നാലാംഘട്ടം നാളെ; 71 മണ്ഡലങ്ങൾ ബൂത്തിലേക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ നാലാംഘട്ടം തിങ്കളാഴ്ച നടക്കും. ഒമ്പതു സംസ് ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇടതുപക്ഷത്തെ യുവനേതാവ് കനയ്യ കുമാറിെൻറ ബേഗുസരായിക്ക് പുറമേ, കശ്മീരിലെ ലഡാക്ക്, മധ്യപ്രേദശിലെ ചിന്ദ്വാര, മഹാരാഷ്ട്രയിലെ മുംബൈ സൗത്ത്, യു.പിയിലെ ഉന്നാവ്, ബംഗാളിലെ അസൻസോൾ, ഒഡിഷയിലെ േകന്ദ് രപ്പാറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇൗ ഘട്ടത്തിൽ ശ്രദ്ധേയപോരാട്ടങ്ങൾ നടക്കുന്നത്. ആദ്യ മൂന്നുഘട്ടങ്ങളിലായി 303 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനിയുള്ള ഘട്ടങ്ങ ളിൽ ഏറ്റവുമധികം മണ്ഡലങ്ങൾ ബൂത്തിലേക്ക് നീങ്ങുന്നത് തിങ്കളാഴ്ചയാണ് -71.
മേയ് ആറിലെ അഞ്ചാംഘട്ടത്തിൽ 51 സീറ്റുകളിലും 12, 19 തീയതികളിലെ ആറ്, ഏഴ് ഘട്ടങ്ങളിൽ 59 വീതം സീറ്റുകളിലുമാണ് വോെട്ടടുപ്പ് നടക്കുക. ബിഹാർ (അഞ്ച്), ജമ്മു-കശ്മീർ (ഒന്ന്), ഝാർഖണ്ഡ് (മൂന്ന്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (17), ഒഡിഷ (ആറ്), രാജസ്ഥാൻ (13), ഉത്തർപ്രദേശ് (13), പശ്ചിമബംഗാൾ (എട്ട്) സംസ്ഥാനങ്ങളിലാണ് നാലാംഘട്ടം.
സി.പി.െഎയുടെ കനയ്യ കുമാർ മത്സരിക്കുന്ന ബിഹാറിലെ ബേഗുസരായിയാണ് ഇൗ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ഗിരിരാജ് സിങ്ങിനെയാണ് കനയ്യ നേരിടുന്നത്. 2014ൽ ജയിച്ച നവാഡയിൽ മത്സരിക്കാനാണ് ഗിരിരാജ് സിങ് ആഗ്രഹിച്ചതെങ്കിലും പാർട്ടി നിർദേശത്തിന് വഴങ്ങി ബേഗുസരായിയിലേക്ക് മാറി. ഇന്ത്യയിലെ ലെനിൻഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബേഗുസരായിയിൽ ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമുണ്ട്. ജെ.എൻ.യു വിദ്യാർഥി നേതാവെന്ന നിലയിൽ ഉയർന്നുവന്ന കനയ്യയുെട താരപരിവേഷത്തെ വോട്ടാക്കിമാറ്റാനാണ് സി.പി.െഎ ശ്രമം.

