Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇ.എൻ. മോഹൻദാസ്​...

ഇ.എൻ. മോഹൻദാസ്​ സി.പി.എം മലപ്പുറം ജില്ല സെ​ക്രട്ടറി; 11 പുതുമുഖങ്ങൾ 

text_fields
bookmark_border
ഇ.എൻ. മോഹൻദാസ്​ സി.പി.എം മലപ്പുറം ജില്ല സെ​ക്രട്ടറി; 11 പുതുമുഖങ്ങൾ 
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: സി.​പി.​എം മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​പി. വാ​സു​ദേ​വ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണി​ത്. 22 വ​ർ​ഷ​മാ​യി സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​മാ​യ​ മോ​ഹ​ൻ​ദാ​സി​ന്​​ േ​ട്ര​ഡ്​ യൂ​നി​യ​ൻ, സ​ഹ​ക​ര​ണ രം​ഗ​ത്ത്​ ദീ​ർ​ഘ​കാ​ല​ത്തെ അ​നു​ഭ​വ പ​രി​ച​യ​മു​ണ്ട്. 11 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ 37 അം​ഗ ജി​ല്ല ക​മ്മി​റ്റി​യും നി​ല​വി​ൽ​വ​ന്നു. നി​ല​വി​ലെ എ​ട്ട് അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി.

ഇ. ​പ​ത്​​മാ​ക്ഷ​ൻ, എ​ൻ. ക​ണ്ണ​ൻ, കെ. ​ഭാ​സ്​​ക​ര​ൻ, എ​ൻ. പ്ര​മോ​ദ്​​ദാ​സ്, കെ.​പി. ശ​ങ്ക​ര​ൻ, പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ, ബി. ​മു​ഹ​മ്മ​ദ്​ റ​സാ​ഖ് (മ​മ്പാ​ട്), വി.​പി. സോ​മ​സു​ന്ദ​ര​ൻ, ടി. ​സ​ത്യ​ൻ, വി.​ടി. സോ​ഫി​യ, വി.​പി. സാ​നു എ​ന്നി​വ​രാ​ണ്​ പു​തു​മു​ഖ​ങ്ങ​ൾ. ​പി. ​ന​ന്ദ​കു​മാ​ർ, കി​ഴി​ശ്ശേ​രി പ്ര​ഭാ​ക​ര​ൻ, സി. ​വി​ജ​യ​ല​ക്ഷ്​​മി, ടി.​പി. സു​ൽ​ഫി​ക്ക​റ​ലി, പി.​കെ. കു​ഞ്ഞു​മോ​ൻ, എ​ൻ. രാ​ജ​ൻ, എം. ​മു​ഹ​മ്മ​ദ്​ മാ​സ്​​റ്റ​ർ, എം. ​സ്വ​രാ​ജ്​ എ​ന്നി​വ​രാ​ണ്​ ഒ​ഴി​വാ​യ​ത്. 

തൃ​പ്പൂ​ണി​ത്തു​റ എം.​എ​ൽ.​എ ആ​യ​തോ​ടെ എം. ​സ്വ​രാ​ജ്​ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക്​ മാ​റി​യി​രു​ന്നു. മെം​ബ​ർ​ഷി​പ്​​ വ​ർ​ധ​ന​യെ​തു​ട​ർ​ന്നാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 34ൽ​നി​ന്ന്​ 37 ആ​ക്കി​യ​ത്. ഇ​ത​ട​ക്ക​മാ​ണ്​ 11 പേ​രെ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​​. 30 സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​​ക​െ​ള​യും തെ​ര​ഞ്ഞെ​ടു​ത്തു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsen mohandasmalappuram district
News Summary - en mohandas cpim malappuram district secretary- Kerala news
Next Story