പൊലീസിനെ നിലക്ക് നിർത്തണം; നിലപാടിലുറച്ച് സി.പി.െഎ
text_fieldsകൊച്ചി: എറണാകുളത്ത് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എ അടക്കം നേതാക്കൾക്ക് പ രിക്കേറ്റ സംഭവത്തിെൻറ പശ്ചാത്തലത്തിൽ പൊലീസിനെ നിലക്ക് നിർത്തണമെന്ന ആവശ്യത്തി ൽ ഉറച്ച് സി.പി.ഐ. പൊലീസിനെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത ്തിനാണ് പാർട്ടി നീക്കം. മുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന പരിഗണന പോലും സി.പി.എം നൽ കുന്നില്ലെന്നും അവരുടെ നയങ്ങളാണ് പൊലീസ് നടപ്പാക്കുന്നതെന്നുമാണ് സി.പി.ഐയുടെ പരാതി.
ചൊവ്വാഴ്ച ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല കലക്ടർ എസ്. സുഹാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എം.എൽ.എയും പാർട്ടി ജില്ല സെക്രട്ടറിയും ഉൾപ്പെടെ മുതിർന്ന നേതാക്കളെ തല്ലിച്ചതച്ച എസ്.ഐ അടക്കം പൊലീസുകാർക്കെതിരെയും ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞപ്പോൾ ഇടപെടാതിരുന്ന സി.ഐക്കെതിരെയും കർശന നടപടിയാണ് സി.പി.ഐ ആവശ്യം.
വിഷയത്തിെൻറ ഗൗരവം സി.പി.ഐ ജില്ല നേതൃത്വം സി.പി.ഐ, സി.പി.എം സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉടൻ ജില്ലയിലെത്തും. കലക്ടറുടെ റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും ശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും പി. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു.
തന്നെ ലാത്തികൊണ്ട് അടിക്കുന്ന ചിത്രം പുറത്തുവിട്ട് എൽദോ എബ്രഹാം എം.എൽ.എയും പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയം പ്രാദേശികതലത്തിൽതന്നെ പരിഹരിക്കാനാണ് സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വങ്ങളുടെ നീക്കം. ഇതിന് നടപടി തുടങ്ങിയതായാണ് സൂചന.
എന്നാൽ, നാളുകളായി ജില്ലയിൽ സി.പി.എം, സി.പി.ഐ അണികൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നതക്ക് പുതിയ സംഭവവികാസങ്ങളോടെ ആഴം കൂടുകയാണ്. പരിക്കേറ്റവരെ സന്ദർശിക്കാനോ വിവരങ്ങൾ അന്വേഷിക്കാനോ ഉള്ള മര്യാദ പോലും സി.പി.എം നേതാക്കൾ കാണിച്ചില്ലെന്ന പരാതിയും സി.പി.ഐക്കുണ്ട്. എറണാകുളം നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക എന്നത് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾക്ക് വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
