Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതേർതൽ തിരുവിഴാ

തേർതൽ തിരുവിഴാ

text_fields
bookmark_border
TN-Poster
cancel

തമിഴ്​ മണ്ണ്​ ​ തേർതൽ തിരുവിഴാക്ക്(തെരഞ്ഞെടുപ്പ്​ ഉത്സവം) ഒരുങ്ങിക്കഴിഞ്ഞു​. പ്രമുഖ രാഷ്​ട്രീയപ്പാർട്ടികൾ പ ണവും സമ്മാനങ്ങളും വാരിവിതറുന്ന ആഘോഷവേള​യാണിത്​. വോട്ടർമാരെ സ്വാധീനിക്കാൻ അവർ ഏതറ്റംവരെയും പോകും. ഏറ്റവും ഒടുവിൽ നടന്ന ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ്​ ഇതി​​​​െൻറ വലിയ ഉദാഹരണമായിരുന്നു. ‘പ്രഷർ കുക്കർ’ ചിഹ്നത്തിൽ മത്സരിച് ച സ്വതന്ത്ര സ്​ഥാനാർഥി ടി.ടി.വി ദിനകരനാണ്​ പ്രമുഖ കക്ഷികളായ ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും നിലംപരിശാക്കിയത്. തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഒാരോ വീട്ടിലും ‘ടോക്കൺ മണി’യായി 20 രൂപ അന്ന്​ ദിനകരൻ പക്ഷം എത്തിച്ചിരുന്നതായി പറയ ുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രത്യേക കേന്ദ്രത്തിൽ ആ നോട്ട്​ കൈമാറിയവർക്ക്​​ 20,000 രൂപ വീതം നൽകിയെന്നാണ്​​ ആരോപ ണമുയർന്നത്​. മാത്രമല്ല, ഒാരോ കുടുംബത്തിനും സൗജന്യമായി പ്രഷർകുക്കറുകളും നൽകി. പാർട്ടി സ്​ക്വാഡുകൾ ഒാരോ വീട് ടിലുമെത്തി വോട്ടർമാരുടെ എണ്ണം നോക്കി പണം ഏൽപിക്കുന്ന രീതിയുമുണ്ട്​. ഒാരോ വോട്ടിനും 500 രൂപ മുതൽ അയ്യായിരം ര ൂപ വരെയാണ​ത്രെ വില. പണാധിപത്യം കൂടിയപ്പോൾ അതിനെതിരെ സാമൂഹിക-സന്നദ്ധ സംഘടനകൾ പ്രതികരിക്കാൻ തുടങ്ങി​. ‘മൈ വോ ട്ട്​ നോട്ട്​ ഫോർ സെയിൽ’ (എ​​​​െൻറ വോട്ട്​ വിൽപനക്കില്ല) എന്ന മുദ്രാവാക്യവുമായി പ്രചാരണം കൊഴുക്കുന്നുണ് ടെങ്കിലും പണത്തൂക്കത്തിന്​ മുന്നിൽ അതെത്രത്തോളം ഫലിക്കുമെന്ന്​ കണ്ടറിയണം.

മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച്​ വോട്ടർമാർക്ക്​ പണമെത്തിക്കുന്ന വിദ്യയും ഭരണകക്ഷികൾ പയറ്റുന്നുണ്ട്​. ദാരിദ്ര്യരേഖക്കു​ താഴെയുള്ള തൊഴിലാളികുടുംബങ്ങൾക്ക്​ 2000 രൂപ വീതം നൽകുമെന്നാണ്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തിങ്കളാഴ്​​ച നിയമസഭയെ അറിയിച്ചത്​. ജനുവരിയിൽ പൊങ്കൽ ആഘോഷത്തിന്​ റേഷൻ കാർഡുടമകൾക്ക്​ 1000 രൂപ വീതം നൽകിയിരുന്നു. ജയലളിതയുടെ ബാഡ്​ജ്​ ധരിച്ച്​ നിലയുറപ്പിച്ചിരുന്ന അണ്ണാഡി.എം.കെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൗ പണം വിതരണം​. സംസ്​ഥാനത്തെ രണ്ടു​ കോടിയോളം കുടുംബങ്ങൾക്കാണ്​ 1000 രൂപ വീതം നൽകിയത്. ഇതിനു​ പിന്നാലെ​ കേന്ദ്ര ബജറ്റിൽ ചെറുകിട കർഷകർക്ക്​ പ്രതിവർഷം 6000 രൂപ നൽകുമെന്ന പ്രഖ്യാപനമുണ്ട്​. ഇതി​​​​െൻറ ആദ്യഗഡുവായ 2000 രൂപ മാർച്ച്​ മാസത്തിനകം അവരുടെ ബാങ്ക്​ അക്കൗണ്ടുകളിലെത്തിച്ച്​ അതും വോട്ടാക്കി മാറ്റാനാണ്​ നീക്കം​.

