വിദേശയാത്ര: പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശയാത്ര സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിയേയും കൂട്ടി മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്.
വിവധ രാജ്യങ്ങളുമായി പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകര്‍ഷിക്കൽ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. ഇക്കാര്യത്തിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, സർക്കാർ കടുത്ത ധനപ്രതിസന്ധി നേരിടുന്ന കാലത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമ്മേതം വിദേശ യാത്ര നടത്തിയത്. മന്ത്രിമാരുടെ യാത്രകളിൽനിന്ന് കേരളത്തിന് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യമാണ് ആദ്യം ഉയർന്നത്. ധനമന്ത്രി ജൂലൈ 26ന് കേന്ദ്ര ധനകാര്യമന്ത്രിക്ക് അയച്ച കത്തിൽ കേരളം കടുത്ത ധനപ്രതിസന്ധി നേരിടുന്നുവെന്നാണ് രേഖപ്പെടുത്തിയത്. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ പദ്ധതികൾ മുടങ്ങുമെന്നും പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽ കേന്ദ്ര സഹായം ലഭിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
ധനപ്രതിസന്ധി ചൂണ്ടിക്കാണിച്ചവരോട് അത് നിഷേധിച്ചിട്ട് കേരളം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരത്തിനുള്ള സർക്കാറിന്റെ ഒറ്റമൂലിയായിട്ടാണ് വിദേശ യാത്രയെ അവതരിപ്പിച്ചത്. കഴിഞ്ഞ ആറര വർഷത്തിൽ നിരവധി തവണ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രകൾ നടത്തിയിരുന്നു. അതിലൂടെ കേരളത്തിലുണ്ടായ ഫലം എന്തെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. യാത്രയുടെ ഫലമെ ന്തായിരുന്നുവെന്ന് പരിശോധിച്ചാൽ സംസ്ഥാനത്ത് ഒന്നും സംഭവിച്ചില്ലെന്നാണ് മലയാളികളുടെ അനുഭവം. എന്നിട്ടും വിദേശയാത്രയുടെ നേട്ടങ്ങൾ മാധ്യമങ്ങൾ കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.
വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികൾ വിദേശത്തു നടന്ന യോഗത്തിൽ ചര്‍ച്ചയായി, കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചനടത്തി, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍ക്ക വഴി അവസരമൊരുക്കും എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രി വിശദീകരണം..
2019 ൽ നടത്തിയ യാത്രയിൽ ഫലമൊന്നുണ്ടായില്ല. നെതർലൻറ് യാത്രയിലും കേരളത്തിൽ .ഒന്നും സംഭവിച്ചില്ല. കേരളത്തിൽനിന്നുള്ള വിദേശ കുടിയേറ്റത്തിന് ദീർഘകാല ചരിത്രമുണ്ട്. മലയാളികളുടെ കുടിയേറ്റം നിരന്തരം നടക്കുന്നു. അതിനപ്പുറം പുതുതായി ഈ വിദേശയാത്രയിൽ എന്തു ഫലമുണ്ടായി എന്ന സാധാരണ ജനങ്ങളുടെ സംശയത്തിന് ആര് മറുപടി പറയും...?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

