ഇനി താമസമില്ല തെരഞ്ഞെടുപ്പ് തീയതിക്ക്
text_fieldsന്യൂഡൽഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ മാതൃകയാക്കിയിരുന്നെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിെൻറ തീയതി ഇന് നലെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കേണ്ടിയിരുന്നത് (മാർച്ച അഞ്ച്). എന്നാൽ, കമീഷൻ അംഗങ്ങൾ തിങ്ക ളാഴ്ച കശ്മീരിലും ചൊവ്വാഴ്ച ജമ്മുവിലും തിരക്കിട്ട കൂടിക്കാഴ്ചയിലായിരുന്നു. രാഷ്ട്രപതി ഭരണം തുടരുന്ന സ ംസ്ഥാനത്ത് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിെൻറ സാധ്യതകൾ തേടിയായിരുന്നു കമീഷ െൻറ സന്ദർശനം. മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയതിനാൽ ഇനി ഏതു നിമിഷവും തെരഞ്ഞെടുപ്പ് തീയതി പ്രഖ ്യാപിച്ചേക്കാം. അതേസമയം, തീയതി വൈകിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമീഷൻ ഒത്താശ ചെയ്യുന്നുവെന്നാണ് മുതിർന്ന നേതാവും കോൺഗ്രസ് ട്രഷററുമായ അഹ്മദ് പേട്ടലിെൻറ ആരോപണം. ടി.വിയിലും മറ്റു മാധ്യമങ്ങളിലും പരമാവധി പരസ്യം ചെയ്യാൻ ഇൗ അവസരം സർക്കാർ മുതലാക്കുകയാണെന്നും പേട്ടൽ ട്വിറ്ററിലൂടെ ആരോപിച്ചു.
മെല്ലപ്പോക്കിന് കാരണം
നിലവിലെ 16ാം ലോക്സഭയുടെ കാലാവധി ജൂൺ മൂന്നിനാണ് തീരുക. ഇതനുസരിച്ച് 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ മൂന്ന് ആകുേമ്പാഴേക്കും ചേർന്നാൽ മതി. കഴിഞ്ഞ ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ നാലിനായിരുന്നു.
നിയമം ബാധകം
2001ൽ നിയമമന്ത്രാലയം പുറപ്പെടുവിക്കുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്ത മാനദണ്ഡ പ്രകാരം, ഏതു പൊതുതെരഞ്ഞെടുപ്പിെൻറയും തീയതി പ്രഖ്യാപിച്ചാൽ മൂന്നാഴ്ചയിൽ കൂടുതൽ വൈകാതെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തീയതി പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിട്ടാൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും. ഉദാഹരണത്തിന്, ഇൗ മാസം എട്ടിനാണ് കമീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതെങ്കിൽ മാർച്ച് 18 ആകുേമ്പാേഴക്കും ഗസറ്റ് വിജ്ഞാപനം വരും. ഏപ്രിൽ 10ഒാടെ ആദ്യഘട്ട തെരഞ്ഞെടുപ്പും നടക്കും. മേയ് 15ഒാടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും. അഞ്ചു ദിവസംകൂടി കഴിഞ്ഞ് മേയ് 20ഒാടെ ഫലപ്രഖ്യാപനവുമുണ്ടാകും. കഴിഞ്ഞ ഏതാനും പൊതുതെരഞ്ഞെടുപ്പുകളിലെ മാതൃക പിന്തുടർന്നാൽ അതിനാണ് സാധ്യത.
- 2014
2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ആ വർഷം മാർച്ച് അഞ്ചിനാണ്. ഒമ്പതു ഘട്ടങ്ങളിലായി ഏപ്രിൽ ഏഴു മുതൽ മേയ് 12 വരെ തീയതികളിൽ തെരഞ്ഞെടുപ്പും നടന്നു. വോെട്ടണ്ണൽ മേയ് 16നായിരുന്നു. മേയ് 26ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
- 2009
മാർച്ച് രണ്ടിനാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അഞ്ചു ഘട്ടങ്ങളിലായി ഏപ്രിൽ 16 മുതൽ മേയ് 13 വരെയായിരുന്നു 15ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
- 2004
ഫെബ്രുവരി 29നാണ് തീയതി പ്രഖ്യാപനമുണ്ടായത്. നാലു ഘട്ടങ്ങളിലായി ഏപ്രിൽ 20 മുതൽ മേയ് 10 വരെ തെരഞ്ഞെടുപ്പ് നടന്നു. മേയ് 13ന് വോെട്ടണ്ണി.
- 1999
മേയ് നാലിന് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ച്, ഒക്ടോബർ മൂന്ന് തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി ആ പൊതുതെരഞ്ഞെടുപ്പ് നടന്നു. 2004നുശേഷം ഏപ്രിൽ, മേയ് മാസങ്ങളിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി സർക്കാർ 1999ൽ തെരഞ്ഞെടുപ്പ് ആറു മാസം നേരേത്തയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
