Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗു​ജ​റാ​ത്ത്​:...

ഗു​ജ​റാ​ത്ത്​: കോ​ൺ​ഗ്ര​സ്​ സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ൽ 10 സീ​റ്റു​കൂ​ടി നേ​ടാ​മാ​യി​രു​ന്നെ​ന്ന്​

text_fields
bookmark_border
congress
cancel

അ​​ഹ്​​​മ​​ദാ​​ബാ​​ദ്​: ഗു​​ജ​​റാ​​ത്ത്​ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി.​​എ​​സ്.​​പി, എ​​ൻ.​​സി.​​പി എ​​ന്നി​​വ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​ന്​ ക​​ഴി​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ൽ 10 അ​​ധി​​ക സീ​​റ്റും അ​​തു​​വ​​ഴി ഭ​​ര​​ണ​​വും ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നെ​​ന്ന്​ നി​​രീ​​ക്ഷ​​ണം. 10 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ബി.​​എ​​സ്.​​പി, എ​​ൻ.​​സി.​​പി വോ​​ട്ടു​​ക​​ൾ ഒ​​രു​​മി​​ച്ച്​ കൂ​​ട്ടി​​യ​​പ്പോ​​ഴാ​​ണ്​ ഇൗ ​​വോ​​ട്ടു​​ക​​ൾ​​കൂ​​ടി കോ​​ൺ​​ഗ്ര​​സി​​ന്​ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ സു​​ഗ​​മ​​മാ​​യി ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​​ഥി​​ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ ആ​​കു​​മാ​​യി​​രു​​ന്നെ​​ന്ന നി​​രീ​​ക്ഷ​​ണം. 

ധോ​​ക്​​​ല, ഗോ​​ധ്ര, ബൊ​​ടാ​​ഡ്, ഫ​​ത്തേ​​പ്പു​​ര, ഹി​​മ്മ​​ത്ത്​​​ന​​ഗ​​ർ, പോ​​ർ​​ബ​​ന്ത​​ർ, പ്ര​​ന്തി​​ജ്, രാ​​ജ്​​​കോ​​ട്ട്​ റൂ​​റ​​ൽ, ഉ​​മ്രേ​​ത്ത്, വി​​ജാ​​പു​​ർ എ​​ന്നി​​വ​​യാ​​ണ്​ ജ​​യി​​ക്കാ​​മാ​​യി​​രു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ൾ. ഇ​​വി​​ട​​ങ്ങ​​ളി​​ൽ നേ​​രി​​യ വോ​​ട്ടി​​നാ​​ണ്​ കോ​​ൺ​​ഗ്ര​​സ്​ ബി.​​ജെ.​​പി​​യോ​​ട്​ തോ​​റ്റ​​ത്. അ​​തേ​​സ​​മ​​യം ബി.​​എ​​സ്.​​പി​​യും എ​​ൻ.​​സി.​​പി​​യും ​മി​​ക്ക​​യി​​ട​​ത്തും ആ​​യി​​ര​​ത്തി​​ല​​ധി​​കം വോ​​ട്ട്​ നേ​​ടു​​ക​​യും ചെ​​യ്​​​തു. 

2007, 2012 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സും എ​​ൻ.​​സി.​​പി​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യാ​​ണ്​ മ​​ത്സ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, മാ​​സ​​ങ്ങ​​ൾ​​ക്ക്​ മു​​മ്പ്​ സ​​ഖ്യം ത​​ക​​ർ​​ന്നു. രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക്​ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ.​​സി.​​പി​​യി​​ലെ ര​​ണ്ട്​ എം.​​എ​​ൽ.​​എ​​മാ​​ർ ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്ക്​ വോ​​ട്ട്​ ചെ​​യ്​​​ത​​താ​​ണ്​ ഇ​​തി​​ന്​ കാ​​ര​​ണം. എ​​ൻ.​​സി.​​പി​​യു​​മാ​​യി ത​​ങ്ങ​​ൾ സ​​ഖ്യ​​ത്തി​​ന്​ ശ്ര​​മി​​ച്ചെ​​ന്നും എ​​ന്നാ​​ൽ, അ​​വ​​ർ 16 സീ​​റ്റ്​ ചോ​​ദി​​ച്ച​​ത്​ ച​​ർ​​ച്ച​​ക​​ൾ വ​​ഴി​​മു​​ട്ടി​​ച്ചെ​​ന്നും കോ​​ൺ​​ഗ്ര​​സ്​ വ​​ക്​​​താ​​വ്​ മ​​നീ​​ഷ്​ ദോ​​ഷി പ​​റ​​ഞ്ഞു. അ​​ഞ്ച്​ സീ​​റ്റാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സ്​ വാ​​ഗ്​​​ദാ​​നം. എ​​ന്നാ​​ൽ, ഗു​​ജ​​റാ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ്​ ഇ​​തു​​വ​​രെ ബി.​​എ​​സ്.​​പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യി​​ട്ടി​​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgujarat electionmalayalam newspolitical newsBJPBJP
News Summary - Gujarat: If Congress Make Alliance to Anyone, It will Get 10 More Seats- Political News
Next Story