സചിനെ മുട്ടുകുത്തിക്കാൻ ശ്രമങ്ങളുമായി ഗെഹ്ലോട്ടും സംഘവും
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഘവും സചിനെ മുട്ടുകുത്തിക്കാനുള്ള കൂടുതൽ ശ്രമങ്ങളിലാണ്. എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വെള്ളിയാഴ്ചക്കകം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ സി.പി ജോഷി വിമത എം.എൽ.എമാർക്ക് നോട്ടീസ് നൽകി.
സചിെൻറ നീക്കം പൊളിഞ്ഞതോടെ നോട്ടീസ് കൈപ്പറ്റാതെ ഒത്തുതീർപ്പു ശ്രമങ്ങളിലാണ് ഒന്നര ഡസൻ വരുന്ന ഈ എം.എൽ.എമാർ.ഗെഹ്ലോട്ടിനോട് ഉടക്കി എം.എൽ.എമാരുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന സചിൻ പൈലറ്റിനെ ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി, പി.സി.സി പ്രസിഡൻറ് സ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് പുറത്താക്കിയിരുന്നു. പി.സി.സിയും കീഴ്ഘടകങ്ങളും പിരിച്ചുവിട്ടു.
പുതിയ കമ്മിറ്റികൾ രൂപവത്കരിക്കാനാണിത്. സചിൻ പൈലറ്റിനുപകരം സംസ്ഥാന പ്രസിഡൻറായി ഗോവിന്ദ്സിങ് ഡോടാസരയെ നിയമിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പാർട്ടി വിലക്ക് ഏർപ്പെടുത്തി. ബി.ജെ.പിയിലേക്ക് പോകാൻ സചിൻ പൈലറ്റ് ശ്രമിച്ചുവെന്ന് ഗെഹ്ലോട്ട് പക്ഷം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
