കണ്ണൂരിെൻറ ഉത്സവമായി ഇ.പിയുടെ സത്യപ്രതിജ്ഞ
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതികളെ തുടർന്ന് സത്യപ്രതിജ്ഞചടങ്ങ് ലളിതമായിട്ടായിരുെന്നങ്കിലും കണ്ണൂരുകാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. രാജ്ഭവനിലെ ഹാളിലായിരുന്നു സത്യപ്രതിജ്ഞചടങ്ങ്. ഇ.പി. ജയരാജൻ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാജ്ഭവനിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ േനരെ വേദിയിൽ എത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല സദസ്സിലെത്തി ഇ.പി. ജയരാജനെയും ഭാര്യെയയും അഭിവാദ്യം ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബസമേതമാണ് എത്തിയത്.
സി.പി.െഎ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എം.പി, കെ. പ്രകാശ് ബാബു, മന്ത്രിമാരായ എ.കെ. ബാലന്, ഇ. ചന്ദ്രശേഖരന്, ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, എ.കെ. ശശീന്ദ്രന്, എ.സി. മൊയ്തീന്, ജി. സുധാകരന്, എം.എം. മണി, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്, പി. തിലോത്തമന്, കെ. രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഗവര്‍ണറുടെ ഭാര്യ സരസ്വതി, ജി.എ.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സി.പി.എം കണ്ണൂർ ജില്ലസെക്രട്ടറി പി. ജയരാജൻറ നേതൃത്വത്തിൽ അവിടെ നിന്നുള്ള നേതാക്കൾ എത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, കണ്ണൂരിൽ നിന്നുള്ള എം.എൽ.എമാർ, ജില്ല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർക്കുപുറമെ ഘടകകക്ഷിനേതാക്കളും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
