Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫി പറമ്പിലിന്​ കോവിഡെന്ന്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​; സി.പി.എം നേതാവിനെതിരെ പരാതി നൽകി

text_fields
bookmark_border
ഷാഫി പറമ്പിലിന്​ കോവിഡെന്ന്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​; സി.പി.എം നേതാവിനെതിരെ പരാതി നൽകി
cancel

തൃശൂർ: യൂത്ത് കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എക്കെതിരായി ഫേസ്ബുക്കിൽ അപകീർത്തികരമായതും കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതുമായ ഫേസ്ബുക്ക് പോസ്​റ്റിട്ട സി.പി.എം നേതാവിനെതിരെ യൂത്ത്​കോൺഗ്രസ്​ പരാതി നൽകി. 

പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സി.ടി. സോമരാജനെതിരെയാണ്​ യൂത്ത് കോൺഗ്രസ് തൃശൂർ​ ജില്ല പ്രസിഡൻറ്​ അഡ്വ ഒ.ജെ. ജെനീഷ് തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്​. 

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഭിലാഷ് പ്രഭാകർ, ജില്ല സെക്രട്ടറി സുനോജ് തമ്പി, മണ്ഡലം പ്രസിഡൻറ് ജിജോ മോൻ ജോസഫ് എന്നിവർക്കൊപ്പമാണ് പരാതി നൽകിയത്. പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ നേതാവ്​ വി.ഡി സതീശൻ എം.എൽ.എ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - facebook post against shafi parambil mla malayalam news
Next Story