Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശോഭന ജോർജിന്​ സി.പി.​എമ്മിലേക്ക്​ പാതയൊരുക്കി നേതാക്കൾ

text_fields
bookmark_border
ശോഭന ജോർജിന്​ സി.പി.​എമ്മിലേക്ക്​ പാതയൊരുക്കി നേതാക്കൾ
cancel

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മുൻ കോണ്‍ഗ്രസ് എം.എൽ.എ ശോഭന ജോര്‍ജ് സി.പി.എമ്മിലേക്ക്് ചുവട് മാറ്റുന്നതായി സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം ജില്ല സെക്രട്ടറിയും ചെങ്ങന്നൂരിലെ സ്ഥാനാർഥിയുമായ സജി ചെറിയാൻ എന്നിവർ കഴിഞ്ഞദിവസം ശോഭന ജോര്‍ജുമായി ചര്‍ച്ച നടത്തി. ശോഭനയുടെ വസതിയില്‍ രാത്രി ഒന്നുവരെ ചര്‍ച്ച നീണ്ടു. എന്നാൽ, ചർച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താൻ ഇരുകൂട്ടരും തയാറായില്ല. മൂന്നുദിവസത്തിനകം ഔദ്യോഗികമായി കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് ശോഭന പറഞ്ഞു.

അതേസമയം, നവ മാധ്യമങ്ങളിൽ സി.പി.എം പതാകയോടൊപ്പം ശോഭനയുടെ ചിത്രം ഉൾപ്പെടുത്തി പാർട്ടിയിലേക്കെന്ന മുഖവുരയോടെ പ്രചരിപ്പിക്കുന്നുണ്ട്.​1991 മുതല്‍ തുടർച്ചയായി മൂന്നുതവണ കോൺഗ്രസ്​ സ്ഥാനാർഥിയായി ചെങ്ങന്നൂരില്‍ ശോഭന വിജയിച്ചിരുന്നു. തുടര്‍ന്ന് 2006ല്‍ തിരുവനന്തപുരം വെസ്​റ്റില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, കെ. കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് ചുവടുമാറി.

തിരികെ കോണ്‍ഗ്രസില്‍ എത്തിയെങ്കിലും കാര്യമായി പരിഗണന ലഭിക്കാതിരുന്നതിനെത്തുടർന്ന്​ കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്ന ശോഭന 2016ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. തുടര്‍ന്ന് മിഷന്‍ ചെങ്ങന്നൂര്‍ എന്ന സാംസ്‌കാരിക സംഘടനക്ക്​ രൂപം നല്‍കി. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ex MLA Shobhana George to CPM -Politics News
Next Story