പ്രതിപക്ഷം വിഘടിക്കെട്ട; നമുക്ക് ജയിച്ചു കയറാം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും ഒരു പ്രസക്ത മായ ചോദ്യം ഉയർന്നുവരാറുണ്ട്. ഒരു ജനവിധിയിൽ കൂടുതൽ പ്രതിഫലി ക്കുന്നത് എന്താണ്? മറുപക്ഷത്തിെൻറ വോട്ടുകൾ വിഭജിച്ചതുകൊണ്ടാ ണോ അതേ ജനസമ്മിതി യഥാർഥത്തിൽ ആർജിച്ചതുകൊണ്ടാണോ ആരെങ്കിലും അ ധികാരത്തിലെത്തുന്നത് എന്ന ചോദ്യമാണ് വിലയിരുത്തപ്പെടേണ്ടതെന് ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരായ പ്രണോയ് റോയിയും ദൊറാബ് ആർ. സുപാ രിവാലയും അവരുടെ ‘ ദി വേർഡിക്ട്’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ച കക്ഷിക്ക് കൂടുതൽ വോട്ടുശതമാനം ലഭിച്ചിട്ടില്ലെന്നു കാണാം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച മുന്നണിക്ക് 38 ശതമാനം മാത്രം വോട്ടുലഭിച്ചിട്ടും 62 ശതമാനം സീറ്റുകൾ നേടാനായി. അതായത്, എൻ.ഡി.എയുടെ സുസ്ഥിര ഭൂരിപക്ഷം കൂടുതൽ ജനങ്ങൾ വോട്ടുചെയ്തതുകൊണ്ടല്ലെന്നും പ്രതിപക്ഷത്തിെൻറ വോട്ടുകൾ വിഭജിച്ചതുകൊണ്ടാണെന്നും വ്യക്തം. മുൻകാലത്ത് കോൺഗ്രസ് നേടിയ മികച്ച ഭൂരിപക്ഷവും ഇതേരീതിയിൽ തന്നെ.
രാജ്യത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചതിനുശേഷമുള്ള അരനൂറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പ് വിജയങ്ങളിൽ കൂടുതലും പ്രതിഫലിച്ചത് പ്രതിപക്ഷത്തിെൻറ ശൈഥില്യത്തിനപ്പുറം വിജയിച്ച കക്ഷിയുടെ ജനസമ്മതിതന്നെയായിരുന്നു.
1952 മുതൽ 2002 വരെയുള്ള പൊതുതെരഞ്ഞെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭാഗം സീറ്റുകളും ലഭിച്ചത് ഉയർന്ന ജനസമ്മതിയുള്ള കക്ഷിക്കുതന്നെയായിരുന്നു. മൂന്നിലൊരു ഭാഗം സീറ്റുകൾ വിഘടിത പ്രതിപക്ഷത്തിന് ലഭിച്ചു. ഇൗ മൂന്നിലൊരുഭാഗം അന്താരാഷ്ട്ര നിലവാരം വെച്ചുനോക്കുേമ്പാൾ വളരെ ഉയർന്ന അളവുതന്നെയാണെന്നു പറയാതെയിരിക്കുന്നില്ല.
ഇൗ നൂറ്റാണ്ടോടെ സ്ഥിതിഗതികൾ ഏറെ മാറി. ഇന്നത്തെ കാലത്ത് ഒരു കക്ഷിയോ മുന്നണിയോ അധികാരത്തിലെത്തുന്നത് പ്രതിപക്ഷം വിഘടിച്ചുനിൽക്കുന്നതുകൊണ്ടാണെന്നു കാണാം. 45 ശതമാനം സീറ്റുകളിലും വിധിനിർണയിക്കുന്നത് വിഘടിച്ചുനിൽക്കുന്ന പ്രതിപക്ഷത്തിെൻറ പ്രകടനത്തിലൂടെയാണ്. പകുതിയേക്കാൾ അൽപം കൂടുതൽ വരുന്ന ബാക്കി സീറ്റുകളിലാണ് ജനസമ്മതി പ്രകടമാകുന്നത്.പ്രാദേശിക പാർട്ടികളുടെ വളർച്ച, ചെറുകിട പാർട്ടികളുടെ വ്യാപനം, സ്വതന്ത്രർക്ക് കൂടുതൽ ശതമാനം ലഭിക്കൽ തുടങ്ങിയവയിലൂടെ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയുന്നതായി കാണാം. പ്രതിപക്ഷ പാർട്ടികൾ വീണ്ടും വീണ്ടും പിളർന്നുപോകുന്നത് ഇപ്പോൾ സാധാരണമാണ്.
2014ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി (എസ്.പി)യും ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി)യും തങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് നിരന്തരം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഇരുപാർട്ടികളും സഖ്യമുണ്ടാക്കിയില്ല. ബി.ജെ.പിക്കെതിരെയാണ് എസ്.പിയും ബി.എസ്.പിയും പോരാടിയിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരു പാർട്ടികളും പരസ്പരം ചളിവാരി എറിയുകയായിരുന്നു. അതുകൊണ്ടുതന്നെ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടു. സംസ്ഥാനത്തെ 80 സീറ്റുകളിൽ 73 എണ്ണം നേടി ബി.ജെ.പി വൻ വിജയം നേടുകയായിരുന്നു ഫലം.
2017ൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും എസ്.പിയും ബി.എസ്.പിയും പാഠം പഠിച്ചില്ല. ഇരുവരും ഒന്നിച്ചുനിൽക്കാത്തതുമൂലം ബി.ജെ.പി തകർപ്പൻ ജയമാണ് നേടിയത്. ഇരുപാർട്ടികളും ഒറ്റക്കെട്ടായി മത്സരിച്ചിരുന്നെങ്കിൽ അവരുടെ സീറ്റുകൾ ഇപ്പോഴത്തെ 75ൽനിന്ന് 230 ആയി ഉയരുമായിരുന്നു.
പ്രതിപക്ഷം വിഘടിച്ചുനിൽക്കുേമ്പാൾ പ്രധാന പാർട്ടി ശത്രുവിനെതിരെ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിെൻറ ഉദാഹരണങ്ങൾ കാണാം. 2014ലും ‘17ലും വിഘടിച്ചുനിന്ന ബി.എസ്.പിയുടെയും എസ്.പിയുടെയും നേതാക്കൾക്കെതിരെ ബി.ജെ.പി സർക്കാർ നിരവധി ക്രിമിനൽ കേസുകൾ ചുമത്തിയത് ഉദാഹരണം. വിഭജിച്ച് ഭരിക്കുക എന്ന പഴയ തന്ത്രമാണ് ബി.ജെ.പി പയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