കലൈജ്​ഞറില്ല, തലൈവിയും
തമിഴക രാഷ്​ട്രീയത്തെ കൈവെള്ളയിൽ അമ്മാനമാടിയ കലൈജ്​ഞർ കരുണാനിധിയുടെയും പുരട്​ചി തലൈവി ജയലളിതയുടെയും അഭാവത്തിലുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് തമിഴ്​നാട്ടിൽ​ വരാൻ പോകുന്നത്​.
കുറിക്കുകൊള്ളുന്ന വാക്കുകൾ എഴുതിയും പ്രസംഗിച്ചും വോട്ടർമാരെ ഇളക്കിമറിക്കാൻ കഴിവുള്ള നേതാക്കളായിരുന്നു അവർ. ഇവരുടെ അഭാവം ദ്രാവിഡ കക്ഷികൾക്ക്​ വൻ തിരിച്ചടിയാണ്​. അവരെപ്പോലെ വ്യക്​തിപ്രഭാവമുള്ള നേതാക്കൾ ഇല്ലാത്തതാണ്​ അണ്ണാ ഡി.എം.കെയുടെയും ഡി.എം.​െകയുടെയും ഇപ്പോഴത്തെ പ്രതിസന്ധി. 2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ സജീവമായിരുന്ന ഡി.എം.ഡി.കെ പ്രസിഡൻറും നടനുമായ വിജയ്​കാന്ത്​ ഇത്തവണ അണിയറയിൽ മാത്രമായിരിക്കും. അമേരിക്കയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. വിജയ്​കാന്തി​​​​െൻറ ഭാര്യയും തീപ്പൊരി പ്രസംഗകയുമായ പ്രേമലതയാണ്​ പകരം രംഗത്തിറങ്ങുക. ​ ഡി.എം.കെയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക്​ സ്​റ്റാലിനും കനിമൊഴിയും ചുക്കാൻപിടിക്കും. അണ്ണാ ഡി.എം.കെയിലാണെങ്കിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ. പന്നീർശെൽവവും മാത്രമാണുള്ളത്​. ഇരുപത്​ നിയമസഭ മണ്ഡലങ്ങളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നടന്നാൽ പ്രചാരണത്തിൽ എരിവും പുളിയും കൂടും.

ഭാഗ്യം തേടി ഉലകനായകനും ടി.ടി.വിയും; കളത്തിലിറങ്ങാതെ സ്​റ്റൈൽ മന്നൻ
കമൽഹാസ​​​​െൻറ ‘മക്കൾ നീതി മയ്യ’വും ടി.ടി.വി ദിനകര​​​​െൻറ ‘അമ്മ മക്കൾ മുന്നേറ്റ കഴക’വും ഇൗ തെരഞ്ഞെടുപ്പിൽ ​ ആദ്യമായി ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ്​. കേന്ദ്ര - സംസ്​ഥാന സർക്കാറുകളെ നിശിതമായി വിമർശിക്കുന്ന കമൽഹാസ​​​​െൻറ മക്കൾ നീതിമയ്യം സംസ്​ഥാനത്ത്​ ഒറ്റപ്പെട്ട നിലയിലാണ്​. ബി.ജെ.പി- അണ്ണാ ഡി.എം.കെ വിരുദ്ധ വോട്ടുകളിലാണ്​​ കമൽഹാസ​​​​െൻറ കണ്ണ്​. ടി.ടി.വിയുടെ പടയോട്ടം എടപ്പാടി പളനിസാമി നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെയെ ദോഷകരമായി ബാധിക്കും​.

