Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതമിഴ്​നാട്ടിൽ ഡി.എം.കെ...

തമിഴ്​നാട്ടിൽ ഡി.എം.കെ മുന്നണി സീറ്റ്​ ധാരണയായി

text_fields
bookmark_border
Stalin
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ 39 സീ​റ്റു​ക​ളി​ൽ ഡി.​എം. കെ ​മു​ന്ന​ണി ഏ​തൊ​ക്കെ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്ക ു​മെ​ന്ന കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി. മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യം എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​ത മു​ന്ന​ണി​യി​ൽ ഡി.​എം.​കെ 20 സീ​റ്റി​ലും കോ​ൺ​ഗ്ര​സ്​ ഒ​മ്പ​ത്​ സീ​റ്റി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ക. പു​തു​ച്ചേ​രി​യി​ലെ ഏ​ക സീ​റ്റും കോ​ൺ​ഗ്ര​സി​നാ​ണ്. പ്ര​ധാ​ന ക​ക്ഷി​യാ​യ ഡി.​എം.​കെ ചെ​ന്നൈ സെ​ൻ​ട്ര​ൽ, സൗ​ത്ത്, നോ​ർ​ത്ത്​ എ​ന്നി​വ​ക്ക്​ പു​റ​മെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ പൊ​ള്ളാ​ച്ചി​യി​ലും തൂ​ത്തു​ക്കു​ടി​യി​ലും സേ​ല​ത്തും കാ​ഞ്ചി​പു​ര​ത്തും വെ​ല്ലൂ​രി​ലും മ​ത്സ​രി​ക്കും. ഡി.​എം.​കെ ആ​സ്​​ഥാ​ന​ത്ത്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എം.​െ​ക. സ്​​റ്റാ​ലി​നാ​ണ്​ സീ​റ്റ്​ വി​ഭ​ജ​നം പ്ര​ഖ്യാ​പി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. അ​ഴ​ഗി​രി​യും എം.​ഡി.​എം.​കെ നേ​താ​വ്​ വൈ​കോ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തി​രു​ച്ചി​റ​പ്പ​ള്ളി, തി​രു​വ​ള്ളൂ​ർ, കൃ​ഷ്​​ണ​ഗി​രി, ക​രൂ​ർ, തേ​നി, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ക. സി.​പി.​എ​മ്മി​ന്​​ കോ​യ​മ്പ​ത്തൂ​രും മ​ധു​രൈ​യു​മാ​ണ്​ ന​ൽ​കി​യ​ത്. സി.​പി.​െ​എ തി​രു​പ്പൂ​രും നാ​ഗ​പ​ട്ട​ണ​ത്തും ജ​ന​വി​ധി തേ​ടും. ഇൗ​റോ​ഡ്​ മ​ണ്ഡ​ല​ത്തി​ലാ​ണ്​ വൈ​കോ​യു​ടെ എം.​ഡി.​എം.​കെ മ​ത്സ​രി​ക്കു​ക. മു​സ്​​ലിം​ലീ​ഗ്​ രാ​മ​നാ​ഥ​പു​ര​ത്തും​ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkM K StalinPolitics
News Summary - dmk tamilnadu-politics
Next Story