Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആ വോട്ടര്‍ക്ക് ഇത്തവണയും വോട്ടുചെയ്യാനാകില്ല
text_fieldsbookmark_border
ലഖ്നോ: ലഖ്നോ സെന്‍ട്രല്‍ നിയമസഭാമണ്ഡലത്തിലെ 141ാം നമ്പര്‍ വോട്ടര്‍ക്ക് ഇത്തവണ വോട്ടുചെയ്യാനാകില്ല. വോട്ടര്‍ മറ്റാരുമല്ല, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി. ഇന്നാണ് ലഖ്നോ മണ്ഡലത്തില്‍ പോളിങ്.
വാജ്പേയി അവസാനം വോട്ടുചെയ്തത് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ആ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി മത്സരിച്ചതും. 2007, 2012 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വോട്ടുചെയ്യാനായില്ല.
വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളായി പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്.92കാരനായ വാജ്പേയി ലഖ്നോ ലോക്സഭാ മണ്ഡലത്തെ അഞ്ചു തവണ പ്രതിനിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് ഇവിടെ ജയിച്ചത്.
Next Story