ഒരു വർഷം മുമ്പ്​​ രാഷ്​ട്രീയത്തിലിറങ്ങുമെന്ന്​ പ്രഖ്യാപിച്ച രജനികാന്ത്​ ഇപ്പോൾ കുടുംബ വിഷയങ്ങളിലും സിനിമയിലുമാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. കാത്തിരുന്ന്​ മടുത്ത ‘രജനി രസികർ മൺറം’ പ്രവർത്തകർ പലയിടത്തും കൂട്ടത്തോടെ മറ്റു കക്ഷികളിൽ ചേക്കേറി തുടങ്ങി​. ഏതെങ്കിലും മുന്നണിയെ പിന്തുണച്ച്​ രജനികാന്ത്​ ഒരു പ്രസ്​താവന ഇറക്കിയാൽ പോലും അത്​ തമിഴക രാഷ്​ട്രീയത്തിൽ സൃഷ്​ടിക്കുന്ന ചലനങ്ങൾ ചെറുതാവില്ല.

ഭരണവിരുദ്ധ വികാരം ശക്തം
കേന്ദ്ര സംസ്​ഥാന സർക്കാറുകൾക്കെതിരായ ഭരണ വിരുദ്ധ വികാരം തമിഴ്​നാട്ടിൽ ശക്​തമാണ്​. ഗജ ചുഴലിക്കാറ്റ്​ ബാധിച്ച തെക്കൻ ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തത്​ കടുത്ത അതൃപ്​തിക്ക്​ കാരണമായിട്ടുണ്ട്​. പുനരധിവാസ പ്രവർത്തനങ്ങൾക്ക്​ ആവശ്യമായ ഫണ്ടും കേന്ദ്രം അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെ ഒട്ടുമിക്ക മന്ത്രിമാർക്കെതിരെയും അഴിമതി കേസുള്ളതും തിരിച്ചടിയാകും. കാവേരി മാനേജ്​മ​​​െൻറ്​ ബോർഡ്​, ഗെയിൽ പ്രകൃതിവാതക പൈപ്പ്​ ലൈൻ, സ്​​റ്റെർലൈറ്റ്​, കർഷക വായ്​പ എഴുതി തള്ളൽ, ന്യൂട്രിനോ കണിക പരീക്ഷണ കേന്ദ്രം, സേലം- ചെന്നൈ ഹൈവേ നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ കേന്ദ്ര- സംസ്​ഥാന സർക്കാറുകൾക്കെതിരായ പ്രതിഷേധം തുടരുകയാണ്​.

കളംമാറി മുന്നണികൾ
ഒാരോ തെരഞ്ഞെടുപ്പിലും മുന്നണികൾ കളംമാറി ഭാഗ്യ പരീക്ഷണം നടത്തുന്ന സംസ്​ഥാനമാണ്​ തമിഴ്​നാട്. ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിലായിരിക്കും മുന്നണികൾ രൂപംകൊള്ളുക. 2014ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ 39 സീറ്റിൽ 37 എണ്ണം നേടി. ഡി.എം.കെ മുഴുവൻ സീറ്റുകളിലും പരാജയമറിഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള ‘മഴവിൽ മുന്നണി’ക്ക്​ രണ്ട്​ സീറ്റ്​ കിട്ടി. അണ്ണാ ഡി.എം.കെ തങ്ങളുടെ പാളയത്തിലെത്തിയതോടെ ബി.ജെ.പി ആഹ്ലാദത്തിലാണ്​. തമിഴ്​നാട്ടിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണിവർ. 1998ൽ ജയലളിതയാണ്​ ആദ്യമായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. 13 മാസം കഴിഞ്ഞപ്പോൾ ജയലളിത വാജ്​പേയി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. 99’ൽ ജയ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോൾ ഡി.എം.കെ ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം ചേർന്നു. 2004ൽ ജയയുടെ പാർട്ടി ബി.ജെ.പിക്കൊപ്പം ചേർ​െന്നങ്കിലും മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു. ഇതിനുശേഷം ദ്രാവിഡ കക്ഷികൾ ബി.ജെ.പിയെ അകറ്റിനിർത്തുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ചോരുന്നുവെന്ന തിരിച്ചറിവാണ്​ ഇതിന്​ കാരണമായത്​. എന്നാൽ, ഇപ്പോൾ ബി.​െജ.പിയുമായുണ്ടാക്കിയ സഖ്യത്തിൽ അണ്ണാ ഡി.എം.കെ നേതാവും ലോക്​സഭ ഡെപ്യൂട്ടി സ്​പീക്കറുമായ തമ്പിദുരെ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾക്കും അണികൾക്കും കടുത്ത അതൃപ്​തിയുണ്ട്​.