രാജ്യത്തെ ഏറ്റവും വടക്കേ ഭാഗത്തുള്ള മണ്ഡലമായ ലഡാക്കിൽ 31കാരനായ ജമ്യാങ് സെറിങ് നംഗ്യാലാണ് ബി.ജെ.പി സ്ഥാനാർഥി. ദലൈലാമയുടെ അടുത്ത അനുയായിയായ ജമ്യാങിനെ നിലവിലെ എം.പി തപ്സ്തൻ ചെവാങ് പാർട്ടിവിട്ട ഒഴിവിലാണ് ബി.ജെ.പി പരിഗണിച്ചത്. ശക്തരായ സ്വതന്ത്രർ സ്ഥിരമായി രംഗത്തെത്തുന്ന ലഡാക്കിൽ വെറും 36 വോട്ടിനാണ് 2014ൽ തപ്സ്തൻ ജയിച്ചത്. കഴിഞ്ഞവർഷം എം.പി സ്ഥാനവും ബി.ജെ.പി അംഗത്വവും രാജിവെച്ചു. റിഗ്സിൻ സ്പൽബർ ആണ് കോൺഗ്രസ് സ്ഥാനാർഥി.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിെൻറ തട്ടകമായ ചിന്ദ്വാരയിൽ അദ്ദേഹത്തിെൻറ മകനായ നകുലിെൻറ ഉൗഴമാണ് ഇത്തവണ. 1980 മുതൽ തുടർച്ചയായി 40 വർഷം കമൽനാഥ് പ്രതിനിധീകരിച്ച (97-98 കാലത്തെ ചെറിയ ഇടവേള ഒഴിച്ചാൽ) ചിന്ദ്വാര നിലനിർത്തുകയാണ് നകുലിെൻറ ദൗത്യം. 2014ൽ ഹിന്ദി ഹൃദയഭൂമി ബി.ജെ.പി തൂത്തുവാരിയിട്ടും ഉലയാതെ നിന്ന മണ്ഡലമാണ് ചിന്ദ്വാര. ആദിവാസി നേതാവും മുൻ എം.എൽ.എയുമായ നാഥൻ ഷായാണ് ബി.ജെ.പി സ്ഥാനാർഥി. ചിന്ദ്വാര നിയമസഭ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി കമൽനാഥും ഇതിനൊപ്പം ജനവിധി തേടുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയും മുംബൈ കോൺഗ്രസ് അധ്യക്ഷനുമായ മിലിങ് ദിയോറയും ശിവസേനയുടെ അരവിന്ദ് സാവന്തും ഏറ്റുമുട്ടുന്ന മുംബൈ സൗത്തിൽ തീപാറുന്ന പോരാട്ടമാണ്.
വിവാദ സന്യാസി സാക്ഷി മഹാരാജിെൻറ ഉന്നാവാണ് തിങ്കളാഴ്ച ബൂത്തിലെത്തുന്ന യു.പിയിലെ 13 മണ്ഡലങ്ങളിൽ ഒന്ന്. മഹാസഖ്യത്തിെൻറ സ്ഥാനാർഥിയായി സമാജ്വാദി പാർട്ടിയിലെ അരുൺ ശങ്കർ ശുക്ലയും കോൺഗ്രസിെൻറ അന്നു ടാണ്ടനുമാണ് സാക്ഷി മഹാരാജിെന നേരിടുന്നത്.
ബംഗാളിലെ അസൻസോൾ നിലനിർത്തുകയെന്ന ചുമതല ബി.ജെ.പി ഏൽപിച്ചത് സിറ്റിങ് എം.പിയും ഗായകനുമായ ബാബുൽ സുപ്രിയോയെ ആണ്. ഹിന്ദി ബെൽറ്റിൽ ഏൽക്കാനിടയുള്ള തിരിച്ചടി പരിഹരിക്കാൻ ബി.ജെ.പി പ്രതീക്ഷവെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബംഗാൾ. അങ്ങനെ വരുേമ്പാൾ ആ പ്രതീക്ഷകളുടെ വിക്ഷേപണത്തറയാണ് അസൻസോൾ. 2014 ൽ ബംഗാളിൽ ബി.ജെ.പിക്ക് ജയിക്കാനായ രണ്ടുമണ്ഡലങ്ങളിൽ ഒന്നാണിത്. അസൻസോൾ തിരിച്ചുപിടിക്കാൻ സിനിമ താരം മൂൺമൂൺ സെന്നിനെയാണ് തൃണമൂൽ കോൺഗ്രസ് ഇറക്കിയത്. ഒമ്പതുതവണ എം.പിയായ ബസുദേബ് ആചാര്യയെ ഇടതുകോട്ടയായ ബാൻകുറയിൽ മലർത്തിയടിച്ചാണ് മൂൺമൂൺ സെൻ 2014ൽ അരങ്ങേറുന്നത്. ഇൗ നേട്ടം അസൻസോളിൽ ആവർത്തിക്കുമെന്നാണ് തൃണമൂലിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
