കൊച്ചുമക്കൾക്കു വരെ സ്ഥാനം; കുടുംബവാഴ്ചയിൽ ഒട്ടും പിന്നിലല്ലാതെ ബി.െജ.പിയും
text_fieldsന്യൂഡൽഹി: കൊച്ചുമക്കൾക്കുവരെ ജനപ്രതിനിധിസ്ഥാനം പിന്തുടർച്ചാവകാശമായി നൽകുന്ന രാജ്യത്തെ രാഷ്ട്രീയകക്ഷികളിൽ ബി.ജെ.പിയും മുന്നിൽ. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ രാഷ്ട്രീയസദാചാരതയിൽ കോൺഗ്രസിന് മാർക്കിടുേമ്പാഴാണ് ഇൗ യാഥാർഥ്യം ബി.ജെ.പിെയയും തുറിച്ചുനോക്കുന്നത്. കേന്ദ്രസർക്കാറിൽ രണ്ടാമനായി കരുതപ്പെടുന്ന രാജ്നാഥ് സിങ്ങിെൻറ മകൻ മുതൽ യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിെൻറ ചെറുമകൻ വരെ നീളുന്നതാണ് ഇൗ പിന്തുടർച്ചാവകാശം. രാജ്നാഥ് സിങ്ങിെൻറ മൂത്ത മകനായ പങ്കജ് സിങ്ങിന് 2017 ലെ ഉത്തർപ്രദേശ് നിയമസഭതെരഞ്ഞെടുപ്പിൽ നോയിഡമണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റ് നൽകി. വർഗീയധ്രുവീകരണം മുറ്റിനിന്ന പ്രചാരണത്തിനൊടുവിൽ അദ്ദേഹം എം.എൽ.എയായി.
കേന്ദ്രസർക്കാറിലെ മറ്റൊരു മുതിർന്ന മന്ത്രി സുഷമ സ്വരാജിെൻറ ഭർത്താവ് സ്വരാജ് കൗശൽ ബി.ജെ.പിയുടെ രാജ്യസഭ എം.പിയും മിസോറം ഗവർണറുമായിരുന്നു. ബി.ജെ.പിയുടെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകൻ ദുക്ഷ്യന്ത്സിങ് ജാൽവർ ബാരൻമണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പി ടിക്കറ്റിൽ. ലളിത് മോദിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും അമ്മയും മകനും ഉൾപ്പെട്ടു. ഗോളിേയാർ രാജമാതാവ് എന്നറിയപെട്ട വിജയ രാജെ സിന്ധ്യയുടെ മകളാണ് വസുന്ധര. ജനസംഘം, ബി.ജെ.പി നേതാവായിരുന്ന വിജയ രാജെയാകെട്ട രാജ്യസഭയിലും ലോക്സഭയിലും എം.പിയായിരുന്നു.
ബി.ജെ.പിയുടെ മരിച്ചുപോയ രണ്ട് നേതാക്കളും മുൻ മന്ത്രിമാരുമായ ഗോപിനാഥ് മുണ്ടേയുടെയും പ്രമോദ് മഹാജെൻറയും മക്കളും പിന്തുടർച്ചാവകാശഗുണം അനുഭവിക്കുന്നവരാണ്. ഗോപിനാഥിെൻറ മകൾ പങ്കജ മുണ്ടേ മഹാരാഷ്ട്ര ബി.ജെ.പി സർക്കാറിൽ മന്ത്രിയാണ്. പ്രമോദിെൻറ മകൾ പൂനം മഹാജൻ മുംബൈ നോർത്ത് സെൻട്രലിൽ നിന്നുള്ള പാർട്ടി എം.പിയാണ്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങിെൻറ മകൻ അഭിഷേക് സിങ്ങിനെ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്നാദഗാവ് മണ്ഡലത്തിൽ നിന്ന് എം.പിയാക്കിയത് ബി.ജെ.പി തന്നെയാണ്. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിങ്ങിെൻറ മകൻ ജയന്ത് സിങ്ങിനെ നരേന്ദ്ര മോദി സർക്കാറിൽ ധനകാര്യ സഹമന്ത്രിയാക്കി. എ.ബി. വാജ്പേയി സർക്കാറിൽ മന്ത്രിയായിരുന്ന ദേേവന്ദ്ര പ്രധാെൻറ മകൻ ധർമേന്ദ്ര പ്രധാൻ രാജസ്ഥാനിൽ നിന്നുള്ള എം.പിയാണ്. പാർട്ടി ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹകസമിതി അംഗവുമാണ് ഇദ്ദേഹം.
ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ദുമലിെൻറ മകൻ അനുരാഗ് സിങ് താക്കൂർ 2008 മുതൽ മൂന്നുതവണയായി എം.പിയാണ്. ദക്ഷിണേന്ത്യയിൽ താമര വിരിയിക്കാൻ ദേശീയനേതൃത്വം കർണാടകയിൽ പാർട്ടി വിട്ടിട്ടും മടക്കിക്കൊണ്ടുവന്ന വൈ.എസ്. െയദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിൽ നിന്നുള്ള എം.പിയാണ്. ബാബരി മസ്ജിദ് പൊളിക്കുേമ്പാൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങാണ് കുടുംബവാഴ്ചയിൽ ലോട്ടറി അടിച്ച് നിൽക്കുന്നവരിൽ പ്രധാനി. മകൻ രാജ്വീർ സിങ് ലോക്സഭയിൽ ഇപ്പോൾ എം.പി. അദ്ദേഹത്തിെൻറ മകനും കല്യാൺ സിങ്ങിെൻറ കൊച്ചുമകനുമായ സന്ദീപ് സിങ് ആവെട്ട യോഗി ആദിത്യനാഥ് സർക്കാറിൽ മന്ത്രിയുമാണ്.
ഇന്ത്യൻരാഷ്ട്രീയത്തിൽ കുടുംബവാഴ്ച ഒരു യാഥാർഥ്യമെന്ന കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ വിവാദ അമേരിക്കൻപ്രസ്താവനക്കെതിരെ അമിത് ഷായും അരുൺ ജെയ്റ്റ്ലിയും രാജ്നാഥ് സിങ്ങും സ്മൃതി ഇറാനിയും മുതൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വരെയുള്ളവരാണ് നേരിട്ടും പരോക്ഷമായും വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
