എളമരം കരീമിന്റെ പ്രസ്താവന അപമാനകരം -ഡി.സി.സി
text_fieldsകോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യയുടെ അഭിമാനമായ പി.ടി. ഉഷക്കെതിരെയും കെ.കെ. രമ എം.എൽ.എക്കെതിരെയും എളമരം കരീം എം.പി നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്കുമാര്.
ഉഷ എന്ന കായികതാരം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. രാജ്യസ്നേഹികളുടെ വികാരമാണ്. ഉഷയെ അപമാനിക്കാന് ശ്രമിച്ച നടപടിയില് സി.പി.എമ്മിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. രമക്കെതിരെ പ്രസ്താവന നടത്തിയ എളമരം കരീം അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെയാണ് അപമാനിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