ആകെയുള്ള 39 സീറ്റുകളിൽ 25 എണ്ണത്തിൽ അണ്ണാ ഡി.എം.കെയും ബാക്കിബി.ജെ.പിയടക്കമുള്ള സഖ്യകക്ഷികൾക്കും​ നൽകാനാണ്​​ ധാരണ. സംസ്​ഥാനത്തെ പ്രബല സമുദായമായ ‘വണ്ണിയാരു’ടെ പിൻബലമുള്ള പാട്ടാളി മക്കൾ കക്ഷിയെ മുന്നണിയിലെത്തിക്കാൻ കഴിഞ്ഞാൽ അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യത്തിന്​ നേട്ടമാവും.

ലോക്​സഭ തെരഞ്ഞെടുപ്പിനൊപ്പം ഇരുപത്​ നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാൽ ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ജീവന്മരണ പോരാട്ടമാണ്​ നടത്തേണ്ടി വരുക. പകുതിയോളം സീറ്റുകളിൽ ജയിച്ചുകയറാത്തപക്ഷം അണ്ണാ ഡി.എം.കെക്ക്​ സംസ്​ഥാന ഭരണം നഷ്​ടപ്പെ​േട്ടക്കും. അതേസമയം, കേന്ദ്ര സർക്കാർ രൂപവത്​കരണത്തിൽ നിർണായക പങ്കുവഹിക്കാനും സംസ്​ഥാനഭരണം തിരിച്ചുപിടിക്കാനുമാണ്​ ഡി.എം.കെ ലക്ഷ്യമിടുന്നത്​.

ഡി.എം.കെ മുന്നണി

  • കോൺഗ്രസ്
  • എം.ഡി.എം.കെ
  • സി.പി.എം
  • സി.പി.​െഎ
  • മനിതനേയ മക്കൾ കക്ഷി
  • മുസ്​ലിംലീഗ്​
  • വിടുതലൈ ശിറുതൈകൾ

അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി

  • വിജയ്​കാന്തി​​​​െൻറ ഡി.എം.ഡി.കെ
  • ഡോ. കൃഷ്​ണസാമിയുടെ പുതിയ തമിഴകം
  • നടൻ ശരത്​കുമാറി​​​​െൻറ സമത്വമക്കൾ കക്ഷി
  • പച്ചൈമുത്തുവി​​​​െൻറ ഇന്ത്യ ജനനായകകക്ഷി
  • എ.സി. ഷൺമുഖത്തി​​​​െൻറ പുതിയ നീതികക്ഷി
  • ജി.കെ. വാസ​​​​െൻറ ‘തമിഴ്​ മാനില കോൺഗ്രസ്​
  • ഡോ. രാമദാസി​​​​െൻറ പാട്ടാളി മക്കൾ കക്ഷി (സാധ്യത)

ത​മി​ഴ്​​നാ​ട് ലോക്സഭ 2014
എ.െ​എ.​എ.​ഡി.​എം.​കെ 37 (44.92)
ബി.​ജെ.​പി 1(5.56)
പി.​എം.​കെ 1 (4.4)
ഡി.​എം.െ​ക 0 (23.6)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newstamil nadu politicsLokSabha Election
News Summary - Election Preparation in TN - Political News
Next Story