.​ഡി.​എ​ഫ് (​കോ​ൺ​.) 353841
ക്രി​സ്​​റ്റി ഫ​ർ​ണാ​ണ്ട​സ്​ എ​ൽ.​ഡി.​എ​ഫ്​ (സ്വ​ത​ന്ത്ര​ൻ) 266794
എ.​എ​ൻ.​രാ​ധാ​കൃ​ഷ്​​ണ​ൻ എ​ൻ.​ഡി.​എ (​ബി.​ജെ.​പി) 99003
അ​നി​താ പ്ര​താ​പ്​ എ.​എ.​പി 51517
ഭൂ​രി​പ​ക്ഷം 87047

നിയമസഭാ മണ്ഡലങ്ങൾ

കൊ​ച്ചി

●കെ.​ജെ. മാ​ക്​​സി എ​ൽ.​ഡി.​എ​ഫ്​ (സി.​പി.​എം) 47967
●ഡൊ​മി​നി​ക്​ പ്ര​സ​േ​ൻ​റ​ഷ​ൻ യു.​ഡി.​എ​ഫ് (കോ​ൺ​ഗ്ര​സ്) 46881
●പ്ര​വീ​ൺ ദാ​മോ​ദ​ര പ്ര​ഭു എ​ൻ.​ഡി.​എ (ബി.​ജെ.​പി) 15212
ഭൂ​രി​പ​ക്ഷം 1086

തൃ​പ്പൂ​ണി​ത്തറ

●അ​ഡ്വ. എം. ​സ്വ​രാ​ജ്​ എ​ൽ.​ഡി.​എ​ഫ്​ (സി.​പി.​എം) 62697
●കെ. ​ബാ​ബു യു.​ഡി.​എ​ഫ് (​കോ​ൺ​ഗ്ര​സ്) 58230
●തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ എ​ൻ.​ഡി.​എ (ബി.​ജെ.​പി) 29843
ഭൂ​രി​പ​ക്ഷം 4467

എറണാകുളം

●ഹൈ​ബി ഇൗ​ഡ​ൻ യു.​ഡി.​എ​ഫ് (​കോ​ൺ​ഗ്ര​സ്) 57819
●എം. ​അ​നി​ൽ​കു​മാ​ർ എ​ൽ.​ഡി.​എ​ഫ് (​സി.​പി.​എം) 35870
●എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ്​ എ​ൻ.​ഡി.​എ (ബി.​ജെ.​പി) 14878
ഭൂ​രി​പ​ക്ഷം 21949

തൃക്കാക്കര

അ​ഡ്വ. പി.​ടി. തോ​മ​സ്​ യു.​ഡി.​എ​ഫ്​ (കോ​ൺ​ഗ്ര​സ്) 61451
●ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ എ​ൽ.​ഡി.​എ​ഫ്​ (സി.​പി.​എം) 49455
●എ​സ്. സ​ജി എ​ൻ.​ഡി.​എ (​ബി.​ജെ.​പി) 21247
ഭൂ​രി​പ​ക്ഷം 11996

ക​ള​മ​ശ്ശേ​രി
●വി.​കെ. ഇ​ബ്രാ​ഹീം കു​ഞ്ഞ്​ യു.​ഡി.​എ​ഫ് (​മു​സ്​​ലിം ലീ​ഗ്) 68726
●എ.​എം. യൂ​സ​ഫ്​ എ​ൽ.​ഡി.​എ​ഫ് (​സി.​പി.​എം) 56608
●വി. ​ഗോ​പ​കു​മാ​ർ എ​ൻ.​ഡി.​എ (ബി.​ഡി.​ജെ.​എ​സ്) 24244
ഭൂ​രി​പ​ക്ഷം 12118

പറവൂർ

●വി.​ഡി. സ​തീ​ശ​ൻ യു.​ഡി.​എ​ഫ്​ (കോ​ൺ​ഗ്ര​സ്) 74985
●ശാ​ര​ദ മോ​ഹ​ൻ എ​ൽ.​ഡി.​എ​ഫ് (​സി.​പി.​െ​എ) 54351
●ഹ​രി വി​ജ​യ​ൻ എ​ൻ.​ഡി.​എ (​ബി.​ഡി.​ജെ.​എ​സ്) 28097
ഭൂ​രി​പ​ക്ഷം 20634​

വൈപ്പിൻ

●എ​സ്. ശ​ർ​മ എ​ൽ.​ഡി.​എ​ഫ്​ (സി.​പി.​എം) 68526
●കെ.​ആ​ർ. സു​ഭാ​ഷ്​​ യു.​ഡി.​എ​ഫ്​ (കോ​ൺ​ഗ്ര​സ്) 49173
●കെ.​കെ. വാ​മ​ലോ​ച​ന​ൻ എ​ൻ.​ഡി.​എ (​ബി.​ഡി.​ജെ.​എ​സ്) 10051
ഭൂ​രി​പ​ക്ഷം 19353

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsK.V ThomasErnakulam constituncyPolitics
News Summary - History of ernakulam constituency-Politics
Next Story