ബി.ജെ.പിക്കെതിരെ അഞ്ച് കൈപ്പുസ്തകങ്ങൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജരാക്കാൻ കൃത്യമായ മുന്നൊരുക്കവുമായി കോൺഗ്രസ്. േമാദി സർക്കാറിെൻറയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും ജനവിരുദ്ധ തീരുമാനങ്ങളും അഴിമതിയുമെല്ലാം കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിശദീകരിച്ച് അഞ്ച് കൈപ്പുസ്തകങ്ങളാണ് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കിയത്. താേഴത്തട്ടിലുള്ള പ്രവർത്തകരടക്കം ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിന് വിവിധ പ്രാദേശിക ഭാഷകളിലാണ് പാർട്ടിയുടെ കമ്യൂണിക്കേഷൻ ഡിപ്പാർട്മെൻറ് ഇവ ഇറക്കിയത്.
അഴിമതിയുമായി ബന്ധെപ്പട്ട് പുറത്തിറക്കിയ കൈപ്പുസ്തകം, ഇന്ത്യാ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ബാങ്ക് കൊള്ളയേത് തുടങ്ങിയ നിരവധി ചോദ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. നീരവ് മോദി, ലളിത് മോദി, ജതിൻ മേത്ത, വിജയ്മല്യ, ജയ് ഷാ തുടങ്ങിയവരുമായി ബന്ധപ്പെട്ട ആരോപണങ്ങളും റാഫേൽ ഇടപാടിലെ അഴിമതിയും മഹാരാഷ്ട്രയിലെ വ്യാപം അഴിമതിയടക്കം ബി.െജ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിക്കണക്കുകളും തെളിവുകളും ഇതിൽ വിവരിക്കുന്നു.
രാജ്യത്തെ കർഷക ആത്മഹത്യകളും അവർക്ക് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളും ഒാർമപ്പെടുത്തിയാണ് മറ്റൊരു പുസ്തകം. ലക്ഷങ്ങൾ വായ്പയുള്ള കർഷകരുടെ ഒരു രൂപമുതൽ 500 രൂപവരെ മാത്രം തുക എഴുതിത്തള്ളിയ യു.പി സർക്കാറിെൻറ തീരുമാനങ്ങളും വിശദീകരിക്കുന്നുണ്ട്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളും കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളും വ്യക്തമാക്കുന്നതാണ് മറ്റൊന്ന്. യുവാക്കൾ, സ്ത്രീ, ന്യൂനപക്ഷ, എസ്.സി, എസ്.ടി വിഭാഗങ്ങളോടുള്ള അവഗണനയും വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക മേഖലയിലുണ്ടായ മുരടിപ്പ് വ്യക്തമാക്കിയാണ് മെററാരു കൈപ്പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
