Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസഖ്യസർക്കാർ...

സഖ്യസർക്കാർ രൂപവത്​കരിച്ചത്​ കോൺഗ്രസ്​ സമ്മർദത്താലെന്ന്​ ദേവഗൗഡ

text_fields
bookmark_border
സഖ്യസർക്കാർ രൂപവത്​കരിച്ചത്​ കോൺഗ്രസ്​ സമ്മർദത്താലെന്ന്​ ദേവഗൗഡ
cancel

ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാർ രൂപത്​കരിച്ചത്​ കോൺഗ്രസ്​ നേതൃത്വത്തിൽനിന്നുള്ള സമ്മർദത്താലാണെന്നും വ്യക ്തിപരമായി തനിക്ക്​ ആ തീരുമാനത്തോട്​ താൽപര്യമില്ലായിരുന്നുവെന്നും ജെ.ഡി.എസ്​ ദേശീയാധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ . ജെ.ഡി.എസുമായുള്ള ബന്ധം കോൺഗ്രസിന്​ നഷ്​ടങ്ങളുണ്ടാക്കിയെന്നും സഖ്യം അവസാനിപ്പിക്കണമെന്നും ഹൈകമാൻഡിനോട്​ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾക്കുപിന്നാലെയാണ്​ ദേവഗൗഡയുടെ പരാമർശം.

സർക്കാർ രൂപവത്​കരിക് കാൻ താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർബന്ധത്താലാണ്​ സർക്കാറു ണ്ടാക്കിയത്​. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന്​ ഗുലാംനബി ആസാദാണ്​ ത​​െൻറ കൈകളിൽപിടിച്ച്​ അഭ്യർഥിച്ചത്​. ജെ.ഡി.എ​സോ ഞങ്ങളുടെ നേതാക്കളോ അല്ല സഖ്യസർക്കാറി​​െൻറ പ്രതിച്ഛായ നഷ്​ടപ്പെടുത്തിയത്​. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ഞാൻ. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ദേവഗൗഡ പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തി​​െൻറ വൻ തോൽവിക്ക്​ പിന്നാലെ ദേവഗൗഡ ഡൽഹിയിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തിയിരുന്നു. ദേശീയരാഷ്​ട്രീയം ചർച്ചചെയ്​തില്ലെന്നു​ വ്യക്തമാക്കിയ ദേവഗൗഡ, സഖ്യസർക്കാറിനെതിരെ കോൺഗ്രസ്​ നേതാക്കൾ പരസ്യപ്രസ്​താവന നടത്തുന്നത്​ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത്​ സർക്കാറിന്​ ക്ഷതം വരുത്തുമെന്നും രാഹുലിനോട്​ ചൂണ്ടിക്കാട്ടിയതായി പറഞ്ഞു. ലോക്​സഭ തെരഞ്ഞെടുപ്പിൽ തുമകുരുവിൽ നിന്ന്​ മത്സരിച്ച ദേവഗൗഡ സഖ്യത്തിലെ കലഹംമൂലം ബി.ജെ.പി സ്​ഥാനാർഥിയോട്​ പരാജയപ്പെട്ടിരുന്നു.

സഖ്യസർക്കാർ രൂപവത്​കരിച്ചത്​ കോൺഗ്രസ്​ സമ്മർദത്താലെന്ന്​ ദേവഗൗഡ
ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാർ രൂപത്​കരിച്ചത്​ കോൺഗ്രസ്​ നേതൃത്വത്തിൽനിന്നുള്ള സമ്മർദത്താലാണെന്നും വ്യക്തിപരമായി തനിക്ക്​ ആ തീരുമാനത്തോട്​ താൽപര്യമില്ലായിരുന്നുവെന്നും ജെ.ഡി.എസ്​ ദേശീയാധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ. ജെ.ഡി.എസുമായുള്ള ബന്ധം കോൺഗ്രസിന്​ നഷ്​ടങ്ങളുണ്ടാക്കിയെന്നും സഖ്യം അവസാനിപ്പിക്കണമെന്നും ഹൈകമാൻഡിനോട്​ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾക്കുപിന്നാലെയാണ്​ ദേവഗൗഡയുടെ പരാമർശം.

സർക്കാർ രൂപവത്​കരിക്കാൻ താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർബന്ധത്താലാണ്​ സർക്കാറുണ്ടാക്കിയത്​. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന്​ ഗുലാംനബി ആസാദാണ്​ ത​​െൻറ കൈകളിൽപിടിച്ച്​ അഭ്യർഥിച്ചത്​. ജെ.ഡി.എ​സോ ഞങ്ങളുടെ നേതാക്കളോ അല്ല സഖ്യസർക്കാറി​​െൻറ പ്രതിച്ഛായ നഷ്​ടപ്പെടുത്തിയത്​. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ഞാൻ. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ദേവഗൗഡ പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തി​​െൻറ വൻ തോൽവിക്ക്​ പിന്നാലെ ദേവഗൗഡ ഡൽഹിയിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തിയിരുന്നു. ദേശീയരാഷ്​ട്രീയം ചർച്ചചെയ്​തില്ലെന്നു​ വ്യക്തമാക്കിയ ദേവഗൗഡ, സഖ്യസർക്കാറിനെതിരെ കോൺഗ്രസ്​ നേതാക്കൾ പരസ്യപ്രസ്​താവന നടത്തുന്നത്​ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത്​ സർക്കാറിന്​ ക്ഷതം വരുത്തുമെന്നും രാഹുലിനോട്​ ചൂണ്ടിക്കാട്ടിയതായി പറഞ്ഞു. ലോക്​സഭ തെരഞ്ഞെടുപ്പിൽ തുമകുരുവിൽ നിന്ന്​ മത്സരിച്ച ദേവഗൗഡ സഖ്യത്തിലെ കലഹംമൂലം ബി.ജെ.പി സ്​ഥാനാർഥിയോട്​ പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsHD Deve Gowdacongress jds
News Summary - hd deve gowda congress jds- india news
Next Story