Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.പിയിൽ...

യു.പിയിൽ അടിത്തറയൊരുക്കാൻ പ്രിയങ്ക; ലക്ഷ്യം 2022 നിയമസഭ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
യു.പിയിൽ അടിത്തറയൊരുക്കാൻ പ്രിയങ്ക; ലക്ഷ്യം 2022 നിയമസഭ തെരഞ്ഞെടുപ്പ്​
cancel
ന്യൂ​ഡ​ല്‍ഹി: 2022 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട്​ ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ സ​ജീ​വ​മാ​കാ​ൻ പ ്രി​യ​ങ്ക ഗാ​ന്ധി. ആ​ഴ്ച​യി​ല്‍ ചു​രു​ങ്ങി​യ​ത്​ ര​ണ്ടു​വ​ട്ടം പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രു​മാ​യി നേ​രി​ട ്ട് സം​വ​ദി​ക്കാ​നും നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​മാ​ണ് കോ​ണ്‍ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട ്ട​റി​യു​ടെ തീ​രു​മാ​നം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി നേ​രി​ട്ട തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ ന​ട​ത്തി​യ വി​ല​യി​രു​ത്ത​ല്‍ യോ​ഗ​ത്തി​ല്‍ പാ​ര്‍ട്ടി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തി​​​​െൻറ ഭാ​ഗ​മാ​യി മു​ന്‍കൂ​ര്‍ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ഴ്ച​യി​ല്‍ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും പ്രി​യ​ങ്ക പ്ര​വ​ര്‍ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ണു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ സൂ​ചി​പ്പി​ച്ചു.

യു.​പി​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ണ്‍ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​ന്ന​നി​ല​യി​ല്‍ സം​സ്ഥാ​ന​ത്ത് പ്രി​യ​ങ്ക ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം കൂ​ട്ടും. രാ​ഹു​ലി​​​​െൻറ വ​സ​തി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യാ​വും യോ​ഗം ചേ​രു​ക. പ്ര​വ​ര്‍ത്ത​ക​രു​മാ​യി പ്രി​യ​ങ്ക സം​വ​ദി​ക്കും. പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടും. യു.​പി​യി​ല്‍ കോ​ൺ​ഗ്ര​സ്​ തോ​റ്റെ​ങ്കി​ലും പി​ന്നോ​ട്ടി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം റാ​യ്ബ​റേ​ലി​യി​ല്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​യാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പ​രാ​ജ​യ​കാ​ര​ണം വി​ല​യി​രു​ത്താ​ന്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍ന്നി​രു​ന്നു. സം​സ്ഥാ​ന​ത്ത് കോ​ണ്‍ഗ്ര​സി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​ണ് പ്രി​യ​ങ്ക​യെ നി​യ​മി​ച്ച​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

2022ല്‍ ​പ്രി​യ​ങ്ക​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണം എ​ന്ന ആ​വ​ശ്യം യു.​പി​യി​ലെ നേ​താ​ക്ക​ള്‍ മു​ന്നോ​ട്ട് വെ​ക്കു​ന്നു​ണ്ട്. അ​തു​വ​ഴി ബി.​ജെ.​പി​യെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​ന്നു. ബൂ​ത്ത് ത​ലം മു​ത​ല്‍ പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ച്ചാ​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം ഉ​റ​പ്പെ​ന്നാ​ണ് പ്ര​വ​ര്‍ത്ത​ക​രു​ടെ അ​വ​കാ​ശ​വാ​ദം.ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച എം.​എ​ൽ.​എ​മാ​ർ വി​ജ​യി​ച്ച​തോ​ടെ 11 ​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ്രി​യ​ങ്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​​​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiUP Tours
News Summary - With Eye On 2022, Priyanka Gandhi Vadra To Step Up UP Tours: Report
Next Story