Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പ്​ പരസ്യം;...

തെരഞ്ഞെടുപ്പ്​ പരസ്യം; സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി ചെലവിട്ടത്​ 9 കോടി

text_fields
bookmark_border
social-media
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ട്​ മാ​സ​ത്തി​നി​ടെ ഒാ​ണ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​ യി ബി.​ജെ.​പി ചെ​ല​വ​ഴി​ച്ച​ത്​ ഒ​മ്പ​ത്​ കോ​ടി രൂ​പ. ഫെ​​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ലാ​യി ബി.​ജെ.​പി ഫേ​സ്​​ബു​ക്കി​ന്​ 7.75 കോ​ടി​രൂ​പ​യ​ും ഗൂ​ഗ്​​ളി​ന്​ 1.21 കോ​ടി രൂ​പ​യും പ​ര​സ്യ​യി​ന​ത്തി​ൽ ന​ൽ​കി​യ​ത്. വൈ. ​എ​സ്.​ആ​ര്‍ കോ​ണ്‍ഗ്ര​സും ടി.​ഡി.​പി​യു​മാ​ണ്​ കൂ​ടു​ത​ല്‍തു​ക ചെ​ല​വി​ട്ട മ​റ്റ് ര​ണ്ട് പാ​ര്‍ട്ടി​ക​ള്‍. ​‘മൈ ​ഫ​സ്​​റ്റ്​ വോ​ട്ട് ഫോ​ര്‍ മോ​ദി’ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക്​ മാ​ത്രം ബി.​ജെ.​പി ഫേ​സ്ബു​ക്കി​ന് 1.05 കോ​ടി രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്. ‘നേ​ഷ​ന്‍ വി​ത്ത് ന​മോ’ എ​ന്ന പേ​രി​ല്‍ 59.15 ല​ക്ഷം രൂ​പ ന​ൽ​കി. കോ​ണ്‍ഗ്ര​സ് ആ​കെ ചെ​ല​വി​ട്ട​ത് 5.91 ല​ക്ഷം രൂ​പ​യാ​ണ്.

രാ​ഷ്​​ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ക്ക്​ ഗൂ​ഗ്​​ളി​ല്‍ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ ചെ​ല​വാ​ക്കി​യ​തി​ല്‍ 32 ശ​ത​മാ​ന​വും ബി.​ജെ.​പി​യു​ടേ​താ​ണ്. ഗൂ​ഗ്​​ളി​​​െൻറ ഇ​ന്ത്യ​ന്‍ ട്രാ​ന്‍സ്പ​ര​ന്‍സി റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ബി.​ജെ.​പി 554 പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി 1.21 കോ​ടി ചെ​ല​വി​ട്ടു. ഗൂ​ഗ്​​ൾ പ​ര​സ്യ​ത്തി​ൽ 54,100 രൂ​പ ചെ​ല​വി​ട്ട്​ കോ​ൺ​ഗ്ര​സ്​ ആ​റാം സ്​​ഥാ​ന​ത്താ​ണ്. വൈ.​എ​സ്.​ആ​ര്‍ കോ​ണ്‍ഗ്ര​സ്​ ഗൂ​ഗ്​​ളി​ൽ 1.04 കോ​ടി​യാ​ണ് ചെ​ല​വി​ട്ട​ത്. ടി.​ഡി.​പി 85.25 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചു.

ഫേ​സ്​​ബു​ക്കി​ല്‍ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ 10,32,24,794 രൂ​പ​യും ഗൂ​ഗ്​​ളി​ൽ ഫെ​ബ്രു​വ​രി 19 മു​ത​ല്‍ 3,76,16,400 രൂ​പ​യും രാ​ഷ്​​ട്രീ​യ പ​ര​സ്യ​ത്തി​നാ​യി പാ​ർ​ട്ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി എ​ത്തു​ന്ന മു​ഴു​വ​ന്‍ പ​ര​സ്യ​വി​വ​ര​ങ്ങ​ളും സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്ന് ത​ങ്ങ​ളു​ടെ തെ​ര​െ​​ഞ്ഞ​ടു​പ്പ്​ ന​യ​ത്തി​​​െൻറ ഭാ​ഗ​മാ​യി ഗൂ​ഗ്​​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ത് പ​ര​സ്യ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ, പോ​ള്‍ പാ​ന​ലോ അ​നു​മ​തി പ​ത്രം ന​ല്‍ക​ണ​മെ​ന്നും ഗൂ​ഗ്​​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediamalayalam newspolitical newsmalayalam news onlineBJPLok Sabha Electon 2019
News Summary - Election Advertisement of BJP - Political News
Next Story